‘നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി, വിദ്യാഭ്യാസ മേഖലയിൽ വികസനവിപ്ലവമുണ്ടായി’; വി ശിവൻകുട്ടി

‘നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി, വിദ്യാഭ്യാസ മേഖലയിൽ വികസനവിപ്ലവമുണ്ടായി’; വി ശിവൻകുട്ടി

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടി. വികസനമില്ലന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് തയ്യാറാണ്. ഒ രാജഗോപാൽ ഒരു ചെങ്കൽക്കട്ടപോലും എടുത്ത് വച്ചിട്ടില്ല. വിദ്യാഭ്യാസമേഖലയിൽ വികസനവിപ്ലവമുണ്ടായി. സാധാരണക്കാരൻ്റെ ശബ്‌ദം കേട്ടാൽ രാജീവ് ചന്ദ്രശേഖരന് മനസ്സിലാവില്ല. തിരുവനന്തപുരം നഗരത്തിലെയും നേമം മണ്ഡലത്തിലെയും ജനങ്ങളെ വഞ്ചിച്ചുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചു. നേമത്തെ വികസന മുരടിപ്പിന് അറുതി വരുത്താനും വര്‍ഗീയതയെ […]

Read More
 തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്യേണ്ടി വന്നു; സ്ഥലം ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് വി കുഞ്ഞികൃഷ്ണന്‍

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്യേണ്ടി വന്നു; സ്ഥലം ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് വി കുഞ്ഞികൃഷ്ണന്‍

കണ്ണൂർ: പയ്യന്നൂർ മണ്ഡലത്തിെല സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്തു. കുഞ്ഞികൃഷ്ണൻ്റെ അനുകൂലികൾ തന്നെയാണ് താൽക്കാലിക ഓഫീസ് നീക്കം ചെയ്തത്. സ്ഥലം ഉടമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഓഫീസ് നീക്കിയത്. ഉടമയുടെ അനുമതി നേടി തന്നെയാണ് ഓഫീസ് നിർമാണം തുടങ്ങിയതെന്നും ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. സംഭവത്തിന് പിന്നാലെ കുഞ്ഞികൃഷ്ണൻ സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ചു.

Read More
 തൃശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

തൃശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചവർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരെയാണ് കണ്ടെത്തിയത്. തൃശൂർ വെളപ്പായ സ്വദേശി ജിബിൻ ബാബു, മുടിക്കോട് സ്വദേശി യദു കൃഷ്ണൻ, പോണ്ടിച്ചേരി മധുക്കര സ്വദേശി സന്താ മൂർത്തി എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഒറ്റപ്പാലത്തുള്ള പി ടി ആഡ്സ് എന്ന പരസ്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായ മൂന്ന് പേരും. ടി എൻ പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പോസ്റ്റർ ഒട്ടിച്ചവരെ […]

Read More
 കപ്പൽ കയറി പാചകവാതമെത്തുന്നു; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമൂസ് കടക്കും

കപ്പൽ കയറി പാചകവാതമെത്തുന്നു; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമൂസ് കടക്കും

പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാ​​ഹചര്യത്തിൽ ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം നിവലച്ചിരുന്നു. എന്നാൽ പാചക വാതകവും വഹിച്ചുള്ള രണ്ട് കപ്പലുകൾ ഇന്ത്യയിലേക്ക് ​ ഹോർമൂസ് കടലിടുക്ക് വഴി യാത്ര തുടരുകയാണെന്നാണ് വിവരം. ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ ഇളവ് നൽകിയട്ടുണ്ടെന്നാണ് സൂചന. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിശ്ചലമായത് ആ​ഗോളതലത്തിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. എണ്ണ വാതക വിതരണത്തിൻ്റെ 20 ശതമാനം തടസ്സപ്പെടുകയും ചെയ്തു. നൂറിലേറെ കപ്പലുകളാണ് പ്രതിസന്ധികാരണം കടലിൽ കുടുങ്ങിയത്. കഴിഞ്ഞ ആഴ്ചയും രണ്ട് […]

Read More
 ചാവക്കാട് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

ചാവക്കാട് പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ

തൃശൂർ: വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മുഹ്സിനയുടെ ഭർത്താവ് ഇബ്രാഹിമിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അക്യുപങ്ചറിസ്റ്റാണ് ഇബ്രാഹിം. പ്രസവശേഷം പരിചരണം ലഭിക്കാത്തതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രസവത്തിനു ശേഷം മരിച്ച നവജാത ശിശുവിൻറെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനും പോലീസ് തീരുമാനിച്ചിരുന്നു. ജനുവരിയിൽ മുഹ്സിനയുടെ പ്രസവം നടന്ന് ആറ് ദിവസം കഴിഞ്ഞ് മരണപ്പെട്ടിരുന്നു. ഏഴാമത്തെ പ്രസവമായിരുന്നു ഇത്. ഇവരുടെ രണ്ട് കുട്ടികള്‍ […]

Read More
 കാസർഗോഡ് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനമായി

കാസർഗോഡ് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനമായി

കാസർഗോഡ് മണ്ഡലത്തിൽ ഷാനവാസ് പാദൂർ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി. പാർട്ടി സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നലെ നടന്ന ഐഎൻഎൽ, സിപിഐഎം നേതാക്കളുടെ യോഗത്തിലാണ് ഷാനവാസ് പാദൂരിനെ കാസർഗോഡ് മത്സരിപ്പിക്കാൻ തീരുമാനമായത്. ഇതോടെ കാസർഗോഡ് മണ്ഡലം ഒരു ത്രികോണ പോരിലേക്ക് പോകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും യുവജന നേതാവുമായ ഷാനവാസ് പാദൂർ. നിലവിൽ ചട്ടഞ്ചാൽ കോ- ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പ്രസിഡന്റും ഇന്ദിരാജി കൾചറൽ ആൻഡ് പാലിയേറ്റീവ് ഫോറം ജില്ലാ പ്രസിഡന്റുമാണ്. […]

Read More
 മോദിയാണ് ഇന്ത്യയിലെ എല്ലാ പെൺമക്കളുടെയും അച്ഛൻ എന്ന് പറഞ്ഞിട്ടില്ല; ലക്ഷ്മി പ്രിയ

മോദിയാണ് ഇന്ത്യയിലെ എല്ലാ പെൺമക്കളുടെയും അച്ഛൻ എന്ന് പറഞ്ഞിട്ടില്ല; ലക്ഷ്മി പ്രിയ

സോഷ്യൽ മീഡിയയിൽ നേരിടുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി ലക്ഷ്മി പ്രിയ. കാര്യം അറിയാതെ അധിക്ഷേപം ചൊരിയുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി വ്യക്തമാക്കി. ഭാരതീയ ജനതാ പാർട്ടി അനുഭാവിയാണെന്നും ട്വന്റി ട്വന്റി എൻഡിഎ ഘടകകക്ഷി ആയത് കൊണ്ടും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ ഈ നാടിന് ഗുണമുള്ളത് കൊണ്ടും തന്നെയാണ് അതിലേക്ക് വന്നതെന്നും ലക്ഷ്മി പ്രിയ കുറിച്ചു. നാളെ മുതൽ എൻഡിഎ സ്ഥാനാർഥിക്ക് വേണ്ടി പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ പ്രവർത്തിച്ചു തുടങ്ങുമെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. ലക്ഷ്മി പ്രിയയുടെ കുറിപ്പ്: […]

Read More
 മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി

മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി

തിരുവനന്തപുരം: മൂന്നാംഘട്ട സ്ഥാനാർഥി പട്ടികയും പുറത്തിറക്കി ബിജെപി. 11 പേരുടെ ലിസ്റ്റാണ് ഒടുവിലെത്തിയത്. തിരുവനന്തപുരത്ത് കരമന ജയനും അരുവിക്കരയിൽ വിവേക് ഗോപനും മത്സരത്തിനിറങ്ങും. ചിറയിൻകീഴിൽ ബി.എസ്. അനൂപ് ഇത്തവണ ബിജെപി സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞ വർഷം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് ജനവിധി തേടിയത്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ബി.എസ്. അനൂപ്. ചടയമംഗലത്ത് ആർ.എസ്. അരുൺരാജും സ്ഥാനാർഥിയാകും. ഇന്നലെയാണ് ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. സ്ഥാനാർഥി പട്ടിക:

Read More
 തിരക്കോട് തിരക്ക്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ ഇനി ഒരു പ്രവൃത്തി ദിനം മാത്രം ബാക്കി

തിരക്കോട് തിരക്ക്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ ഇനി ഒരു പ്രവൃത്തി ദിനം മാത്രം ബാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാൻ തിരക്ക്. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നിൽക്കെ പ്രമുഖർ കൂട്ടത്തോടെ എത്തി പത്രിക സമർപ്പിച്ചു. പ്രകടനത്തോടെ എത്തിയാണ് വിവിധ ജില്ലകളിൽ മന്ത്രിമാരും മുന്നണി നേതാക്കളും പത്രിക സമര്‍പ്പിച്ചത്. ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇനി തിങ്കളാഴ്ച കൂടി മാത്രമാണ് പത്രിക നൽകാനാകുക. പത്രിക നൽകാനുള്ള അവസാന തീയതി മാര്‍ച്ച് 23ആണ്. ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് […]

Read More
 ‘അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

‘അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

സണ്ണി ജോസഫിന്‍റെ പരിഹാസത്തിന് മറുപടിയുമായി കെകെ ശൈലജ. ഇരിട്ടി താലൂക്ക് ഓഫീസിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഐഎം സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജ. പാർട്ടിയിൽ പ്രൊമോഷൻ കിട്ടിയത് തെരഞ്ഞെടുപ്പിൽ തോറ്റത് കൊണ്ടല്ലെന്നും 2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ടാണെന്നും കെകെ ശൈലജ പറഞ്ഞു. അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്. ജയിക്കാവുന്ന മണ്ഡലങ്ങളിൽ മാത്രം മത്സരിക്കുന്നത് അല്ല ഞങ്ങളുടെ രീതിയെന്നും കെകെ ശൈലജ പറഞ്ഞു. ഒരോ തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴും കെകെ ശൈലജ്യ്ക്ക് പാര്‍ട്ടി […]

Read More