തെരഞ്ഞെടുപ്പ് കമീഷൻ പോളിങ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത: വി ശിവൻകുട്ടി

തെരഞ്ഞെടുപ്പ് കമീഷൻ പോളിങ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത: വി ശിവൻകുട്ടി

തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹതയെന്ന് വി ശിവൻകുട്ടി. രാഷ്ട്രീയപാർട്ടികൾ അന്തിമ കണക്ക് വച്ചാണ് വിശകലനം ചെയ്യുന്നത് അതിന് കഴിയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളും രാഷ്ട്രീയപാർട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനോട് സഹകരിച്ചു എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. നടപടി ഉണ്ടാകാത്തതിൽ സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി തെരഞ്ഞടുപ്പിൽ ഇടതു മുന്നണിയ്ക്ക് മികച്ച വിജയമുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് പാർട്ടി. ഭരണവിരുദ്ധ വികാരമുണ്ടെന്ന് ആരോപിക്കുന്ന എതിർ പാർട്ടികൾക്ക് മുന്നിൽ തങ്ങളുടെ നേട്ടങ്ങളുടെ വലിയ പട്ടിക തന്നെ […]

Read More
 കായംകുളം ലൈംഗികാതിക്രമം; പൊലീസ് നടപടിയിൽ വീഴ്ചയില്ലെന്ന് റിപ്പോർട്ട്, പ്രതിക്ക് സസ്‌പെൻഷൻ

കായംകുളം ലൈംഗികാതിക്രമം; പൊലീസ് നടപടിയിൽ വീഴ്ചയില്ലെന്ന് റിപ്പോർട്ട്, പ്രതിക്ക് സസ്‌പെൻഷൻ

കായംകുളം: വാഹനാപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ പൊലീസ് നടപടികളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എസ്പി ഡിജിപിക്ക് റിപ്പോർട്ട് നൽകി. പ്രതിയായ സിനിൽ സബാദിനെ കോടതിയിൽ ഹാജരാകാനുള്ള നോട്ടീസ് നൽകി വിട്ടയച്ചതിൽ തെറ്റില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിയെ വ്യാപാര വ്യവസായ ഏകോപന സമിതി സംഘടനയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇതിനാലാണ് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് നൽകി വിട്ടയച്ചത്. അതേസമയം, അപകടം നടന്ന സമയം സംബന്ധിച്ച് […]

Read More
 കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതി മുംബൈയിൽ പിടിയിൽ

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതി മുംബൈയിൽ പിടിയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമർ തുരന്ന് രക്ഷപ്പെട്ട വിചാരണ തടവുകാരനെ മുംബൈയിൽ നിന്ന് പൊലീസ് പിടികൂടി. മഞ്ചേരി നറുകര മുണ്ടുപറമ്പ് സ്വദേശിയായ വിനീഷ് (26) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ഡിസിപി പദംസിംഗ് ഐപിഎസ് ൻ്റെകീഴിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് എസിപി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്.2021ലെ പ്രമാദമായ പെരിന്തൽമണ്ണ ദൃശ്യ കൊലപാതക കേസിൽ പ്രതിയായ വിനീഷ് സെൻട്രൽ […]

Read More
 ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം; വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വകീരിക്കും; ഒരു കുറ്റവാളിയും രക്ഷപ്പെടില്ല: വി ശിവൻകുട്ടി

ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം; വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വകീരിക്കും; ഒരു കുറ്റവാളിയും രക്ഷപ്പെടില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകർക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടി സ്വകീരിക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. രക്ഷിതാക്കൾ പറഞ്ഞത് കേട്ട് ഇത് കേരളത്തിൽ തന്നെ നടന്നതാണോ എന്ന് സംശയം തോന്നി. ഇത്തരം കോളേജുകൾ കേരളത്തിൽ വേണോ എന്നത് ആലോചിക്കണം. അന്തി ചന്തയിലേത് പോലെ സീറ്റുകൾ ലേലം വിളിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി വിമർശിച്ചു. “കുടുംബത്തിൻ്റെ ഏക ആശ്രയം നിതിൻ രാജായിരുന്നു. കോളേജിൽ നിന്ന് തുടക്കത്തിൽ തന്നെ പ്രയാസം […]

Read More
 കേരളം ചുട്ടുപൊള്ളുന്നു; 10 ജില്ലകളിൽ താപനില ഉയരും, ജാഗ്രതാനിർദ്ദേശം

കേരളം ചുട്ടുപൊള്ളുന്നു; 10 ജില്ലകളിൽ താപനില ഉയരും, ജാഗ്രതാനിർദ്ദേശം

തിരുവനന്തപുരം: വേനൽ കടുക്കുന്നതോടെ സംസ്ഥാനത്ത് ഉയർന്ന താപനില തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 14 വരെ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ സാധാരണയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കൂടുതൽ ദുസ്സഹമാക്കുന്ന അസ്വസ്ഥതയുള്ള കാലാവസ്ഥ വരും ദിവസങ്ങളിൽ അനുഭവപ്പെടും. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയർന്നേക്കാം. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി […]

Read More
 ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം; ലോൺ ആപ്പ് ഭീഷണിയിൽ അന്വേഷണം

ബിഡിഎസ് വിദ്യാർത്ഥിയുടെ മരണം; ലോൺ ആപ്പ് ഭീഷണിയിൽ അന്വേഷണം

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്. മരണത്തിന് പിന്നിൽ ജാതി അധിക്ഷേപത്തിന് പുറമെ ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണിയും ഉണ്ടായെന്ന സംശയത്തിലാണ് പോലീസ്. നിതിന്റെ ഫോണിൽ നിന്നും ലോൺ ആപ്പ് സംഘങ്ങളുടെ ഭീഷണി സന്ദേശങ്ങളും നിർണ്ണായകമായ ചാറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എണ്ണായിരത്തോളം രൂപ അടിയന്തരമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലോൺ മാഫിയയുടെ ഭീഷണി. ഇതിന് താൻ പാവമാണെന്ന് നിതിൻ മറുപടി നൽകിയതായും ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. നിതിനെ മാത്രമല്ല, കോളേജിലെ അധ്യാപികയെയും […]

Read More
 പോളിംഗ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

പോളിംഗ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് ശതമാന കണക്ക് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് വിവരങ്ങൾ അടിയന്തരമായി തിരഞ്ഞടുപ്പ് കമ്മിഷൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്ത് നൽകി. പോളിംഗ് ശതമാനവും പോസ്റ്റൽ വോട്ടിംഗ് നില സംബന്ധിച്ച കണക്കുകളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Read More
 ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിലെ ശിവാജി പാർക്കിൽ

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്ന് വൈകിട്ട് മുംബൈയിലെ ശിവാജി പാർക്കിൽ

ഇന്ത്യൻ സംഗീത വിസ്മയമായ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും. സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു ഇതിഹാസ ഗായികയുടെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച അവർ സംഗീത പ്രേമികൾക്ക് എന്നും ഒരു വിസ്മയമായിരുന്നു. അവസാന നിമിഷം വരെ കർമ്മനിരതയായിരുന്ന അവരുടെ ശബ്ദത്തിലെ യുവത്വം എന്നും എടുത്തു പറയേണ്ട […]

Read More
 ‘ഒരുബില്യൺ ഡോളറും സുന്ദരിയേയും തരണം, ഇല്ലെങ്കിൽ…’; തുർക്കിക്ക് ഭീഷണിയുമായി യുഗാണ്ടയുടെ സൈനികമേധാവി

‘ഒരുബില്യൺ ഡോളറും സുന്ദരിയേയും തരണം, ഇല്ലെങ്കിൽ…’; തുർക്കിക്ക് ഭീഷണിയുമായി യുഗാണ്ടയുടെ സൈനികമേധാവി

അന്താരാഷ്ട്ര നയതന്ത്ര ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് തുർക്കിക്ക് നേരെ വിചിത്രമായ ആവശ്യങ്ങളുമായി യുഗാണ്ടൻ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ രംഗത്ത്. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളർ നൽകണമെന്നും തനിക്ക് വിവാഹം കഴിക്കാൻ തുർക്കിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെ വിട്ടുനൽകണമെന്നുമാണ് മുഹൂസിയുടെ ആവശ്യം. യുഗാണ്ടൻ പ്രസിഡന്റ് യൊവേരി മുസെവെനിയുടെ മകൻ കൂടിയായ മുഹൂസി തന്റെ എക്സ് ഹാൻഡിലിലൂടെയാണ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. സൊമാലിയയിലെ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ തുർക്കി സാമ്പത്തിക നേട്ടമുണ്ടാക്കുമ്പോൾ, അവിടെ ഭീകരവാദ വിരുദ്ധ പോരാട്ടത്തിനായി […]

Read More
 കേരളത്തിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. അടുത്ത മണിക്കൂറുകളിൽ ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. വേനൽമഴയുടെ സാധ്യത നിലനിൽക്കുമ്പോഴും സംസ്ഥാനത്ത് ചൂട് കുതിച്ചുയരുകയാണ്. ഏപ്രിൽ 14 വരെ വിവിധ ജില്ലകളിൽ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, […]

Read More