ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; പിടികൂടിയത് 1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന്

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട; പിടികൂടിയത് 1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന്

ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട.1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോ ലഹരി വസ്തുക്കൾ പിടികൂടിയത്. കടലിൽ നിന്ന് കണ്ടെടുത്ത ചരക്ക് കൂടുതൽ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി ഐസിജി പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ “മയക്കുമരുന്ന് രഹിത ഭാരതം” എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് റാക്കറ്റ് തകർക്കുന്നതിനുള്ള പരിശോധനകൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള എൻസിബിയും പോലീസ് സേനയും 2024 […]

Read More
 കുരിക്കത്തൂർ കരുപ്പാൽ ശ്രീദേവി അമ്മ നിര്യാതയായി

കുരിക്കത്തൂർ കരുപ്പാൽ ശ്രീദേവി അമ്മ നിര്യാതയായി

കുരിക്കത്തൂർ പരേതനായ ആലിങ്ങൽ ശങ്കരൻ മാസ്റ്റർ റ്രിട്ട : എച്ച് എം പെരുവഴിക്കടവ് എ എൽ പി എസ് ) ഭാര്യ കരുപ്പാൽ ശ്രീദേവി അമ്മ(92 ) നിര്യാതയായി.മക്കൾ: ഗിരിജ (റിട്ട: പോലീസ് കമ്മീഷണർ ഓഫീസ് കോഴിക്കോട്) , പരേതയായ ഗൗരി ,സതീദേവി ,പരമേശ്വരൻ, ഉമാദേവി ,ശശിധരൻഗിരീഷ് കുമാർ (കേരള പോലീസ് ), മരുമക്കൾ: സോമനാഥൻ (റിട്ട: ടീച്ചർ കൊളത്തൂർ എ യു പി എസ് ), ശ്രീനിവാസൻ (കോണോട്ട്),വിശ്വനാഥൻ(കണ്ണിപറമ്പ്),രജനി ,പുഷ്പാകരൻ (മഞ്ഞൊടി), സ്മിത,ഷിജി (കോണോട്ട്) സംസ്ക്കാരം […]

Read More
 സാമ്പത്തിക തട്ടിപ്പ് കേസ്; രാജ്യം വിട്ട മെഹുൽ ചോക്സിയെ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം അറസ്റ്റ് ചെയ്ത് ബെൽജിയം പോലീസ്

സാമ്പത്തിക തട്ടിപ്പ് കേസ്; രാജ്യം വിട്ട മെഹുൽ ചോക്സിയെ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം അറസ്റ്റ് ചെയ്ത് ബെൽജിയം പോലീസ്

സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യം വിട്ട മെഹുൽ ചോക്സിയെ അറസ്റ്റ് ചെയ്ത് ബെൽജിയം പോലീസ്. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരമാണ് ആറസ്റ്റ് നടന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നേരിടുന്ന ചോക്സി, ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെൽജിയത്ത് താമസിച്ചു വരികയായിരുന്നു.മുംബൈ കോടതി മെഹുൽ ചോക്സിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ ഏജൻസികളുടെ അഭ്യർഥന മാനിച്ചാണ് അറസ്റ്റ് നടന്നത്. […]

Read More
 വിഷു ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തൽ ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

വിഷു ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തൽ ; ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകൾക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. നമ്മുടെ ഒരുമയേയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്‍റെ വിളംബരമാവട്ടെ ഈ വർഷത്തെ വിഷു ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി ആശംസിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയങ്ങളിൽ വിഷുവിന് ഒരു പ്രത്യേക സ്ഥാനമുണ്ട്.വിഷുവിന്‍റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ എന്നാണ് ഗവര്‍ണറുടെ ആശംസ. മുഖ്യമന്ത്രിടെ […]

Read More
 രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും; ആശാവർക്കേഴ്സ്

രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും; ആശാവർക്കേഴ്സ്

ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശാവർക്കേഴ്സ്. രാപ്പകൽ സമരവും സത്യഗ്രഹ സമരവും ശക്തമായി മുന്നോട്ടു കൊണ്ടുപോകും. പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ നിൽക്കുന്നു. ഓണറേറിയം വർദ്ധനവിലും വിരമിക്കൽ ആനുകൂല്യത്തിലും തീരുമാനമായില്ലെന്ന് സമരസമിതി പറഞ്ഞു.സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി. ഏപ്രിൽ 21ന് ആശമാരെ പിന്തുണച്ച തദ്ദേശസ്ഥാപന ഭരണാധികാരികളെ ആദരിക്കും. സമരത്തെ തകർക്കാൻ ചില കേന്ദ്രങ്ങൾ പല പരിശ്രമങ്ങളും നടത്തുന്നു. തങ്ങളെ കരിവാരി തേക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്. […]

Read More
 കോഴിക്കോട് പിക്കപ്പ് വാനിൽ വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേർ പിടിയിൽ

കോഴിക്കോട് പിക്കപ്പ് വാനിൽ വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേർ പിടിയിൽ

നഗരത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കാസർകോഡ് ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ശ്രീജിത്ത് ജി.സി (30) , ഉള്ളോടി ഹൗസിൽ കൃതി ഗുരു കെ ( 32) ഫാത്തിമ മൻസിൽ മുഹമദ്ദ് അഷ്റഫ് ( 37 ) എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ചേവായൂർ എസ്.ഐ നിമിൻ കെ ദിവാകരൻ്റെ നേതൃത്വത്തിലുള്ളചേവായൂർ പോലീസും ചേർന്ന് പിടികൂടി. കാസർകോഡ് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പിക്കപ്പ് വാനിൽ […]

Read More
 ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം; വി ഡി സതീശൻ

ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റം; വി ഡി സതീശൻ

ഓശാനയോടനുബന്ധിച്ച് ഡല്‍ഹി സെന്റ് മേരീസ് പള്ളിയില്‍ നിന്നും സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലേക്ക് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദില്ലി പൊലീസിന്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഇത് ജനാധിപത്യ വിരുദ്ധവും മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവുമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ.ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കും എതിരെ സംഘ്പരിവാര്‍ ആക്രമണങ്ങള്‍ തുടരുന്നതിനിടയിലാണ് രാജ്യ തലസ്ഥാനത്തും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ക്രൈസ്തവ ആചാരത്തിന് വിലക്കേര്‍പ്പെടുത്തിയത്. മതപരമായ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയത വളര്‍ത്തി എങ്ങനെയും ഭരണം നിലനിര്‍ത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. […]

Read More
 മ്യാൻമറിൽ വീണ്ടും ഭൂചലനം;മാർച്ച് 28 നുണ്ടായ ഭൂകമ്പത്തിന് ശേഷമുണ്ടായ ഏറ്റവും ശക്തമായ തുടർ ചലനം

മ്യാൻമറിൽ വീണ്ടും ഭൂചലനം;മാർച്ച് 28 നുണ്ടായ ഭൂകമ്പത്തിന് ശേഷമുണ്ടായ ഏറ്റവും ശക്തമായ തുടർ ചലനം

മ്യാൻമറിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 5.5 തീവ്രതയുള്ള ഭൂചലനമാണ് സെൻട്രൽ മ്യാൻമറിലെ ചെറുനഗരമായ മെയ്‌ക്‌തിലയിൽ അനുഭവപ്പെട്ടത്. മാർച്ച് 28ന് 7.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതിന് പിന്നാലെയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ ഭൂകമ്പം. 3649 പേരാണ് മാർച്ച് 28നുണ്ടായ ഭൂചലനത്തിൽ മ്യാൻമറിൽ കൊല്ലപ്പെട്ടത്. മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡലൈയ്ക്ക് സമീപമാണ് നിലവിലെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തിൽ മണ്ഡലൈയിൽ സാരമായ നഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെയുണ്ടായ ഭൂചലനത്തിൽ വലിയ രീതിയിലുള്ള […]

Read More
 തീയേറ്ററിലെ അലങ്കാര വിളക്ക് പൊട്ടി വീണു; ഗുഡ് ബാഡ് അഗ്ലി’യുടെ പ്രദര്‍ശനം അരമണിക്കൂറോളം തടസപ്പെട്ടു

തീയേറ്ററിലെ അലങ്കാര വിളക്ക് പൊട്ടി വീണു; ഗുഡ് ബാഡ് അഗ്ലി’യുടെ പ്രദര്‍ശനം അരമണിക്കൂറോളം തടസപ്പെട്ടു

തീയേറ്ററിൽ പ്രദര്‍ശനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കായി ഒരുക്കിയ അലങ്കാര വിളക്ക് പൊട്ടി വീണതിനെ തുടർന്ന് അജിത് കുമാർ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യുടെ പ്രദര്‍ശനം അരമണിക്കൂറോളം നിര്‍ത്തിവെച്ചു. ചിത്രം കാണാനെത്തിയ കുട്ടിയുടെ തലയില്‍ വിളക്ക് വീണെന്ന് ആരോപിച്ച് ഒപ്പമുണ്ടായിരുന്ന മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പ്രശ്‌നമുണ്ടായത്. ചെന്നൈയിലെ വെട്രി തീയേറ്ററിലാണ് സംഭവം. തീയേറ്ററിലെ ഡിസ്‌കോ ലൈറ്റ് ഇളകിവീഴുന്നതിനിടെ കുട്ടിയുടെ തലയില്‍ തട്ടി. പ്രദര്‍ശനം ഉടന്‍ നിര്‍ത്തിവെച്ചു. അതേസമയം, ലൈറ്റ് പൂര്‍ണ്ണമായും കൂട്ടിയുടെ ദേഹത്ത് വീണിട്ടില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കുട്ടിക്ക് പരിക്കുകള്‍ […]

Read More
 മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് ആമകളെ വളർത്തുന്ന വാട്ടർ ടാങ്കിൽ

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീട്ടിൽ യുവതിയുടെ മൃതദേഹം; കണ്ടെത്തിയത് ആമകളെ വളർത്തുന്ന വാട്ടർ ടാങ്കിൽ

വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ കുടുംബസമേതം വിദേശത്താണ്. രാവിലെ ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിയാണ് വാട്ടര്‍ടാങ്കില്‍ മൃതദേഹം കണ്ടത്.ആമകളെ വളര്‍ത്തുന്ന വാട്ടര്‍ടാങ്കിലായിരുന്നു യുവതിയുടെ മൃതദേഹം. രാവിലെ ആമകള്‍ക്ക് തീറ്റ കൊടുക്കാനും ടാങ്ക് വൃത്തിയാക്കാനുമാണ് തൊഴിലാളി എത്തിയത്. തുടര്‍ന്ന് ടാങ്കിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നുദിവസം മുന്‍പാണ് അവസാനമായി […]

Read More