മുണ്ടക്കൈ,​ ചൂരൽമലയ്ക്ക് ഇരുപത് കിലോമീറ്റർ അകലെ എസ്റ്റൺ എസ്റ്റേറ്റിൽ സ്നേഹ വീടുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. 430 വീടുകളാണ് ഏഴ്സെന്റിൽ വീതം പണിത് നൽകുക.അസാദ്ധ്യമെന്ന് കരുതിയത് നാടിന്റെ ഐക്യംകൊണ്ട് സാദ്ധ്യമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയെരു ജീവകാരുണ്യ ദൗത്യമാണ് ഫലവത്താകുന്നത്. എല്ലാവരും സഹകരിച്ചത് നാടിന്റെ അപൂർവതയാണ്. സാമ്പത്തിക ഞെരുക്കം ബാധിക്കാത്തവിധം പുനരധിവാസം നടപ്പാക്കും. നാം എന്തിനെയും അതിജീവിക്കും എന്നതാണ് പുനരധിവാസം നൽകുന്ന മഹാസന്ദേശം. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തും. കേന്ദ്രത്തിൽ നിന്ന് വലിയ സഹായം പ്രതീക്ഷിച്ചു. ലഭിച്ചത് പരിമിതമായ വായ്പ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.പുനരധിവാസത്തിന് സർക്കാരിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സഹായം നൽകാത്ത കേന്ദ്ര നടപടി സങ്കടകരവും പ്രതിഷേധാർഹവുമാണ്. രാഹുൽ ഗാന്ധി വാഗ്ദാനംചെയ്ത നൂറ് വീടുകൾ ടൗൺഷിപ്പിലുണ്ടാകും.ടൗൺഷിപ്പ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നതിൽ സന്തോഷമുണ്ടെന്ന് വയനാട് എം.പി പ്രിയങ്കഗാന്ധി പറഞ്ഞു. പട്ടികയിൽ വിട്ടുപോയവരെ പരിഗണിക്കണം. സാഹായത്തിന് കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും.

Leave a Reply

Your email address will not be published. Required fields are marked *