ഭൂമിയിൽ പറന്നിറങ്ങി സുനിതയും സംഘവും; ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും

വെളുത്ത ഡ്രാഗണിന്റെ ചിറകിലേറി സുനിത വില്യസും സംഘവും ഭൂമിയിൽ പറന്നിറങ്ങി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.27​ന് ഫ്ലോറിഡയിലെ ടാലഹാസിക്ക് സമീപമായിരുന്നു ചരിത്ര ലാൻഡിംഗ്.9 മാസമായി മനുഷ്യരാശിയുടെ നെഞ്ചിടിപ്പ് കൂട്ടിയ ബഹിരാകാശ ത്രില്ലറിൽ സുനിതയ്ക്കൊപ്പം ബുച്ച് വിൽമോറും നിക്ക് ഹേഗും അലക്‌സാണ്ടർ ഗോർബുനോവും താരങ്ങൾ. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ പേടകം (ക്രൂ ഡ്രാഗൺ – ഫ്രീഡം) കൺമുന്നിലെ ചരിത്രമാകുന്ന നിമിഷം കൂടിയായി.യാത്രാ പേടകത്തിലെ തകരാർ കാരണം 2024 ജൂൺ മുതൽ നിലയത്തിൽ കുടുങ്ങിയതാണ് സുനിതയും വിൽമോറും. നിക്ക് […]

Read More

ഹോംസ്റ്റേയുടെ മറവിൽ ലഹരി വിൽപന എംഡിഎംഎ യുമായി ഒരാൾ അറസ്റ്റിൽ

കോഴിക്കോട് : നഗരത്തിൽ ഹോംസ്റ്റേ നടത്തിപ്പിൻ്റെ മറവിൽ മാരക ലഹരിമരുന്നായ എം.ഡിഎം.എ വിൽപന നടത്തുന്ന ഒരാളെ പിടികൂടി.പയ്യാനക്കൽ സ്വദേശി ചെറുപുരക്കൽ ഹൗസിൽ ഇസ്‌മൈൽ സി.പി (37)നെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ. എ ബോസിൻ്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ കെ.എ പൗലോസിൻ്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.എൻ.ജി.ഒ ക്വാർട്ടേഴ്സ് ലീല തിയേറ്റർ വളാംകുളം റോഡിലുള്ള വാടക വീട്ടിൽ നിന്നാണ് പരിശോധനയിൽ ഒന്നര ഗ്രാമോളം എംഡിഎംഎ യുമായി ഇയാളെ പിടികൂടുന്നത്. ഇയാൾ രണ്ട് […]

Read More

അമ്മയ്ക്ക് എതിരെ പോക്സോ കേസെടുത്ത സംഭവം: പൊലീസിന് എതിരെ അന്വേഷണത്തിന് നിർദേശം

കൊടുങ്ങല്ലൂരിൽ അമ്മ ഒന്നര വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിൽ പോക്സോ കേസ് എടുത്ത പൊലീസിന് എതിരെ അന്വേഷണത്തിന് നിർദേശം. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യക്ക് എതിരെ നൽകിയ പരാതിയിലാണ് കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ പോക്സോ ആക്ട് പ്രകാരം കേസ് എടുത്തത്.ഒന്നര വയസുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്ത പൊലീസ് നടപടി അന്വേഷിക്കുവാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിയാണ് നിർദേശം […]

Read More

കഞ്ചാവ് ലഹരിയിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ട കേസിൽ ഒളിവിൽ കഴിയവെ പ്രതി പിടിയിൽ

കോട്ടയം കുറവിലങ്ങാട് യുവാവിനെ കിണറ്റിൽ തള്ളിയിട്ട കേസിൽ പ്രതി പിടിയിൽ.കഞ്ചാവ് ലഹരിയിൽ ആയിരുന്ന ജിതിനെ മരങ്ങാട്ടുപള്ളി പൊലീസ് പിടികൂടിയത്.ചാലക്കുടിയിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്.നിരവധി ലഹരി കേസുകളിൽ പ്രതിയാണ് പിടിയിലായ ജിതിൻ. കല്ലോലിൽ ജോൺസൺ കെ ജെയെയാണ് കഞ്ചാവ് ലഹരിയിൽ ഇയാൾ കിണറ്റിൽ തള്ളിയിട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഇലയ്ക്കാട് ബാങ്ക് ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഡ്രൈവറായ ജോൺസൺ ജോലികഴിഞ്ഞു വീട്ടിലെത്തിയശേഷം സാധനങ്ങൾ വാങ്ങാൻ പുറത്തേക്കു പോയതായിരുന്നു. പഞ്ചായത്ത് കിണറിനു സമീപമെത്തിയപ്പോഴാണു ജിതിനെ കണ്ടത്. സംശയകരമായ സാഹചര്യത്തിൽ […]

Read More

ചോദ്യപ്പേപ്പർ ചോർച്ച കേസ്; മുഖ്യപ്രതി ഷുഹൈബിന് ജാമ്യമില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിന് ജാമ്യമില്ല. ഷുഹൈബ് നൽകിയ ജാമ്യാപേക്ഷ താമരശ്ശേരി മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതിയുടെ ജാമ്യാപേക്ഷയെ ക്രൈംബ്രാഞ്ച് എതിർത്തിരുന്നു. ഇത് കണക്കിലെടുത്ത താമരശ്ശേരി മജിസ്ട്രേറ്റ് കോടതി, ഷുഹൈബിന് ജാമ്യം അനുവദിച്ചില്ല. ഇതോടെ, പ്രതി വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരും.കേസിലെ നാലാം പ്രതിയും അൺ എയ്ഡഡ് സ്കൂളിലെ പ്യൂണുമായ അബ്ദുൾ നാസറിന്റെ റിമാൻഡ് കാലാവധി ഏപ്രിൽ ഒന്നു വരെ നീട്ടി. നേരത്തെ, കസ്റ്റഡിയിൽ ലഭിച്ച ഇരുവരുമായി […]

Read More

യുവ ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞു രോഗികൾ

കോഴിക്കോട് മെഡിക്കൽ കോളേജിലെ യുവ ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞു രോഗികൾ .ഫെബ്രുവരിയിലെ സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല സമരം ആരംഭിച്ചു. രാവിലെ എട്ടിന് തുടങ്ങിയ സമരത്തിൽ നിന്ന് തീവ്ര പരിചരണ വിഭാഗം, അത്യാഹിത വിഭാഗം ലേബർ റൂം, ഫോറൻസിക് വിഭാഗം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജുകളിലെ പിജി ഡോക്ടേഴ്സിന് സ്റ്റൈപ്പെൻ്റ് ലഭിച്ചെങ്കിലും ഇവിടെയുള്ളവർക്ക് ലഭ്യമായിട്ടില്ല. സ്റ്റൈപ്പൻഡ് വൈകിയാൽ അത്യാഹിത വിഭാഗത്തിലേക്ക് ഉൾപ്പെടെ സമരം വ്യാപിപ്പിക്കുമെന്ന് പിജി ഡോക്ടേഴ്സ് […]

Read More

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.ടി.വി. ഇബ്രാഹിമിൻ്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുക പരാതികള്‍ പരിഹരിക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക, മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുക, സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നോര്‍ക്കാ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങള്‍. നോര്‍ക്കാ റൂട്‌സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ മുഖാന്തിരം പ്രവാസികള്‍ക്കായി സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. […]

Read More

മലപ്പുറത്ത് ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്ത 40 ഭാരവാഹികൾക്ക് സസ്പെൻഷൻ

ലഹരിക്കെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പസ് ജാഗരൻ യാത്രയിൽ പങ്കെടുക്കാത്തവർക്കെതിരെ കൂട്ട നടപടി.മലപ്പുറത്തെ പരിപാടിയിൽ പങ്കെടുക്കാത്ത 40 കെഎസ്‌യു ജില്ലാ ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. പത്ത് നിയോജക മണ്ഡലം പ്രസിഡന്റുമാരെയും സസ്പെൻഡ് ചെയ്തു. അതേസമയം നടപടി നേരിട്ടവർ നൽകുന്ന വിശദീകരണം യാത്രയ്ക്ക് ശേഷം പരിശോധിക്കും.മാര്‍ച്ച് 13നാണ് യാത്ര മലപ്പുറത്ത് എത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു മലപ്പുറത്തെ പരിപാടി. ഇവിടെ പങ്കെടുക്കാത്ത കെഎസ്‌യു ജില്ലാ ഭാരവാഹികള്‍ക്കെതിരെയാണ് പ്രധാനമായും നടപടി വന്നിരിക്കുന്നത്.പരിപാടിയില്‍ പങ്കെടുക്കണമെന്ന് കര്‍ശന നിര്‍ദേശം […]

Read More

വർക്കലയിൽ കാറിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ കാറിൽ വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ.വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. വെള്ളറട കാരക്കോണം കുന്നത്തുകാൽ സ്വദേശികളായ പ്രവീൺ (33), വിഷ്ണു (33), ഷാഹുൽ ഹമീദ് (25) എന്നിവരാണ് പിടിയിലായത്.വർക്കല ജനതാമുക്ക് റെയിൽവേ ഗേറ്റിനു സമീപത്ത് നിന്നും ഡിഎംഎ ഉപയോച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.വൈദ്യ പരിശോധന ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നാണ് വിവരം. കാപ്പിൽ ബീച്ച് കേന്ദ്രീകരിച്ചു വില്പന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്നാണ് വിവരം.

Read More

പാലക്കാട് കോളേജ് അധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: പാലക്കാട് നിന്ന് ലക്കിടിയിലെ കോളേജിലേക്ക് പോകുകയായിരുന്ന അധ്യാപകൻ സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചു. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപത്തെ വെച്ചായിരുന്നു സംഭവം. ലക്കിടി നെഹ്‌റു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ അക്ഷയ് ആര്‍ മേനോനാണ് മരിച്ചത്. അപകടത്തില്‍ അക്ഷയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലക്കാട് നിന്ന് ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടയിലാണ് അക്ഷയ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്.

Read More