രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,361 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 35,968 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.35 ശതമാനമായി കുറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 4.11 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 416 മരണവും കോവിഡ് മൂലം ഇന്നലെ സംഭവിച്ചു. ഇന്ത്യയിലെ കോവിഡ് മരണസംഖ്യ 4.20 ലക്ഷമായി ഉയര്‍ന്നു.

ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 43.51 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്. ഇന്നലെ 18 ലക്ഷം വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് സജീവ കേസുകള്‍ ഒരു ലക്ഷത്തിന് മുകളിലുള്ള ഏക സംസ്ഥാനം കേരളമാണ്. 1.40 ലക്ഷം പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്രയില്‍ 98,341 സജീവ കേസുകളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *