ലഹരിയുടെ ഇരുൾക്കയത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കാം;കൂടെയുണ്ട് പൊലീസ്

മക്കളുടെ ലഹരി ഉപയോഗം തടയാനും ലഹരിക്ക് അടിമപ്പെട്ടവരെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാനും പദ്ധതിയുമായി പൊലീസ്.ലഹരിൽ നിത്യേനെയെന്നോണം അക്രമം കാട്ടുന്ന കൗമാരക്കാർ. ഇവരെ ഏറ്റെടുത്ത് ലഹരിമുക്ത കേന്ദ്രങ്ങളിൽ ചികിത്സ നൽകി പുനരധിവാസം ഉറപ്പാക്കാൻ പൊലീസ് തയ്യാർ.മക്കളുടെ ലഹരി ഉപയോഗം വിലക്കാൻ രക്ഷിതാക്കൾക്ക് ഭയമാണ്. ചിലപ്പോൾ ആക്രമിച്ചെന്നിരിക്കും. ലഹരി വാങ്ങാൻ പണം നൽകാത്തതിന് പെറ്റമ്മയെ വരെ കൊന്ന സംഭവങ്ങളുമുണ്ട്.അമ്മമാർ രഹസ്യമായി പൊലീസിന് വിവരം നൽകിയതോടെയാണ് മക്കളെ കാക്കാനുള്ള ഓപ്പറേഷൻ പൊലീസ് ആരംഭിച്ചത്. 9497927797എന്ന നമ്പറിൽ അറിയിച്ചാൽ വീട്ടിലെത്തും. പൊലീസ് വാഹനത്തിൽ […]

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്‌:കെ.രാധാകൃഷ്ണനു സാവകാശം നൽകി ഇ.ഡി

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ.രാധാകൃഷ്ണൻ എംപിക്ക് സാവകാശം നൽകി ഇഡി .ഡൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് അടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ അസൗകര്യം അറിയിച്ചതിനു പിന്നാലെയാണ് നടപടി. . ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഏപ്രിൽ 8 ന് കൊച്ചി ഓഫീസിൽ എത്തിയാൽ മതിയെന്ന സാവകാശം രാധാകൃഷ്ണൻ എം പിക്ക് ഇ ഡി അനുവദിച്ചത്. മുൻപ് എംപിയെ ചോദ്യം ചെയ്യാൻ തീരുമാനിച്ച ഇ ഡി രണ്ടു വട്ടമാണ് നേരത്തെ നോട്ടീസ് നൽകിയിരുന്നത്.കേസിൽ […]

Read More

കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ജാമ്യത്തിലിറങ്ങിയ പ്രതിയെഅറസ്റ് ചെയ്തു

കോട്ടയം∙ കുട്ടിയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ അറസ്റ് ചെയ്തു. അകലക്കുന്നം മറ്റക്കര ആലെക്കുന്നേല്‍ ശ്രീജിത്ത് (28) ആണ് പൊലീസ് പിടിയിലായത്. 2024 ല്‍ പ്രതി കുട്ടിയുടെ അച്ഛനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച കുട്ടി സ്‌കൂള്‍ വിട്ടുവരുന്നതിനിടെയായിരുന്നു സംഭവം. വൈകീട്ട് സ്‌കൂളില്‍നിന്നു വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയുടെ പിന്നിൽനിന്ന് വാനോടിച്ചു വന്ന് ഇടിച്ചുവീഴ്ത്താന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.

Read More

വിദ്യാർത്ഥികളിലെ കോപ്പിയടി തടയാൻ നടപടിയുമായി മലപ്പുറം ജില്ലാ കലക്ടർ

കുട്ടികളിലെ കോപ്പിയടി തടയാൻ നടപടിയുമായി മലപ്പുറം ജില്ലാ കലക്ടർ രംഗത്തെത്തി.കോപ്പിയടിക്കാൻ പാഠഭാഗങ്ങൾ മൈക്രോ കോപ്പി എടുക്കുന്നതിനെതിരെ മലപ്പുറം ജില്ലാ കലക്ടറുടെ നടപടി. ജില്ലാ കലക്ടർ വി ആർ വിനോദാണ് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നിർദേശം നൽകിയത്. കോപ്പിയടിക്കാൻ കുട്ടികളെ സഹായിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. വിദ്യാർഥികൾ കോപ്പിയടിക്കാൻ വേണ്ടി മൈക്രോ ലെവൽ പ്രിൻറ്റ് ഔട്ടുകൾ തയ്യാറാകുന്നതുമായ ബന്ധപ്പെട്ട് ഫോട്ടോസ്റ്റാറ്റ് കടയുടമ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കോപ്പിയടി […]

Read More

ജാഗരൻ യാത്രയില്‍ പങ്കെടുക്കാത്ത 290 കെഎസ്‍യു ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി

ലഹരിക്കെതിരായ ക്യാമ്പയൻ ജാഗരൻ യാത്രയിൽ പങ്കെടുക്കാതിരുന്ന 290 കെഎസ്‍യു ഭാരവാഹികള്‍ക്കെതിരെ അച്ചടക്ക നടപടി. ഇതിന് പുറമെ ഏഴ് സംസ്ഥാന ഭാരവാഹികള്‍ക്കെതിരെയും 58 ജില്ലാ നേതാക്കള്‍ക്കെതിരെയും നടപടി വന്നേക്കും. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ കെഎസ്‍യു സംസ്ഥാന അധ്യക്ഷന്‍റെ നേതൃത്വത്തില്‍ നടത്തിയ യാത്രയോട് സഹകരിക്കാതിരുന്ന നേതാക്കള്‍ക്കെതിരെയാണ് കൂട്ട പതിവില്ലാത്ത വിധം കൂട്ട അച്ചടക്കനടപടിയാണ് കെഎസ്‍യുവില്‍ തുടരുന്നത്. ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറിനടക്കുന്നവര്‍ക്കാണ് പിടിവീണത്. സംസ്ഥാന നേതാക്കള്‍ നടത്തിയ ക്യാംപസ് ജാഗരണ്‍ യാത്രയില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കിയാണ് ജില്ലതോറും സസ്പെന്‍ഷന്‍. ഏഴ് […]

Read More

ചാലക്കുടിയിൽ കണ്ടത് പുലിയെന്നു ഉറപ്പിച്ച് വനവകുപ്പ്

ചാലക്കുടിയിൽ കണ്ടത് പുലിയെന്നു ഉറപ്പിച്ച് വനവകുപ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് സിസിടിവിയിൽ കണ്ടത് പുലി ആണെന്നു സ്ഥിരീകരിച്ചത്. അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിലാണ് 24ന് പുലർച്ചെ 4.53ന് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.നഗരനടുവിൽ പുലി ഇറങ്ങിയെന്നു സ്ഥിരീകരിച്ചതോടെ ജനം പരിഭ്രാന്തരാണ്. സംഭവത്തിനു പിന്നാലെ നഗരസഭയും വനം വകുപ്പും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കും.

Read More

സ്വർണവിലയിൽ നേരിയ വർദ്ധനവ്;ഒരു ഗ്രാമിന്റെ സ്വർണത്തിൻ്റെ വില 8195 രൂപയായി ഉയർന്നു

അഞ്ചു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണ വില വീണ്ടും ഉയർന്നു.ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 65,560 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുക. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8195 രൂപയായി ഉയർന്നു. സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ സ്വർണവിലയിലെ ചാഞ്ചാട്ടങ്ങളെ ആശങ്കയോടെയാണ് ആഭരണപ്രേമികൾ കാണുന്നത്. വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. 109.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,09,900 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ […]

Read More

ലോകകപ്പ് ഫുട്‌ബോൾ യോഗ്യത സ്വന്തമാക്കി അർജന്റീന

ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് അർജന്റീന 2026 ലോകകപ്പിന് യോഗ്യത നേടി .യുറുഗ്വായ്- ബൊളീവിയ മത്സരം സമനിലയിൽ എത്തിയതോടെയാണ് അർജന്റീനയ്ക്ക് യോഗ്യത ലഭിച്ചത്. 13 മത്സരങ്ങളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്. ബൊളീവിയയും യുറുഗ്വേയും തമ്മിലുള്ള ഗോൾരഹിത സമനിലയാണ് അർജന്റീനയ്ക്ക് യോഗ്യത ഉറപ്പാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനേക്കാൾ ആറ് പോയിന്റ് മുന്നിലും ഏഴാം സ്ഥാനത്തുള്ള ബൊളീവിയയേക്കാൾ 13 പോയിന്റ് മുന്നിലുമാണ് അർജന്റീന ഇപ്പോൾ.അതേസമയം, അർജന്റീനയുടെ യോഗ്യത ഉറപ്പാക്കുന്നതിൽ യുറുഗ്വേയുടെ ഇന്നത്തെ മത്സരത്തിലെ പ്രതിരോധം നിർണായക പങ്ക് […]

Read More

ആദിവാസി മേഖലയിലെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് പരീക്ഷണം: പട്ടിക വര്‍ഗ വകുപ്പും അന്വേഷണം നടത്തും

ആദിവാസി മേഖലയിലെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് പരീക്ഷണം നടത്തിയ സംഭവത്തിൽമന്ത്രി ഒ ആര്‍ കേളു ഇടപെട്ടു. പട്ടിക വര്‍ഗ വകുപ്പും അന്വേഷണം നടത്തും.വയനാട്ടില്‍ ആദിവാസി മേഖല കേന്ദ്രീകരിച്ച് സര്‍ക്കാര്‍ അനുമതിയില്ലാതെ മെന്‍സ്ട്രല്‍ ഹെല്‍ത്ത് കിറ്റ് പരീക്ഷണ നീക്കത്തില്‍ അന്വേഷണവുമായി പട്ടികവര്‍ഗ്ഗ വകുപ്പ്. ആരോഗ്യ പരീക്ഷണത്തിനെത്തിയ അമേരിക്ക ആസ്ഥാനമായ ബയോമെഡിക്കല്‍ ഏജന്‍സിയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി ഒ.ആര്‍ കേളു ട്വന്റിഫോറിനോട് പറഞ്ഞു. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ ഉന്നതിയില്‍ സംഘം എത്തിയത്. അനുമതിയില്ലാതെ നടക്കുന്ന ആരോഗ്യപരീക്ഷണത്തെക്കുറിച്ച് […]

Read More

അവസാനിക്കാതെ ചോദ്യപേപ്പറിലെ പിഴവുകൾ:ഒരേ ചോദ്യങ്ങൾ ആവർത്തിച്ചു

വീണ്ടും ചോദ്യപേപ്പറുകളിൽ പിഴവുകൾ.പ്ലസ്ടു സയൻസ് , കൊമേഴ്സ് പരീക്ഷകൾക്കാണ് ഒരേ ചോദ്യം ആവർത്തിച്ചത്.ഇരു വിഷയത്തിലും കണക്ക് പരീക്ഷയിലാണ് 6 മാർക്കിന്റെ ഒരേ ചോദ്യം വന്നത്. വാക്കോ സംഖ്യകളോ പോലും മാറാതെ ചോദ്യം ആവർത്തിക്കുകയായിരുന്നു.നേരത്തെ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളില്‍ നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു. തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് […]

Read More