കോഴിക്കോട് മായനാട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി
കോഴിക്കോട് മായനാട് സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സൂരജ്(20) മരിച്ചത്. മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രിയായിരുന്നു സംഭവം. 20ഓളം പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചതെന്ന് ബന്ധു പറയുന്നു.2 വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേക്ക് ഏര്‍പ്പെടുകയായിരുന്നു. ഇതില്‍ സൂരജിന് ഗുരുതരമായി പരുക്കേറ്റു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കോളേജിലെ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മരിച്ച സൂരജിന്റെ സുഹൃത്തും പിടിയിലായ രണ്ടുപേരും തമ്മിൽ കോളേജിൽവച്ച് പ്രശ്നം ഉണ്ടായിരുന്നു. ഇതിൽ സൂരജ് ഇടപെട്ടതാണ് കൊലപാതകത്തിലേയ്ക്ക് […]
Read More
