കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി

കഞ്ചിക്കോട് വ്യവസായ മേഖലയിൽ റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ് ലൈൻ പൊട്ടിഇന്ധന ചോർച്ച. രണ്ട് മിനിറ്റിലേറെയാണ് മേഖലയിൽ ഇന്ധന ചോർച്ചയുണ്ടായത്. തൊഴിലാളികൾ വിവരം നൽകിയതിന് പിന്നാലെ വാൽവുകൾ അടച്ച് ചോർച്ച പരിഹരിക്കുകയായിരുന്നു. ഇരുപത് ദിവസത്തിനിടെ രണ്ടാം തവണയാണ് സമാന രീതിയിൽ പൈപ്പ് ലൈൻ പൊട്ടുന്നത്. കഞ്ചിക്കോട്ടെ അഗ്നിശമന സേന യൂണിറ്റും സ്ഥലത്തെത്തിയിരുന്നു.

Read More

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്

കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി.ഏപ്രിൽ 28 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്.ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്‍റ് പിരിച്ചുവിടാനുള്ള ആവശ്യവും ഗവർണർ അംഗീകരിച്ചു. യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്‍റെ നീക്കത്തോടും കാനഡക്കെതിരായ തീരുവ വർധനകളും വോട്ടുകളാക്കാനാണ് കാർണിയുടെ ശ്രമം. […]

Read More

ശസ്ത്രക്രിയാ ഉപകരണങ്ങൾ കിട്ടാനില്ല;കോഴിക്കോട് മെഡി.കോളജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി

നൂറുകണക്കിന് രോഗികളുടെ ആശ്രയകേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങുന്നത് പതിവാക്കുന്നു. ഉപകരണങ്ങൾ നൽകുന്ന കമ്പനിക്ക് സർക്കാർ പണം നൽകാത്തതാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണമെന്നാണ് ആക്ഷേപം. ഇതോടെ നിരവധി രോഗികൾ ശസ്ത്രക്രിയ ചെയ്യാൻ കഴിയാതെ ദുരിതത്തിലാണ്. ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിക്ക് സർക്കാർ നൽകാനുള്ള പണം നൽകിയാൽ മാത്രമേ കമ്പനി സ്റ്റന്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്യു. ഇതിനുശേഷമേ ശസ്ത്രക്രിയ നടത്താനാകും എന്നാണ് ഡോക്ടർമാർ അറിയിച്ചത്.ഇതോടെ ഇനി ശസ്ത്രക്രിയ എന്നു നടക്കുമെന്ന് അറിയാതെ കാത്തിരിക്കുകയാണ് […]

Read More

സൂരജ് വധക്കേസ്: പ്രതികളുടെ ശിക്ഷാവിധി ഇന്ന്

രണ്ടു പതിറ്റാണ്ട് പൂർത്തിയാവാൻ മാസങ്ങൾ മാത്രം ശേഷിക്കേ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജിന്റെ സഹോദരന്‍ മനോരാജും ടി.പി കേസ് പ്രതി ടി.കെ രജീഷുമടക്കം ആദ്യ ആറു പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തി. മൂന്നുപേർക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്.. 2005 ആഗസ്റ്റ് 7 നാണ് […]

Read More

സഖാവ് അനിരുദ്ധന്‍റെ മകന്‍ ഇനി ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്‍റ്

ജയന്‍റ് കില്ലര്‍ എന്ന് അറിയപ്പെട്ടിരുന്ന സി സിപിഎം മുതിര്‍ന്ന നേതാവുമായിരുന്ന അനിരുദ്ധന്‍റെ മകന്‍കസ്തൂരി അനിരുദ്ധൻ ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ല പ്രസിഡന്‍രായി ചുമതലയേറ്റു.കോളേജ് വിദ്യഭായ്സ കാലത്ത് എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു കസ്തൂരി. സോഹദരന്‍ എ സമ്പത്ത് സിപിഎം നേതാവാണ്.അടുത്തടുത്ത വീടുകളിലാണ് താമസമെങ്കിലും രാഷ്ട്രീയ നിലപാടുകളിലെ വൈരുദ്ധ്യം പരസ്പരം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ് ആയ ശേഷം ആദ്യം വിളിച്ചത് സമ്പത്തിനെ യാണെന്നും അദ്ദേഹം പറഞ്ഞു.ഭാരതീയ സംസ്‌കാരത്തെ തകർക്കാൻ ആണ് ഇടത് പാർട്ടികളുടെ എല്ലാ […]

Read More

കാട്ടാക്കടയിൽ വീടിനുള്ളിൽ നിന്ന് 195 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം എംഡിഎംഎ പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു

Read More

പേരാമ്പ്രയിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം;പ്രതി കീഴടങ്ങി

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം. പൂനത്ത് സ്വദേശി പ്രബിഷയ്ക്കാണ് ആക്രമണമേറ്റത്. യുവതിയുടെ മുഖത്തും നെഞ്ചിലും പൊള്ളലേറ്റു. പുറം വേദനയെ തുടർന്ന് കഴിഞ്ഞ 18 മുതൽ പ്രബിഷ ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 9.30ന് ആശുപത്രിയിലെത്തിയ പ്രതി പ്രബിഷയുമായി സംസാരിക്കുന്നതിനിടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും നെഞ്ചത്തും പൊള്ളലേറ്റ് തിരിഞ്ഞോടിയ പ്രബിഷയുടെ പിന്നിലേക്കും ആസിഡ് ഒഴിച്ചു.ഓടിക്കൂടിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് യുവതിയെ പേരാമ്പ്ര ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ […]

Read More

പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തുക സർക്കാർ നയം:മന്ത്രി പി.എ മുഹമ്മദ് റിയാസ്

പ്രദേശിക ഭരണകൂടങ്ങളെ ശക്തിപ്പെടുത്തി വികസനത്തിന് ആക്കം കൂട്ടുകയാണ് സർക്കാർ നയമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനുള്ള പൊതു നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല കൂടിയാലോചനായോഗം കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. വരുന്ന 25 വർഷത്തിൽ ജനങ്ങളുടെ ജീവിത ഗുണനിലവാരത്തിൽ വലിയ മാറ്റം കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ […]

Read More

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചു കുട്ടികൾക്ക് പനി

കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ അഞ്ചു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിശുക്ഷേമ സമിതിയിലെ ഒരു കുട്ടി ഇന്നലെ മരിച്ചിരുന്നു. പരിശോധന നടന്നുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി പറഞ്ഞു.മാസങ്ങൾ മാത്രം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളാണ് ഒരു മാസത്തിനുള്ളിൽ ശിശുക്ഷേമ സമിതിയിക്ക് കീഴില്‍ മരണപ്പെട്ടത്. ഇന്നലെ അഞ്ചരമാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണം എന്നാണ് പൊലീസ് റിപ്പോർട്ട്. ശ്വാസംമുട്ടലിനെ തുടർന്നാണ് ഇന്നലെ രാവിലെ കുഞ്ഞിനെ എസ്എടി […]

Read More

കർണാടകയിൽ 2 മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കർണാടകയിൽ 2 മലയാളി നഴ്സിങ് വിദ്യാർഥികൾ അപകടത്തിൽ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുർഗ എസ്ജെഎം നഴ്സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.ശനിയാഴ്ച രാത്രി ചിത്രദുര്‍ഗയില്‍ ജെസിആര്‍ എക്സ്റ്റന്‍ഷനു സമീപത്ത് ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. വിദ്യാർഥികൾ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Read More