സംവിധായകന് ജാമ്യമില്ല; വോട്ട് ചെയ്യണമെന്ന രഞ്ജിത്തിന്റെ ആവശ്യം തള്ളി കോടതി; ജയിലിൽ തന്നെ തുടരണം
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്നും വോട്ട് രേഖപ്പെടുത്തുക എന്നത് പൗരന്റെ അവകാശമാണെന്നും ചൂണ്ടിക്കാട്ടിയാണ് രഞ്ജിത്ത് ജാമ്യത്തിന് അപേക്ഷിച്ചത്. എന്നാൽ, ജയിലിൽ കഴിയുന്നവർക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്ന നിയമവശം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഈ ആവശ്യത്തെ ശക്തമായി എതിർത്തു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ജാമ്യം നിഷേധിച്ചത്. പരാതിക്കാരിയായ നടിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് […]
Read More
