പാലക്കാട്: പത്തിരിപ്പാലയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ നിന്ന് കണ്ടെത്തി. പത്തിരിപ്പാല പടിഞ്ഞാറക്കര സ്വദേശി അതീബ്.കെ.അമീറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെ കാണാതായ യുവാവിനായി ബന്ധുക്കളും പ്രദേശവാസികളും തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്ന് രാവിലെ അതിര്‍ക്കാട് റെയില്‍വേ ട്രാക്കിന് സമീപത്തുനിന്ന് യുവാവിന്റെ ബൈക്ക് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭാരതപ്പുഴില്‍ അതിര്‍കാട് ഭാഗത്ത് വെച്ച് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *