തിരുവനന്തപുരം: തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലെ നിയുക്ത എം.പി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ‘അദ്ദേഹം തീരുമാനിച്ചു. ഞാന്‍ അനുസരിക്കുന്നു’ എന്ന് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി പറഞ്ഞു. ഉടന്‍ എത്താന്‍ പ്രധാനമന്ത്രി പറഞ്ഞു. ഏതു വകുപ്പു ലഭിക്കുമെന്ന ചോദ്യത്തിന് ‘അതൊന്നും തനിക്ക് അറിയില്ലെന്നും, തീരുമാനിച്ചത് അദ്ദേഹമാണെന്നുമായിരുന്നു’ മറുപടി.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന വിമാനത്തിലാവും സുരേഷ് ഗോപി യാത്രതിരിക്കുക. ഉച്ചക്ക് പതിനൊന്നരക്ക് ചായസല്‍ക്കാരത്തിന് എത്താനാണ് മോദി നിര്‍ദേശിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍.ഡി.എ സര്‍ക്കാര്‍ ഞായറാഴ്ച വൈകീട്ട് 7.15ന് അധികാരമേല്‍ക്കും. 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ചടങ്ങില്‍ നിയുക്ത പ്രധാനമന്ത്രിക്കൊപ്പം 30ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. പിന്നീട് നടക്കുന്ന മന്ത്രിസഭ വികസനത്തിലായിരിക്കും മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞയെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *