കുന്ദമംഗലത്ത് കാറിന് തീപിടിച്ചു; ആളപായമില്ല

കുന്ദമംഗലത്ത് കാറിന് തീപിടിച്ചു; ആളപായമില്ല

കുന്ദമംഗലം ബസ് സ്റ്റാൻഡിന് സമീപം കാറിന് തീപിടിച്ചു.കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ ഇറങ്ങിയതിനാൽ ആളപായം ഒന്നും ഉണ്ടായില്ല . വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കിയ കാറിൽ ആണ് അഗ്നി ബാധ ഉണ്ടായത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. വെള്ളിമാട് കുന്നിൽ നിന്നെത്തിയ ഫിർഫോഴ്‌സ്‌ സംഘം തീയണച്ചു.

Read More
 അന്നും ഇന്നും ബി ജെ പി ബാബാ സാഹിബിന്റെ ശത്രുക്കൾ; പ്രധാന മന്ത്രിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

അന്നും ഇന്നും ബി ജെ പി ബാബാ സാഹിബിന്റെ ശത്രുക്കൾ; പ്രധാന മന്ത്രിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ബാബാ സാഹിബ് ജീവിച്ചിരുന്നപ്പോൾ പിന്തുണയ്ക്കാത്തവരാണ് ബിജെപിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.ബി.ആർ അംബേദ്കറേക്കുറിച്ച് നരേന്ദ്ര മോദി നടത്തിയ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു ഖാർഗെ. അന്നും ഇന്നും ഇവർ ബാബാ സാഹിബിന്റെ ശത്രുക്കളാണെന്നും ഖാർഗെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അന്നും ഇന്നും ഇവർ ബാബാ സാഹിബിന്റെ ശത്രുക്കളാണ്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ഇവർ പിന്തുണച്ചിരുന്നോ? ബാബാസാഹിബ് ബുദ്ധിസം സ്വീകരിച്ചപ്പോൾ ഇവരെന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? മഹർ സമുദായത്തിൽ നിന്നുള്ളയാളാണ് ബാബാ സാഹിബെന്നും അദ്ദേഹം തൊട്ടുകൂടാത്തവനാണെന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റേത് റിപ്പബ്ലിക്കൻ പാർട്ടിയായിരുന്നു. […]

Read More
 കാൻസർ ചികിത്സയിലായതിനാൽ വിമാന യാത്ര ചെയ്യാൻ കഴിയില്ല; അറസ്റ്റിലായതിന് പിന്നാലെ ജാമ്യനീക്കവുമായി മെഹുൽ ചോക്‌സി

കാൻസർ ചികിത്സയിലായതിനാൽ വിമാന യാത്ര ചെയ്യാൻ കഴിയില്ല; അറസ്റ്റിലായതിന് പിന്നാലെ ജാമ്യനീക്കവുമായി മെഹുൽ ചോക്‌സി

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്ന വ്യാപാരി മെഹുൽ ചോക്‌സിയെ ബെൽജിയം പോലീസ് അറസ്റ്റ് ചെയ്‌തതിന്‌ പിന്നാലെ പിന്നാലെ ജാമ്യ നീക്കവുമായി അദ്ദേഹത്തിന്റെഅഭിഭാഷകൻ വിജയ് അഗർവാൾ. ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചോക്‌സി കാൻസർ ചികിത്സയിലാണെന്നും നിലവിലെ ആരോഗ്യസ്ഥിതിയിൽ വിമാനയാത്ര സാധ്യമല്ലെന്നും ആരോഗ്യസ്ഥിതി പരി​ഗണിച്ച് ജാമ്യം അനുവദിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുമെന്ന് വിജയ് അഗർവാളിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം മാത്രമേ കേസ് പരിഗണിക്കാൻ […]

Read More
 ഏഴ്‌ രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറി; ചീഫ് സെക്രട്ടറി മലക്കം മറിഞ്ഞെന്ന വിമർശനവുമായി എൻ പ്രശാന്ത്

ഏഴ്‌ രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറി; ചീഫ് സെക്രട്ടറി മലക്കം മറിഞ്ഞെന്ന വിമർശനവുമായി എൻ പ്രശാന്ത്

ഐ എ എസ് തലപ്പത്തെ പോര് തുടരുന്നതിനിടെ ചീഫ് സെക്രട്ടറി മലക്കം മറിഞ്ഞെന്ന വിമർശനവുമായി എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിയറങുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിന് നൽകിയ മറുപടി കത്തിൽ തന്റെ ആവശ്യം അംഗീകരിച്ചിരുന്നെന്നും എന്നാൽ ഏഴ് ദിവസം കൊണ്ട് തീരുമാനം പിൻവലിച്ചെന്നും എൻ പ്രശാന്ത് വിമർശിച്ചു. സർക്കാരിന്റെ മറുപടി കത്ത് ഉൾപ്പെടുത്തിയാണ് എൻ പ്രശാന്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്‌. ‘ഏഴു വിചിത്ര രാത്രികൾ കൊണ്ട് കാര്യങ്ങൾ മാറി മറിഞ്ഞുവെന്ന് എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു. […]

Read More
 മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു; അജിത് കുമാർ പക്കാ ക്രിമിനൽ; പി വി അൻവർ

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു; അജിത് കുമാർ പക്കാ ക്രിമിനൽ; പി വി അൻവർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ. അജിത് കുമാർ പക്കാ ക്രിമിനൽ ആണെന്നും അജിത് കുമാർ മുഖ്യമന്ത്രിയുടെ പോറ്റുമകനാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നുവെന്നും പി വി അൻവർ വിമർശിച്ചു. അജിത്‌ കുമാറിനെതിരെ നേരത്തെ നടപടി വേണമായിരുന്നു, പിണറയി മുഖ്യമന്ത്രിയായി ഇരിക്കുന്നിടത്തോളം അജിത്കുമാർ സുരക്ഷിതനാണെന്നും പി വി അൻവർ പറഞ്ഞു. പി വിജയൻ സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും അജിത് കുമാർ കാക്കി ധരിക്കുന്നത് പൊലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും അൻവർ പറഞ്ഞു . വേലി […]

Read More
 കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു; വിമർശനവുമായി പ്രധാന മന്ത്രി

കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു; വിമർശനവുമായി പ്രധാന മന്ത്രി

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി . കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു എന്നും പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ആദിവാസികളുടെ സ്വത്തോ ഭൂമിയോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ലെന്നും പ്രധാന മന്ത്രി പറഞ്ഞു. വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്.വഖഫിന്റെ പക്കൽ ഉള്ള സ്വത്തുക്കൾ ആവശ്യക്കാർക്ക് നൽകിയിരുന്നുവെങ്കിൽ അത് ഉപകാരപ്പെടും ആയിരുന്നു. പക്ഷേ ഈ സ്വത്തുക്കളുടെ ഗുണം ലഭിച്ചത് ഭൂമാഫിയക്കാണെന്നും പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ദരിദ്രരായ മുസ്ലിമുകൾക്കും […]

Read More
 തന്നെ പ്രതി ചേർത്തത് മറ്റുള്ളവർ ചെയ്ത തെറ്റിന്; വീണ്ടും വീഡിയോയുമായി ചോദ്യ പേപ്പർ ചോർച്ച കേസിലെ മുഖ്യ പ്രതി മുഹമ്മദ്‌ ഷുഹൈബ്

തന്നെ പ്രതി ചേർത്തത് മറ്റുള്ളവർ ചെയ്ത തെറ്റിന്; വീണ്ടും വീഡിയോയുമായി ചോദ്യ പേപ്പർ ചോർച്ച കേസിലെ മുഖ്യ പ്രതി മുഹമ്മദ്‌ ഷുഹൈബ്

തന്നെ പ്രതി ചേർത്തത് മറ്റുള്ളവർ ചെയ്ത തെറ്റിനാണെന്ന് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതിയായ എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ്‌ ഷുഹൈബ്. ചോദ്യപേപ്പർ ചോർച്ച കേസിൽ ജാമ്യം കിട്ടിയതിനു പിറകെ ചെയ്‌ത യൂട്യൂബ് വീഡിയോയിലാണ് ഷുഹൈബ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.മറ്റുള്ളവർ ചെയ്ത തെറ്റിനാണ് തന്നെ പ്രതി ചേർത്തത്. തന്‍റെ കാർ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാൽ തന്നെയും പ്രതി ചേർക്കും. ചോദ്യപേപ്പർ ചോർച്ചയിൽ തന്നെ പ്രതി ചേർത്തതും അങ്ങനെ കണ്ടാൽ മതി. യൂട്യൂബ് ചാനലിലൂടെയുള്ള പ്രതികരണത്തിൽ ഷുഹൈബ് […]

Read More
 മൂർഷിദബാദ് സംഘർഷം; കലാപം ആസൂത്രിതമെന്ന് പൊലീസ്;കൂടുതൽ സുരക്ഷാ വിന്യാസം

മൂർഷിദബാദ് സംഘർഷം; കലാപം ആസൂത്രിതമെന്ന് പൊലീസ്;കൂടുതൽ സുരക്ഷാ വിന്യാസം

വഖഫ് ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് കലാപബാധിതമായ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ കൂടുതൽ സുരക്ഷാ വിന്യാസം. കലാപം ആസൂത്രിതമെന്നും എസ്ഡിപിഐയ്ക്ക് ഇതിൽ പ്രധാനപങ്കുണ്ടെന്നുമാണ് പൊലീസ് കണ്ടെത്തൽ. അതേസമയം കലാപബാധിത മേഖലകളിൽ നിന്ന് ആളുകൾ കൂട്ടമായി ഒഴിഞ്ഞുപോകുകയാണ്. പ്രദേശത്ത് ഇന്റർ നെറ്റ് നിരോധനം തുടരുകയാണ്.മുസ്ലീങ്ങളുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ആണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ പ്രചരണം നടത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. കലാപത്തിൽ കൊല്ലപ്പെട്ട ഇജാസ് അഹമ്മദിന്റെ കുടുംബാംഗങ്ങൾ പ്രദേശത്ത് എസ്ഡിപിഐ പ്രകോപനപരമായ പ്രചാരണം നടത്തുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. വഖഫ് […]

Read More
 പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവം; എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവം; എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണ കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴി നൽകിയിരുന്നു. ഇക്കാര്യം എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു അജിത് കുമാർ ഡിജിപിക്ക് നൽകിയമൊഴി. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പി വിജയൻ നിയമനടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിൽ സർക്കാർ അഭിപ്രായം ഡിജിപിയോട് ചോദിക്കുകയും തുടർന്നാണ് അജിത് […]

Read More
 സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജി;സമരം അവസാനിപ്പിക്കാൻ  തയ്യാറാകണം; രമേശ് ചെന്നിത്തല

സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജി;സമരം അവസാനിപ്പിക്കാൻ തയ്യാറാകണം; രമേശ് ചെന്നിത്തല

സമരം ചെയ്യുന്ന ആശാവർക്കേഴ്സിനോട് സർക്കാരിന് അലർജിയാണെന്നും ആശാവർക്കേഴ്സിന്റെ സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല. ധിക്കാരത്തിന്റെ പാതയിലാണ് സർക്കാരെന്നും വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.സമരം ചെയ്യുന്നവരോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെയും രമേശ് ചെന്നിത്തല വിമര്‍ശിച്ചു. സമരം നിര്‍ത്തിപൊകൂ എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്നതാണോയെന്ന് അദേഹം ചോദിച്ചു. കേരള സമൂഹം തിരിച്ചറിയുമെന്നും. വിഷുവായിട്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ ആശമാര്‍ സമരം ചെയ്യുന്നത് ഹൃദയഭേദകമാണെന്ന് രമേശ് ചെന്നിത്തല […]

Read More