ആശ്വാസമായെത്തി നാശം വിതച്ച് വേനൽമഴ

കത്തിയെരിയുന്ന വേനലിന് ആശ്വാസമായി എത്തിയ വേനൽമഴയിൽ നേന്ത്രവാഴ കൃഷി നശിച്ചു.നെന്മേനി പഞ്ചായത്തിലെ അരിമാനി ചിറ്റൂര്‍കുന്ന്, നമ്പികൊല്ലി, നമ്പ്യാര്‍കുന്ന് നര്‍മാട് പ്രദേശങ്ങളിലാണ് കൃഷി നാശം ഉണ്ടായത്. ശക്തമായ വേനല്‍ മഴക്കൊപ്പം വീശിയടിച്ച കാറ്റിലാണ് നേന്ത്രവാഴ കൃഷി നശിച്ചത്. ചിറ്റൂര്‍കുന്ന് പ്രദേശത്ത് ഗോത്രകര്‍ഷകനായ മാച്ചി പങ്കിന് നടത്തുന്ന നേന്ത്രവാഴ കൃഷിയാണ് ഒടിഞ്ഞുവീണും കടപുഴകിയും വീണത്. നമ്പ്യാര്‍കുന്ന് നര്‍മാട് ഷണ്‍മുഖന്‍, ബാബുരാജ്, പ്രഭാകരന്‍, സുനില്‍കുമാര്‍ എന്നിവര്‍ കൃഷി ചെയ്ത വാഴകളാണ് നശിച്ചത്. ഇവര്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയ നാലായിരത്തി ഇരുനൂറ് വാഴയില്‍ ഇരുനൂറ് […]

Read More

‘ഡെഡ് മണി’ തട്ടിപ്പ്; കേസെടുത്ത് പോലീസ്

‘ഡെഡ് മണി’ തട്ടിപ്പിൽ കുടുങ്ങി നൂറുകണക്കിന് ആളുകൾ. തട്ടിപ്പിൽ കുടുങ്ങിയ നിക്ഷേപകരുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് പ്രതികൾ.മാടായിക്കോണം സ്വദേശി മനോജിൻ്റെ പരാതിയിലാണ് കേസ്. അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. 5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് നിരവധി പേർ തട്ടിപ്പ് സംഘത്തിന് പണം […]

Read More

താമരശ്ശേരിയിൽ നിന്നും പെൺകുട്ടിയെ കാണാതായ സംഭവം:യുവാവ് അറസ്റ്റിൽ

താമരശ്ശേരിയിൽ നിന്നും പെൺകുട്ടിയെകാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയേയും യുവാവിനെയും ഇന്നലെ ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്.13കാരിയെ കർണാടക പൊലീസാണ് കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താമരശേരി പൊലീസ് ബംഗളുരുവിലെത്തി, ഇന്നലെ രാത്രിയോടെ പെൺകുട്ടിയെയും യുവാവിനെയും നാട്ടിലെത്തിച്ചു. മാർച്ച് 11ന് രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയതായിരുന്നു എട്ടാം ക്ലാസുകാരി. കാണാതായതോടെ രക്ഷിതാക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി.പൊലീസ് അന്വേഷണത്തിൽ തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്നും യുവാവിന്റെയും പെൺകുട്ടിയുടെയും സി സി ടി വി […]

Read More

മുണ്ടക്കൈ പുനരധിവാസം; മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകും

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപ വീതം നൽകും. മേപ്പാടി ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും, മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനായി മാത്രം 10 ലക്ഷം രൂപ അനുവദിക്കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.18 വയസ്സ് വരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന് വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം നൽകുന്നത്.ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ കുട്ടികളുടെ രക്ഷകർത്താവിന് എത്തിക്കും.ടൗൺഷിപ്പ് നിർമ്മാണത്തിന് ഏറ്റെടുക്കുന്ന എസ്റ്റേറ്റിന് […]

Read More

സാമ്പത്തിക ബാധ്യത: രണ്ടരവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി

സാമ്പത്തിക ബാധ്യതയെ തുടർന്ന് കൊല്ലത്ത് രണ്ടരവയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം താന്നിയിലാണ് സംഭവം. താന്നി ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36) ഇവരുടെ ആൺകുട്ടി ആദി എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കുഞ്ഞിനെ കട്ടിലിൽ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. അജീഷ് നേരത്തെ ഗൾഫിലായിരുന്നു. അജീഷിന്റെ അച്ഛനും അമ്മയും വീട്ടിൽ ഉണ്ടായിരുന്നില്ല. രാവിലെ അജീഷും ഭാര്യയും മുറിയിൽ നിന്ന് […]

Read More

‘ഉമ്മ എന്നോട് ക്ഷമിക്കണം’ ഷാൾ കൊണ്ട് കഴുത്തുഞെരിച്ചു അഫാനെതിരെ അമ്മയുടെ നിർണായക മൊഴി

ഒടുവിൽ മകനെതിരെ അമ്മയുടെ നിർണായക മൊഴി.വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ തന്നെ ആക്രമിച്ചത് അഫാൻ തന്നെയെന്ന് മാതാവ്..’ഉമ്മ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് ഷാൾ കൊണ്ട് കഴുത്തുഞെരിച്ചു.പിന്നീട് ബോധം വന്നപ്പോൾ പൊലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമി പൊലീസിന് മൊഴി നല്‍കി. കിളിമാനൂർ സിഐ ഇന്നലെ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു പുതിയ വിവരം നൽകിയത്.കട്ടിലിൽ നിന്നും വീണപ്പോൾ സംഭവിച്ച പരിക്കായിരുന്നു എന്നാണ് ഷമിയുടെ ആദ്യ മൊഴി.ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. പണം […]

Read More

ആലപ്പുഴയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ വീട്ടിൽ നിന്ന് പിസ്റ്റളും വാളുകളും കണ്ടെത്തി

ആലപ്പുഴ കുമാരപുരത്ത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെവാടക വീട്ടിൽ നിന്ന് പിസ്റ്റളും വാളുകളും ഉൾപ്പെടെ ആയുധശേഖരം കണ്ടെത്തി. കായൽ വാരത്തു വീട് പൊത്തപ്പള്ളി വടക്ക് കിഷോറിന്റെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്.വിദേശ നിർമിതമായ ഒരു പിസ്റ്റളും 53 വെടിയുണ്ടകളും രണ്ട് വാളും ഒരു മഴുവും സ്റ്റീൽ പൈപ്പുകളുമാണ് കണ്ടെത്തിയത്. 2015 ൽ കാണാതായ രാകേഷ് തിരോധാനവുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയിലാണ് കിഷോറിൻ്റെ വീട്ടിൽ ആയുധ ശേഖരം കണ്ടെത്തിയത്.

Read More

വീട്ടുവളപ്പില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് കൃഷിയും; 38 കഞ്ചാവ് ചെടിയും 10.5 കിലോ ഗ്രാംകഞ്ചാവുമായി 2 പേർ പിടിയിൽ

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് പ്രകാരം കൊല്ലത്ത് നടത്തിയ പരിശോധനയിൽ പച്ചക്കറി കൃഷിക്കൊപ്പം കഞ്ചാവ് കൃഷി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.രണ്ടുമാസം പ്രായമായ 40 സെന്‍റീമീറ്റര്‍ നീളമെത്തിയ ചെടികളാണ് കണ്ടെത്തിയത്. 38 കഞ്ചാവ് ചെടിയും 10.5 കിലോ ഗ്രാംകഞ്ചാവും പിടികൂടി. പ്രധാനപ്രതിയായ മനീഷിനെ പിടികൂടാനെത്തുമ്പോൾ നായയെ അഴിച്ചുവിട്ടിരുന്നെന്ന് പൊലീസ് പറയുന്നു. കൊല്ലത്ത് മാർച്ച് അഞ്ചു മുതൽ ഇതുവരെ 87 കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എം നൗഷാദ് […]

Read More

സ്വർണ വില കുതിച്ചു ഉയരുന്നു ഇന്ന് 320 രൂപ വർദ്ധിച്ചു

ആഭരണ പ്രേമികളെ നിരാശരാക്കി ഇന്നും സ്വർണ വില ഉയർന്നു. 320 രൂപ വർദ്ധിച്ച് സ്വർണവില 66,320 രൂപയിലേക്കെത്തി. ഇന്നലെ വില ആദ്യമായി 66,000 കടന്നിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 3011 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്, ഡോളറുമായി രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 72,000 രൂപയോളം നൽകേണ്ടിവരും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ […]

Read More

സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കുമെന്ന് ബന്ധുക്കൾ

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസ് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് കുടുംബം. ആ നിമിഷം അവിശ്വസനീയമായിരുന്നുവെന്ന് സുനിതയുടെ സഹോദരഭാര്യ ഫാൽഗുനി പാണ്ഡ്യ പ്രതികരിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി.ഇന്ത്യ, സുനിതയുടെ പിതാവിന്റെ പൂർവ്വിക ഭൂമിയാണ്. ആ രാജ്യവുമായി അവർക്ക് അടുത്ത ബന്ധമുണ്ട്. എന്നാണ് ഇന്ത്യയിലെത്തുകയെന്ന് വ്യക്തതയില്ല, ഉടൻ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം തന്നെയുണ്ടാകുമെന്നും ഫാൽഗുനി പാണ്ഡ്യയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.ഒരുമിച്ച് അവധിക്കാലം […]

Read More