ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തി. എയര്‍ ഇന്ത്യ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തിലാണ് ബ്ലേഡ് കണ്ടെത്തിയത്. ബംഗളൂരു സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിലാണ് സംഭവമുണ്ടായത്. മാധ്യമപ്രവര്‍ത്തകന്‍ മാതുരസ് പോള്‍ ആണ് തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. ജൂണ്‍ 9ന് യാത്ര ചെയ്യുമ്പോള്‍ ലഭിച്ച ഭക്ഷണത്തില്‍ ബ്ലേഡ് കണ്ടെത്തുകയായിരുന്നു. എയര്‍ ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *