യുനൈറ്റഡ് നാഷന്‍സ്: ഗസ്സയില്‍ അടിയന്തരമായ വെടിനിര്‍ത്തല്‍ ആവശ്യം അംഗീകരിച്ച് യു.എന്‍ രക്ഷാ സമിതി. എട്ടു മാസത്തിലേറെ നീണ്ടുനിന്ന ഇസ്രായേലിന്റെ ഗസ്സയിലെ രക്തച്ചൊരിച്ചിലില്‍ ഇതാദ്യമായാണ് യു.എസ് പിന്തുണയുള്ള പ്രമേയത്തില്‍ യു.എന്‍ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കുന്നത്.
പ്രമേയത്തിന്മേല് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 14 രാജ്യങ്ങള്‍ വോട്ടു ചെയ്തപ്പോള്‍ റഷ്യ വിട്ടുനിന്നു. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ച മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ പ്രമേയം മുന്നോട്ടുവെക്കുന്നു.
ഇസ്രായേല്‍ ഈ നിര്‍ദേശം അംഗീകരിച്ചതായി യു.എസ് അറിയിച്ചു. പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു.