ക്രിമിനലുകളെ പൊലീസിൽ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിന്റെ പ്രവർത്തനം പല തലത്തിൽ വിലയിരുത്തും. ആരു വിളിച്ചാലും എവിടെയും പോകുന്ന ചിലരുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ല നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഒരു വിഭാഗം ഉദ്യോഗസ്ഥർ തിരുത്താൻ തയ്യാറാകുന്നേയില്ല. അവരെ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കും. എട്ടു വർഷത്തിനിടെ 108 ഉദ്യോഗസ്ഥരെ പുറത്താക്കി. പൊലീസ് സേനയിലെ വളരെ ചുരുക്കം ചിലരാണ് തെറ്റായ പ്രവണത കാണിക്കുന്നതെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയപ്പെട്ടു, യുഡിഎഫ് മികച്ച വിജയം നേടി. ഇതെല്ലാം ഇന്നലെ കണ്ടതാണ്. ആറ്റിങ്ങലിലെന്തോ മികച്ച വിജയം നേടിയെന്ന തോന്നലാണ് യുഡിഎഫിന്. യൂഡിഎഫിന് വർക്കലയിൽ കഴിഞ്ഞതവണ 48,000 വോട്ട് ലഭിച്ചു. ഇത്തവണ 39 ആയി. ആറ്റിങ്ങൽ 50,045 വോട്ട് കഴിഞ്ഞ തവണ കിട്ടിയെങ്കിൽ ഇത്തവണ 46,000 ആയി. കുറഞ്ഞ വോട്ടെല്ലാം എവിടെപ്പോയിയെന്നും പിണറായി ചോദിച്ചു. രാഹുൽ ഗാന്ധിയെ ഒന്നും പറഞ്ഞിട്ടില്ല. പദവിക്ക് നിരക്കാത്തത് ആദ്യം പറഞ്ഞത് രാഹുൽ ഗാന്ധിയാണ്. അതിന് മറുപടിയാണ് പറഞ്ഞതെന്നും പിണറായി കൂട്ടിച്ചേർത്തു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
