കുന്ദമംഗലം അല്‍ മദ്രസത്തുല്‍ ഇസ്ലാമിയ്യ പാരന്റിംഗ് ക്ലാസും, പിടിഎ ജനറല്‍ബോഡി യോഗവും സംഘടിപ്പിച്ചു. മാനേജര്‍ എം. സിബ്ഗ ത്തുള്ള അധ്യക്ഷതയില്‍ മാക്കൂട്ടം ചാരിറ്റബിള്‍ ആന്റ് എജുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി ,എം. ഷെരീഫുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.മദ്രസ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി ലുലു ചേരിക്കമ്മല്‍രക്ഷിതാക്കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് എടുത്തു.2024-25 അധ്യയന വര്‍ഷത്തെ പി.ടി.എ പ്രസിഡണ്ടായി മുക്കം ആനയാംകുന്ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലജ്‌ന കോവൂരിനെ തിരഞ്ഞെടുത്തു.പ്രിന്‍സിപ്പാള്‍ സ്വാലിഹ ചേരിക്കമ്മല്‍ സ്വാഗതം പറഞ്ഞു. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ മെമെന്റോ നല്‍കി ആദരിച്ചു. ഹാമി ഫൈസാന്‍ ഖിറാഅത്ത് നടത്തി. മുഹമ്മദ്ഷമീം, ലജ്‌ന പി.പി.സംസാരിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ റൈഹാനത്ത് ടി. പി സമാപനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *