കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കാഞ്ചന്‍ജംഗ എക്സ്പ്രസ് ട്രെയിനില്‍ ഗുഡ്സ് ട്രെയിനിടിക്കുകയായിരുന്നു. ഡാര്‍ജലിംഗ് ജില്ലയില്‍ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അഗര്‍ത്തലയില്‍ നിന്നുള്ള 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസ് ന്യൂ ജല്‍പായ്ഗുരി സ്റ്റേഷന് സമീപം രംഗപാണിക്ക് സമീപം ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചതായി ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.അപകടത്തില്‍ കാഞ്ചന്‍ജംഗ എക്സ്പ്രസിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റി.ഡോക്ടര്‍മാരും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *