കോഴിക്കോട്: വടകരയില്‍ വിവാദമായ കാഫിര്‍ പരാമര്‍ശ പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.കെ.ലതിക. പിന്നാലെ അവര്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു. വ്യാജമെന്ന് പൊലീസ് കണ്ടെത്തിയിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത കെ.കെ ലതികക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് കെകെ ലതിക ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘എന്തൊരു വര്‍ഗീയതയാണെടോ ഇത്. തെരഞ്ഞെടുപ്പ് കഴിഞ്ഞും നമ്മുടെ നാട് നിലനില്‍ക്കണ്ടെ. ഇത്ര കടുത്ത വര്‍ഗീയത പ്രചരിപ്പിക്കരുത്’- എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ കാസിമിന്റെ പേരിലാണ് പോസ്റ്റ് പുറത്തുവന്നത്.