വന്ദേമാതരം ഭേദഗതി ബിൽ ലോക്സഭയും പാസാക്കി; അനാദരവിന് മൂന്നുവർഷം വരെ തടവ്

വന്ദേമാതരം ഭേദഗതി ബിൽ ലോക്സഭയും പാസാക്കി; അനാദരവിന് മൂന്നുവർഷം വരെ തടവ്

ന്യൂ ഡൽഹി: വന്ദേമാതരത്തിന് ദേശീയഗാനമായ ‘ജനഗണമന’യ്ക്ക് തുല്യമായ പദവി നൽകുന്ന ‘ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ’ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബിൽ അവതരിപ്പിച്ചത്. ഈ ബിൽ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് ഡിഎംകെ എം പി കനിമൊഴി കുറ്റപ്പെടുത്തി. ബിൽ അവതരണവേളയിൽ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയ്ക്കെതിരെ ലോക്സഭയിൽ പ്രതിപക്ഷം മുദ്രവാക്യം മുഴക്കി. പ്രതിപക്ഷ ബഹളങ്ങൾക്കിടയിലാണ് ബിൽ പാസാക്കിയത്. വന്ദേമാതരത്തെ അപമാനിച്ചാൽ ജനഗണമനയ്ക്ക് ബാധകമായതുപോലെ മൂന്നുവർഷം വരെ തടവോ […]

Read More
 വിളിച്ചുവരുത്തി അപമാനിച്ചു; വീണ്ടും സമരവുമായി കൊച്ചിയിലെ ഊബർ ടാക്സി ഡ്രൈവർമാർ

വിളിച്ചുവരുത്തി അപമാനിച്ചു; വീണ്ടും സമരവുമായി കൊച്ചിയിലെ ഊബർ ടാക്സി ഡ്രൈവർമാർ

കൊച്ചി: കൊച്ചിയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ വീണ്ടും സമരത്തിലേക്ക്. നിരക്കുവർധന ആവശ്യപ്പെട്ട് നേരത്തെ സമരങ്ങൾ നടന്നിരുന്നെങ്കിലും, ഇതിന്റെ തുടർച്ചയായി നാളെ മുതൽ ഊബർ സർവീസുകൾ ബഹിഷ്കരിക്കാൻ ഡ്രൈവർമാർ തീരുമാനിച്ചു. സമരത്തിന്റെ ഭാഗമായി ഇന്ന് ഡ്രൈവർമാരെ ചർച്ചയ്ക്കായി ഊബർ ഓഫീസിലേക്ക് വിളിച്ചിരുന്നു. എന്നാൽ ചർച്ചയ്ക്കായി ഓഫീസിലെത്തിയ ഡ്രൈവർമാർ കണ്ടത് പൂട്ടിക്കിടക്കുന്ന ഓഫീസാണ്. തങ്ങളെ ചർച്ചയ്ക്കായി വിളിച്ചുവരുത്തി അപമാനിച്ചതിനെതിരെയാണ് ഡ്രൈവർമാരുടെ പുതിയ പ്രതിഷേധം. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ അനുവദിച്ചുനൽകാൻ മടിയുള്ളതുകൊണ്ടാണ് കമ്പനി അധികൃതർ ഇത്തരത്തിൽ ഒളിച്ചുകളി നടത്തുന്നതെന്ന് ഡ്രൈവർമാർ കടുത്ത […]

Read More
 പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്;പിന്മാറ്റം സാധ്യമല്ലെന്ന് സര്‍ക്കാര്‍

പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്;പിന്മാറ്റം സാധ്യമല്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്. ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറാനാകില്ലെന്നാണ് യുഡിഎഫ് നിലപാട്. ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കേന്ദ്ര ഫണ്ട് വാങ്ങാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് വിവരം. അതേ സമയം സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. കഴിഞ്ഞ സര്‍ക്കാര്‍ പി എം ശ്രീയുമായി മുന്നോട്ട് പോയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ ശിവന്‍കുട്ടി അക്കാദമിക കാര്യങ്ങളില്‍ കേന്ദ്രം പറയുന്ന എല്ലാക്കാര്യങ്ങളും നടപ്പാക്കേണ്ടി വരുമെന്നും കൂട്ടിച്ചേര്‍ത്തു.

Read More
 ‘കള്ള പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു’; വി കുഞ്ഞികൃഷ്ണൻ എംഎൽഎക്കെതിരെ ഹൈക്കോടതിയിൽ ഹർജി

‘കള്ള പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു’; വി കുഞ്ഞികൃഷ്ണൻ എംഎൽഎക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കണ്ണൂര്‍ പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ഐ മധുസൂദനന്‍ ഹൈക്കോടതിയില്‍. വി കുഞ്ഞികൃഷ്ണൻ വ്യാജപ്രചാരണം നടത്തിയാണ് തന്നെ തോല്‍പ്പച്ചതെന്നാണ് ഹര്‍ജി. രേഖകളോ തെളിവോ ഇല്ലാതെ രക്തസാക്ഷി ഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വന്തം ബൂത്തില്‍ പോലും മധുസൂദനന്‍ പിന്നില്‍പ്പോയിയിരുന്നു. 106ാം നമ്പര്‍ ബൂത്തില്‍ വി കുഞ്ഞികൃഷ്ണന് 292 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ടി ഐ മധുസൂദനന് […]

Read More
 കോഴിക്കോട്ട് ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ; കറൻസിയും രേഖയും പിടിച്ചെടുത്തു

കോഴിക്കോട്ട് ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ; കറൻസിയും രേഖയും പിടിച്ചെടുത്തു

കോഴിക്കോട്: മാവൂരിൽ ബംഗ്ലാദേശ് പൗരൻ എ.ടി.എസിന്റെ പിടിയിലായി. ബംഗ്ലാദേശ് കുസ്തിയ കുൽന ജില്ലക്കാരനായ ദൗളത്ത് പുരതാനയിൽ മുഹമ്മദ് ഹക്‌സൻ(31) ആണ് പിടിയിലായത്. ബുധനാഴ്ച്ച വൈകീട്ട് ആറരയോടെയാണ് സംഭവം. എ.ടി.എസിന്റെ നേതൃത്വത്തിൽ മാവൂർ കായലത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എ.ടി.എസ്. സംഘം എത്തുമ്പോൾ ഇയാൾ കായലം അങ്ങാടിയിലെ വാടക വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ബംഗ്ലാദേശി കറൻസിയും രേഖകളും പിടിച്ചെടുത്തു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ എ.ടി.എസ് അംഗങ്ങളെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പിടിയിലായ മുഹമ്മദ് […]

Read More
 എ സി ക്ലാസ് ടിക്കറ്റെടുത്തിട്ടും ദുരിതം; രണ്ട് യാത്രക്കാർക്ക് ഒരു പുതപ്പ്; റെയിൽവേയ്ക്ക് 25,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

എ സി ക്ലാസ് ടിക്കറ്റെടുത്തിട്ടും ദുരിതം; രണ്ട് യാത്രക്കാർക്ക് ഒരു പുതപ്പ്; റെയിൽവേയ്ക്ക് 25,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ

ന്യൂ ഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ എ.സി ക്ലാസ് യാത്രക്കാരന് പുതപ്പ് ലഭ്യമാക്കാതിരുന്ന സംഭവത്തിൽ റെയിൽവേയ്ക്ക് 25,000 രൂപ പിഴ വിധിച്ചു. രണ്ട് യാത്രക്കാർക്കായി ഒരു പുതപ്പ് മാത്രം നൽകിയതിലും, സേവനത്തിൽ വീഴ്ച വരുത്തിയെന്നും കണ്ടെത്തിയാണ് ഡൽഹി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2022 ഒക്ടോബർ 28-ന് പ്രയാഗ്‌രാജിൽനിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിൽ ആർ.എ.സി. ടിക്കറ്റിലായിരുന്നു പരാതിക്കാരന്റെ യാത്ര. മറ്റൊരു യാത്രക്കാരനൊപ്പം ഒരേ സീറ്റ് പങ്കിട്ടാണ് അദ്ദേഹം യാത്രചെയ്തത്. യാത്രയ്ക്കിടെ റെയിൽവേ അറ്റൻഡന്റ് ഇരുവർക്കുമായി ഒരു പുതപ്പ്, ഒരു […]

Read More
 പുനർജനി കേസ്: ‘കേസ് അവസാനിപ്പിച്ചത് ഭയം കൊണ്ട്; ആഭ്യന്തരമന്ത്രിയുടെ തിടുക്കം എന്തോ ഒളിക്കാൻ’: പി രാജീവ്

പുനർജനി കേസ്: ‘കേസ് അവസാനിപ്പിച്ചത് ഭയം കൊണ്ട്; ആഭ്യന്തരമന്ത്രിയുടെ തിടുക്കം എന്തോ ഒളിക്കാൻ’: പി രാജീവ്

തിരുവനന്തപുരം: പുനർജനി കേസ് അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്. അന്വേഷണം അവസാനിപ്പിച്ച നടപടിക്ക് പിന്നിൽ സർക്കാരിന്റെ ഭയമാണെന്നും, ഏത് ഏജൻസി അന്വേഷിച്ചാലും കുഴപ്പമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് അവസാനിപ്പിക്കാൻ ആഭ്യന്തരമന്ത്രി അസാധാരണമായ തിടുക്കം കാണിച്ചതായി പി. രാജീവ് ആരോപിച്ചു. മറ്റ് അന്വേഷണ ഏജൻസികൾ വരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഫണ്ട് പിരിവിനായുള്ള ദൃശ്യങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമായിരിക്കെ, ഏത് പുതിയ രേഖയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് അവസാനിപ്പിച്ചതെന്നും, ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് […]

Read More
 ‘നിയമ ഭേദഗതി കണ്ണിൽ പൊടിയിടാൻ’; കേന്ദ്രത്തിനെതിരെ മല്ലികാർജുൻ ഖാർഗെ

‘നിയമ ഭേദഗതി കണ്ണിൽ പൊടിയിടാൻ’; കേന്ദ്രത്തിനെതിരെ മല്ലികാർജുൻ ഖാർഗെ

ന്യൂ ഡൽഹി: പരീക്ഷാ ക്രമക്കേടുകളിൽ ശിക്ഷ കടുപ്പിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും പരീക്ഷകൾ സുതാര്യമായി നടത്തുകയാണ് വേണ്ടതെന്നും രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൊതുപരീക്ഷാ നിയമ ഭേദഗതി വെറും കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്. ചോദ്യപേപ്പർ ചോർത്തുന്നവർ രക്ഷപ്പെടുകയും കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികൾ ദുരിതത്തിലാവുകയുമാണ് ചെയ്യുന്നത്. പേപ്പർ ചോർച്ച എങ്ങനെ തടയുമെന്ന് നിയമത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണം നഷ്ടപ്പെടുമെന്ന ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ ഇപ്പോൾ യുവാക്കളുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകുന്നതെന്ന് ഖാർഗെ പരിഹസിച്ചു. വിദ്യാർത്ഥികൾക്ക് നേരെ ലാത്തിച്ചാർജ് […]

Read More
 ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം; ഉഭയകക്ഷി ചര്‍ച്ചയ്ക്ക് യുഡിഎഫ്

ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം; ഉഭയകക്ഷി ചര്‍ച്ചയ്ക്ക് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്-കോര്‍പറേഷന്‍ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. ഓരോ പാര്‍ട്ടികള്‍ക്കുമുള്ള ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ചര്‍ച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യുഡിഎഫ് മുന്നണി യോഗത്തിലാണ് നിര്‍ണായകമായ തീരുമാനം. വിവിധ ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ഘടകകക്ഷികള്‍ക്ക് അവകാശവാദങ്ങളുണ്ട്. ഇതിന് പരിഹാരമെന്നോണം കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, സിഎംപി തുടങ്ങി എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. […]

Read More
 വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്: ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ; സ്വപ്ന സുരേഷ് ഉള്‍പ്പെടെ 6 പ്രതികള്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്: ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ; സ്വപ്ന സുരേഷ് ഉള്‍പ്പെടെ 6 പ്രതികള്‍

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. സ്വപ്ന സുരേഷ് അടക്കം 6 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. പ്രളയബാധിതര്‍ക്കായി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ 4 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. ആദ്യഘട്ട കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടില്ല. കേരളത്തില്‍ വലിയ കോളിളക്കം ഉണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് വടക്കാഞ്ചേരി […]

Read More