നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷം.രാജി ആവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് പിടി തോമസ് നോട്ടീസ് നല്‍കി.

സുപ്രീം കോടതി വിധിയില്‍ ഏറ്റവും കൂടുതല്‍ സമാധാനിക്കുന്നത് കെ എം മാണിയുടെ ആത്മാവ് ആയിരിക്കുമെന്ന് പിടി തോമസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയ്ക്ക് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മാതൃകആകാന്‍ കഴിയുമോ. ശിവന്‍ കുട്ടി നിയമസഭയില്‍ ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്സ് ചാനലില്‍ കാണിച്ചാല്‍ കുട്ടികള്‍ ഹരം കൊള്ളുമെന്നും പി.ടി അഭിപ്രായപ്പെട്ടു.\

ആശാന്‍ അക്ഷരം ഒന്ന് പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് എന്ന വാചകം ശിവന്‍കുട്ടിയെ ഉദ്ധരിച്ച് എഴുതിയതാണെന്നും ശിവന്‍ കുട്ടിയുടെ രാജി ആവശ്യപ്പെട്ടില്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകനായി മുഖ്യമന്ത്രി മാറുമെന്നും പി ടി തോമസ് സഭയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *