ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുന്ദമംഗലം : ടൗൺ ടീം പന്തീർപാടം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നജീബ് കാന്തപുരം എം.എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ ടി.പി ജുനൈദ് അധ്യക്ഷനായി. എക്കണമിക് സൂപ്രണ്ട് ഓഫ് പോലീസ് ജോഷി ചെറിയാൻ മുഖ്യാതിഥിയായി. ഹരിയാനയിൽ പോയി വിദേശികളായ മയക്കു മരുന്ന് പ്രതികളെ പിടികൂടിയ കുന്ദമംഗലം പോലീസ് എസ്.എച്ച്.ഒ കിരണിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, , സ്വാഗത സംഘം കൺവീനർ നൗഫൽ അലി, മഹല്ല് ഖത്തീബ് ശിഹാബുദ്ധീൻ മദനി, അസീം വെളിമണ്ണ, മനാഫ്, […]

Read More

ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദത്തിലായി;ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ പ്രതിക്കെതിരെ കേസെടുത്തു

പ്രവാസിയായ യുവതി നാട്ടിലെത്തിയ സമയത്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രതിയുമായി സൗഹൃദത്തിലായി. തുടർന്ന് നാലുദിവസം യുവതിയോടൊപ്പം താമസിക്കുകയും ചെയ്തു.കാസർഗോഡ് കാഞ്ഞങ്ങാട് ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ സംഭവത്തിൽ പ്രതിക്കെതിരെ പോക്സോ കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ്‌ ജാസ്മിനെയാണ് പയ്യന്നൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.ഈ മാസം 12 നാണ് ജാസ്മിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതിനിടയിൽ ജ്യൂസിൽ മദ്യം കലർത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട് ഭീഷണി […]

Read More

‘സത്യം ലോകത്തിനു മനസ്സിലായിനടൻ സുശാന്തിന്റെ മരണം ആത്മഹത്യയെന്ന് തെളിഞ്ഞെന്നു അഭിഭാഷകൻ

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ഒടുവിൽ സത്യം ലോകത്തിനു മനസ്സിലായെന്ന് നടി റിയ ചക്രവർത്തിയുടെ അഭിഭാഷകൻ സതീഷ് മാനേഷിൻഡെ. സുശാന്ത് ആത്മഹത്യ ചെയ്തതിന്റെ പേരിൽ റിയയെ ചില മാധ്യമങ്ങൾ വേട്ടയാടി.യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ടും നടിയെ ഒരു മാസത്തോളം ജയിലിലിട്ടുവെന്നും അഭിഭാഷകൻ പറഞ്ഞു.വിശദമായ അന്വേഷണത്തിന് ശേഷമാണ് സിബിഐ ഒടുവിൽ ആത്മഹത്യയെന്ന് ഉറപ്പിച്ചത്. ആത്മഹത്യ പ്രരണ പോലും തെളിയിക്കുന്ന തെളിവുകൾ ഒന്നും കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് സിബിഐ. മുംബൈ […]

Read More

തൊടുപുഴ ബിജുവിന്റെ കൊലപാതകം;മരണകാരണം തലച്ചോറിനേറ്റ ക്ഷതം

തൊടുപുഴ ബിജുവിന്റെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി.തലച്ചോറിനേറ്റ ക്ഷതമായിരുന്നു മരണകാരണം. മർദനത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായി. ബിജുവിന്റെ വലത് കയ്യിലെ മുറിവ് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.ബിജുവിനെ കൊല്ലണം എന്ന ഉദ്ദേശത്തോടെയായിരുന്നു തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ സംഘങ്ങൾ മർദിച്ചത്. എന്നാൽ കാപ്പാ കേസ് പ്രതിയെ ക്വ ട്ടേഷൻ ഏൽപ്പിച്ചതോടെ കൊലപാതകത്തിന് ശേഷമുള്ള ആസൂത്രണങ്ങൾ പാളി. അറസ്റ്റിലായ മൂന്നു പ്രതികളുമായും പൊലീസ് സംഭവസ്ഥലത്ത് തെളിവെടുത്തു. ഒന്നാംപ്രതി ജോമോനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കച്ചവട പങ്കാളിത്തം പിരിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് […]

Read More

മലപ്പുറത്ത് തുല്യതാ കോഴ്‌സുകളുടെ പുസ്തകങ്ങൾ മഴകൊണ്ട് നശിച്ചു

മലപ്പുറത്ത് സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി പാഠപുസ്തങ്ങൾ മഴകൊണ്ട് നശിച്ചു.മലപ്പുറം ടൗൺ ഹാൾ മുറ്റത്താണ് തുല്യതാ കോഴ്‌സുകളുടെ പുസ്തകങ്ങൾ സൂക്ഷിച്ചിരുന്നത്. അയ്യായിരത്തോളം പുസ്തകങ്ങൾ നശിച്ചു.ഹയർസെക്കന്‍ഡറി ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഗാന്ധിയൻ സ്റ്റഡീസ് തുടങ്ങിയ ടെക്സ്റ്റ് ബുക്കുകളാണ് നശിക്കുന്നത്.അടുത്ത അധ്യയനവര്‍ഷം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യേണ്ട പുസ്തകമാണ് നശിച്ചിരിക്കുന്നത്. പത്ത് ദിവസം മുന്‍പാണ് ഈ പുസ്തകം ഇങ്ങോട്ട് മാറ്റിയതെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്. ടാര്‍പോളിന്‍ കൊണ്ട് പുസ്തകം മറച്ചിരുന്നെങ്കിലും മഴ കൊണ്ട് നശിക്കുകയായിരുന്നു.

Read More

ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ മാർച്ച്‌ മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. വ്യാഴാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8,46,456 പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ […]

Read More

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

കേരളത്തിൽ ബിജെപിയെ നയിക്കാൻ‌ രാജീവ് ചന്ദ്രശേഖർ.അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ അധ്യക്ഷൻ ചുമതല ഏൽക്കും. […]

Read More

കോഴിക്കോട് മാത്രം 47 ലഹരി ഹോട്സ്പോട്ട്; പട്ടിക പുറത്ത് വിട്ട് എക്‌സൈസ്

സംസ്ഥാനത്തൊട്ടാകെയുള്ള ലഹരി വ്യാപനത്തെ ചെറുക്കാനായി എക്സൈസ് നടത്തുന്ന ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 47 ലഹരി ഹോട്സ്പോട്ടുകൾ പുറത്തു വിട്ടു എക്സൈസ്. ജില്ലയിലാകെ 516 റെയ്ഡുകള്‍ നടത്തി.3596 ഓളം വാഹനങ്ങള്‍ പരിശോധിച്ചു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങൾ ഹോട്സ്പോട് പട്ടികയിലുണ്ട്. ഹോട്സ്പോട് പ്രദേശങ്ങളിൽ പഞ്ചായത്ത്-വാർഡ് തലത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കും.9 റേഞ്ചുകളിൽ ആയാണ് 47 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയത്. സ്ഥിരമായി ലഹരി ഇടപാടുകൾ നടക്കുന്നുണ്ട് എന്നു കണ്ടെത്തിയ സ്ഥലങ്ങള്‍.കുന്നമംഗലം റേഞ്ച്-കശ്മീരിക്കുന്ന്,പന്നിക്കോട്,പൂവാട്ടുപറമ്പ് ഓട്ടുകമ്പനി, […]

Read More

വെഞ്ഞാറാമൂട് കൂട്ടക്കൊലക്ക് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്

അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യായിരുന്നു’വെന്ന് അഫാൻ; വെഞ്ഞാറാമൂട് കൂട്ടക്കൊലക്ക് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്.വെഞ്ഞാറാമൂട് കൂട്ടക്കൊല കേസിൽ അഫാനെയും പിതാവ് റഹീമിനെയും ഒരുമിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റബോധമില്ലാതെയാണ് അഫാൻ മറുപടി നൽകിയത്. എല്ലാം തകർത്തു കളിഞ്ഞില്ലേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള റഹീമിൻ്റെ ചോദ്യത്തിന് അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി നൽകിയത്.കേസിലെ കുറ്റപത്രം പൊലീസ് ഉടൻ സമർപ്പിക്കും. കൊലയിൽ അഫാനെ ഒരു സിനിമ സ്വാധീനിച്ചുവന്ന ആരോപണം പൊലീസ് തള്ളി.വെഞ്ഞാറമൂട് കേസിൽ അതിവേഗത്തിൽ […]

Read More

ഇടുക്കിയിൽ കട്ടൻ ചായയെന്ന് പറഞ്ഞ്,പന്ത്രണ്ടുകാരന് മദ്യം നൽകിയ സംഭവത്തിൽ യുവതി പിടിയിൽ

കട്ടൻ ചായയെന്ന് പറഞ്ഞു യുവതി 12 വയസ്സുകാരനു മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിൽ. വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ കോടതിയിൽ ഹാജരാക്കി. കുട്ടി അവശനായി വീട്ടിലെത്തിയതോടെ രക്ഷിതാക്കൾ കാരണം അന്വേഷിച്ചു. അപ്പോഴാണ് കുട്ടി പ്രിയങ്കയുടെ വീട്ടിൽ പോയിരുന്നതായി രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് വിവരം അന്വേഷിച്ചെത്തിയപ്പോൾ കുട്ടിക്ക് മദ്യം നൽകിയതായി പ്രിയങ്ക സമ്മതിച്ചു. ജൂവനൈൽ ജസ്​റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് […]

Read More