സ്മാര്‍ട്ട് ക്രിയേഷന്‍സ് വക്കീല്‍ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകന്‍, പുതിയ പദവി നല്‍കി നിയമനം

സ്മാര്‍ട്ട് ക്രിയേഷന്‍സ് വക്കീല്‍ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകന്‍, പുതിയ പദവി നല്‍കി നിയമനം

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വക്കീലിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സര്‍ക്കാര്‍. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയി നിയമിച്ചത്. ഇതുവരെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. എന്നാല്‍ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായാണ് കെ ബി പ്രദീപിനെ നിയമിച്ചിരിക്കുന്നത്. സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കിയാണ് നിയമനം. മൂന്ന് പ്രത്യേക സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. അതില്‍ […]

Read More
 ഇന്നും തോരാതെ മഴ; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രത; കാറ്റിനും ഇടിമിന്നലിനും സാധ്യത

ഇന്നും തോരാതെ മഴ; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രത; കാറ്റിനും ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ അഞ്ച് ജില്ലകളിൽ കനത്ത ജാഗ്രത നിർദ്ദേശിച്ചുകൊണ്ട് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ എറണാകുളം ജില്ലയിൽ കൂടുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും […]

Read More
 കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നു വീണു; 2 യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിംഗ് അടര്‍ന്നുവീണ് രണ്ട് യാത്രക്കാരുടെ തലയ്ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ജിപ്‌സം സീലിംഗ് ഇളകി വീണാണ് അപകടമുണ്ടായത്. ഗുരുതരമായ പ്രശ്‌നങ്ങളില്ല. തലയില്‍ ചെറിയ മുറിവ് മാത്രമാണുള്ളത്. 2021ല്‍ മദ്രാസ് ഐഐടി നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന് അടക്കം ബലക്ഷയമുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇവിടെ പലതരത്തിലുള്ള പരിശോധനകളും പഠനങ്ങളും അതിന് ശേഷം നടന്നിട്ടുണ്ട്. പുലര്‍ച്ചെ ആയത് കൊണ്ടാണ് വലിയ അപകടം ഒഴിവായത്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലെ സീലിംഗും പൊട്ടി വീഴാന്‍ പാകത്തില്‍ […]

Read More
 താമരശ്ശേരി ചുരത്തില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു. താമരശ്ശേരി ചുരം ഏഴാം വളവിലാണ് ചുരം ഇറങ്ങി വരികയായിരുന്ന വാന്‍ മറിഞ്ഞത്. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. മരത്തില്‍ തട്ടി നിന്നതിനാല്‍ വാന്‍ കൂടുതല്‍ താഴ്ചയിലേക്ക് പതിച്ചില്ല.

Read More
 പി.എഫ്.സി കുന്ദമംഗലം ഫിഫ വേള്‍ഡ് കപ്പ് ഫാന്‍സ് ഷോ സംഘടിപ്പിച്ചു

പി.എഫ്.സി കുന്ദമംഗലം ഫിഫ വേള്‍ഡ് കപ്പ് ഫാന്‍സ് ഷോ സംഘടിപ്പിച്ചു

കുന്ദമംഗലം: 2026 ഫിഫ ലോകകപ്പിനെ വരവേല്‍ക്കാന്‍ പി.എഫ്.സി കുന്ദമംഗലം സംഘടിപ്പിച്ച ‘ഫിഫ വേള്‍ഡ് കപ്പ് ഫാന്‍സ് ഷോ’ ആവേശകരമായി നടന്നു. വിവിധ രാജ്യങ്ങളുടെ ജഴ്‌സികളും പതാകകളുമായി നൂറിലധികം ഫുട്‌ബോള്‍ പ്രേമികളും കുട്ടികളും പങ്കെടുത്ത റോഡ് ഷോ ഐ.ഐ.എം ഗേറ്റില്‍ നിന്ന് കുന്ദമംഗലം ഹൈസ്‌കൂള്‍ വരെ നടന്നു.പരിപാടി കുന്ദമംഗലം എം.എല്‍.എ എം. എ. റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ‘ഫാന്‍സ് വേള്‍ഡ് കപ്പ്’ ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തി അര്‍ജന്റീന ആരാധകര്‍ ജേതാക്കളായി.ലോകകപ്പ് സ്‌ക്രീനിംഗിന്റെ സ്വിച്ച്-ഓണ്‍ ചടങ്ങ് […]

Read More
 ഓപ്പറേഷന്‍ തൂഫാന്‍; കോഴിക്കോട് നിന്ന് 400 കിലോ നിരോധിത പുകയില പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ തൂഫാന്‍; കോഴിക്കോട് നിന്ന് 400 കിലോ നിരോധിത പുകയില പിടികൂടി; ഒരാള്‍ അറസ്റ്റില്‍

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 400 കിലോ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ കോഴിക്കോട് സിറ്റി പോലീസ് പിടികൂടി. കാസര്‍കോട് കാളിമുഖം സ്വദേശിയായ അബ്ദുല്‍ സാക്കിറാണ് അറസ്റ്റിലായത്.സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പന്തിരാങ്കാവ് പോലീസും ഡാന്‍സാഫ് (ഉഅചടഅഎ) സംഘവും ചേര്‍ന്ന് ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. മൈസൂരില്‍ നിന്ന് കോഴിക്കോട് വഴി എറണാകുളത്തേക്ക് ഒരു സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടുവന്ന പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ 16 […]

Read More
 നിപ: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

നിപ: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കണ്‍ട്രോള്‍ റൂം തുറന്നു കോഴിക്കോട്: ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടി അറിയിച്ചു. 43 വയസ്സുള്ള രാമനാട്ടുകര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലാണ്.നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. […]

Read More
 അൻസിബയ്ക്ക് AMMA സംഘടനയുടെ കാരണം കാണിക്കൽ നോട്ടീസ്; 17-നകം വിശദീകരണം നൽകണം

അൻസിബയ്ക്ക് AMMA സംഘടനയുടെ കാരണം കാണിക്കൽ നോട്ടീസ്; 17-നകം വിശദീകരണം നൽകണം

കൊച്ചി: താരസംഘടന AMMAയിലെ തർക്കത്തിൽ നടി അൻസിബ ഹസന് കാരണം കാണിക്കൽ നോട്ടീസ് നൽകി AMMA അസോസിയേഷൻ. മാധ്യമങ്ങൾക്ക് ഇൻറർവ്യൂ നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചെന്ന് കാരണം കാണിക്കൽ നോട്ടീസിൽ പരാമർശം.ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. AMMA വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയക്കെതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടൻ ടിനി ടോമിനെതിരെയും അൻസിബ പൊലീസിൽ പരാതി നൽകിയിരുന്നു. ടിനി ടോം തനിക്കെതിരെ അപവാദ […]

Read More
 വോട്ട് ചോർച്ച കഴിഞ്ഞു, ഇനി ‘സീറ്റ് ചോർച്ച’; മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയതിനെതിരെ കെ സി വേണുഗോപാൽ

വോട്ട് ചോർച്ച കഴിഞ്ഞു, ഇനി ‘സീറ്റ് ചോർച്ച’; മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയതിനെതിരെ കെ സി വേണുഗോപാൽ

ന്യൂഡൽഹി: മധ്യപ്രദേശിൽ മീനാക്ഷി നടരാജന്‍റെ പത്രിക തള്ളിയത് ജനാധിപത്യവിരുദ്ധ നടപടിയെന്ന് കോൺഗ്രസ്. സീറ്റ് കൊള്ളയാണ് നടന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. മീനാക്ഷിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഭരണം പിടിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ട് നിന്നെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കേന്ദ്ര നടപടികൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. കോൺഗ്രസ് അടിയന്തര നേതൃയോഗത്തിന് ശേഷമായിരുന്നു കെ സിയുടെ പ്രതികരണം.

Read More
 കുന്ദമംഗലം ന്യൂസിന്റെ ഇടപെടല്‍ ഫലം കണ്ടു; ഭിന്നശേഷിക്കാരനായ മനോജിന്റെ കടയ്ക്കുമുന്നിലെ അപകടത്തില്‍ പെട്ട കാര്‍ നീക്കി

കുന്ദമംഗലം ന്യൂസിന്റെ ഇടപെടല്‍ ഫലം കണ്ടു; ഭിന്നശേഷിക്കാരനായ മനോജിന്റെ കടയ്ക്കുമുന്നിലെ അപകടത്തില്‍ പെട്ട കാര്‍ നീക്കി

കുന്ദമംഗലം: ദിവസങ്ങളായി അടഞ്ഞുകിടന്ന ഒരു കുടുംബത്തിന്റെ ഉപജീവനമാര്‍ഗത്തിന് ആശ്വാസമായി കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ന്റെ വാര്‍ത്ത. പടനിലം താഴെ വളവില്‍ ലോട്ടറി കച്ചവടവും ചെറിയ പെട്ടിക്കടയും നടത്തി ഉപജീവനം കണ്ടെത്തുന്ന ഭിന്നശേഷിക്കാരനായ കൊടുവള്ളി മാനിപുരം പടിപ്പുരക്കല്‍ വീട്ടില്‍ മനോജിന്റെ ദുരിതത്തിന് ഒടുവില്‍ പരിഹാരമായി.കഴിഞ്ഞ മേയ് 28-ന് പടനിലം വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിയന്ത്രണം വിട്ട കാര്‍ മനോജിന്റെ കടക്കും കേടുപാടുകള്‍ വരുത്തിയിരുന്നു കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതോടൊപ്പം കാര്‍ കടയ്ക്കുമുന്നില്‍ തന്നെ കിടക്കുകയും ചെയ്തു. ദിവസങ്ങള്‍ പിന്നിട്ടിട്ടും […]

Read More