കോഴിക്കോട് മെഡി.കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസ്: പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ വെറുതെ വിട്ടു. ഏഴ് പേരായിരുന്നു കേസിലെ പ്രതികൾ. തെളിവുകളുടെ അഭാവത്തിലാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടി. പരാതിക്കാരായ സുരക്ഷാ ജീവനക്കാർ മൊഴി മാറ്റിയതാണ് കേസിൽ തിരിച്ചടിയായത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Read More

കാര്‍ഷിക ഉത്പാദന മേഖലക്കും വരുമാന വര്‍ദ്ധനവിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്

കാര്‍ഷിക, ഉത്പാദന മേഖലക്കും വരുമാന വര്‍ധനവിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. 138, 39, 88,078രൂപ വരവും 127,12,36,765 രൂപ ചെലവും 11,27,51, 313രൂപ മിച്ചവുമുള്ള 2025- 26 വര്‍ഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ പി ഗവാസ് അവതരിപ്പിച്ചു.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ മാര്‍ഗം, പാലിയേറ്റീവ് പരിചരണത്തിന് ഏകീകൃത സ്വഭാവം ഉറപ്പാക്കല്‍, ഭിന്നശേഷിക്കാരുടെ ജീവിതം സുരക്ഷിതമാക്കല്‍, വനിതകളുടെയും കുട്ടികളുടെയും ക്ഷേമം, പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനം, ഭവനരഹിതരില്ലാത്ത […]

Read More

വന്യജീവി-മനുഷ്യ സംഘര്‍ഷം ലഘൂകരിക്കാന്‍ ‘ഗോത്രഭേരി’: കാട്ടറിവുകള്‍ തേടി വനംവകുപ്പ്

മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ‘ഗോത്രഭേരി’ എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ആദിവാസി ഉന്നതികളില്‍ താമസിക്കുന്നവരുടെ അറിവും അനുഭവസമ്പത്തും പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം.വെള്ളാപ്പാറ ഫോറെസ്റ്റ് നേച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന പരിപാടി കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരമ്പരാഗതരീതികള്‍ പ്രയോഗിക്കുന്നതില്‍നിന്ന് പിന്നാക്കം പോയതാണ് മനുഷ്യ – വന്യ ജീവി സംഘര്‍ഷങ്ങളുടെ എണ്ണം കൂടാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഉള്‍വനത്തില്‍ വന്യമൃഗങ്ങള്‍ക്കാവശ്യമായ ആഹാരപദാര്‍ഥങ്ങള്‍ ലഭ്യമാണ്. എന്നാല്‍ പുതിയ ആഹാരരീതികള്‍ മനസിലാക്കിയ വന്യമൃഗങ്ങള്‍ […]

Read More

കൊയിലാണ്ടി നഗരസഭയ്ക്കും മിനി സിവിൽ സ്റ്റേഷനും ഹരിത കേരള മിഷന്റെ ആദരവ്

കൊയിലാണ്ടി നഗരസഭയ്ക്കും കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനും ഹരിത കേരള മിഷന്റെ ആദരവ്. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനാണ് നഗരസഭയ്ക്ക് അനുമോദനം ഓഫീസുകളിൽ മികച്ച  പ്രവർത്തനങ്ങൾ നടത്തിയതിനാണ് മിനി സിവിൽ സ്റ്റേഷൻ ആദരം ഏറ്റുവാങ്ങിയത്.ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച്  തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി കെ സതീഷ് കുമാറും സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദും തഹസിൽദാർ ജയശ്രീ എസ് വാര്യരും […]

Read More

സൂര്യാഘാതം: ക്ഷീര കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാള്‍ കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കള്‍ക്ക് പ്രത്യേക പരിപാലനം ആവശ്യമാണ്. അതിനാ ഇടുക്കിയിലെ ക്ഷീര കര്‍ഷകര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. സൂര്യാഘാത ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വെറ്ററിനറി ഡോക്ടറുടെ സഹായം തേടണമെന്നും കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാല്‍ മൃഗാശുപത്രിയില്‍ വിവരം അറിയിച്ച് വെറ്ററിനറി ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവ് ചെയ്യാന്‍ പാടുള്ളുവെന്നും ജില്ലാ […]

Read More

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റപത്രം സമർപ്പിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയായ ചെന്താമരയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതരത്തിലാണ് കുറ്റപത്രം തയ്യാറാക്കിയതെന്ന് ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ വ്യക്തമാക്കി.കുടുംബം തകരാൻ കാരണമായിയെന്നതിൻ്റെ വൈരാഗ്യത്തിലാണ് ചെന്താമര സുധാകരനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സുധാകരന്റെ നിലവിളി കേട്ട് ഓടിയെത്തിയ ലക്ഷ്മിയേയും കൊലപ്പെടുത്തി. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 60 ലധികം രേഖകൾ സമർപ്പിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ ഉൾപ്പെടെ 133 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Read More

മുണ്ടക്കൈ പുനരധിവാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍, 28ന് മുഖ്യമന്ത്രി ടൗണ്‍ഷിപ്പിന് തറക്കല്ലിടും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.28 ന് ഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടും. വയനാട് എംപി പ്രിയങ്കാഗാന്ധി ചടങ്ങില്‍ പങ്കെടുക്കും.26 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവച്ചാണ് ഔദ്യോഗിക ഏറ്റെടുക്കല്‍. ഭൂമി ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിയേണ്ടി വരുന്ന എസ്റ്റേറ്റിലെ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘ ശ്രീ പറഞ്ഞു. കോടതിയില്‍ പണം കെട്ടിവെക്കണമെന്ന ഉത്തരവ് ലഭിച്ചതിന് പിന്നാലെ തന്നെ […]

Read More

കൊടുവള്ളി സിറാജ് ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

കൊടുവള്ളി നഗരസഭ 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തീകരിച്ച സിറാജ് ബൈപ്പാസ് റോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കൗണ്‍സിലര്‍ പി കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ വി സി നൂര്‍ജഹാന്‍, സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ ഷഹനിദ, റംല ഇസ്മായില്‍, കെ ശിവദാസന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി കെ അബ്ദുഹാജി, കൗണ്‍സിലര്‍മാരായ എന്‍ കെ അനില്‍കുമാര്‍, ടി മൊയ്തീന്‍കോയ, പി വി ബഷീര്‍, ഷെരീഫ കണ്ണാടിപ്പൊയില്‍, […]

Read More

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്;പ്രകാശനവും വിതരണോത്ഘാടനവും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിച്ചു

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേoബറിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ് സി ഇ ആർ […]

Read More

കളമശ്ശേരി പോളി ടെക്‌നിക് കഞ്ചാവ് കേസ്; ആകാശിന് ജാമ്യമില്ല ജയിലിൽ പരീക്ഷ എഴുതാം

കളമശ്ശേരി പോളി ടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിലെ ഒന്നാം പ്രതി ആകാശിന് ജാമ്യമില്ല. പരീക്ഷ എഴുതേണ്ടതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ആകാശിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ല.അതേ സമയം കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ത്ഥികളെ പ്രതികളാക്കില്ല. നിലവില്‍ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ പതിനാറായിരം രൂപയാണ് ഗൂഗിള്‍ പേ വഴി പ്രതി അനുരാജിന് അയച്ചു നല്‍കിയത്.പണമായും തുക കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം. അതിനിടെ […]

Read More