ഇക്വഡോറിന്റെ പടയോട്ടം തകർത്ത് ലോകകപ്പിൽ ചരിത്രം കുറിച്ച് ഐവറി കോസ്റ്റ്

ഇക്വഡോറിന്റെ പടയോട്ടം തകർത്ത് ലോകകപ്പിൽ ചരിത്രം കുറിച്ച് ഐവറി കോസ്റ്റ്

ഫിഫ ലോകകപ്പിൽ ലാറ്റിൻ അമേരിക്കൻ കരുത്തരായ ഇക്വഡോറിനെതിരെ ഐവറി കോസ്റ്റിന് ചരിത്രവിജയം. ഫിലാഡൽഫിയയിലെ ലിങ്കൺ ഫിനാൻഷ്യൽ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആഫ്രിക്കൻ വമ്പന്മാർ ഇക്വഡോറിനെ മറികടന്നത്. ഈ തോൽവിയോടെ ഇക്വഡോറിന്റെ 19 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിനാണ് വിരാമമായത്. മത്സരത്തിന്റെ 90-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമദ് ദിയാലോ ആണ് വിജയഗോൾ നേടിയത്. വലതുവിങ്ങിൽ നിന്നും വിൽഫ്രഡ് സിംഗോ നൽകിയ മനോഹരമായ പാസ് സ്വീകരിച്ച ദിയാലോ, പകരക്കാരനായി ഇറങ്ങി […]

Read More
 വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

വിജയ് – സംഗീത വിവാഹമോചന കേസ് ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി

വീഡിയോ കോൺഫറൻസ് ആവശ്യം തള്ളി ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്, ഭാര്യ സംഗീത എന്നിവരുമായുള്ള വിവാഹമോചന ഹർജി ചെങ്കൽപ്പെട്ട് കുടുംബകോടതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ഇരുവരും വീഡിയോ കോൺഫറൻസിങ് വഴി ഹാജരാകണമെന്ന ആവശ്യം കോടതി തള്ളിയതോടെ, നേരിട്ട് ഹാജരാകുന്നതിന് പകരം ഇരുവരുടെയും ഇ-മെയിൽ വിലാസങ്ങൾ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. 26 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വിവാഹമോചനം ആവശ്യപ്പെട്ട് ഫെബ്രുവരിയിലാണ് സംഗീത ഹർജി നൽകിയത്. 2021 മുതൽ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണം ഹർജിയിലുണ്ട്. […]

Read More
 വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

വീണ്ടും ഷിഗെല്ല മരണം; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: ഷിഗെല്ലയില്‍ വീണ്ടും ഒരു മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴ് വയസ്സുകാരനാണ് മരിച്ചത്. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഈ മാസം 12നാണ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. നേരത്തെ കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലര വയസുകാരി മരിച്ചിരുന്നു. തലക്കുളത്തൂര്‍ സ്വദേശി ബബീഷിന്റെ മകള്‍ നിളയാണ് മരിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു […]

Read More
 അമേരിക്കയിലെ മിസൗറിയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 12 പേര്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ മിസൗറിയില്‍ ചെറുവിമാനം തകര്‍ന്നു വീണു; 12 പേര്‍ക്ക് ദാരുണാന്ത്യം

മിസൗറി: അമേരിക്കന്‍ സംസ്ഥാനമായി മിസൗറിയില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റടക്കം 12പേര്‍ക്ക് ദാരുണാന്ത്യം.സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ കനാസ് സിറ്റിക്ക് തെക്കു ഭാഗത്തായി. ബേറ്റ്സ് കൗണ്ടിയിലെ ബട്ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപം ഞായറാഴ്ചയാണ് സംഭവം. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. കൊല്ലപ്പെട്ട 11 പേര്‍ സ്‌കൈ ഡ്രൈവര്‍മാരാണെന്നാണ് വിവരം.

Read More
 ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിൽ പാളിച്ചയെങ്കിൽ പുതിയ അന്വേഷണം; മന്ത്രി കെ മുരളീധരൻ

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിൽ പാളിച്ചയെങ്കിൽ പുതിയ അന്വേഷണം; മന്ത്രി കെ മുരളീധരൻ

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പുതിയ അന്വേഷണം പരിഗണിക്കുമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. കേസിലെ കുറ്റപത്രം സമർപ്പിച്ച ശേഷം തുടർനടപടികൾ മന്ത്രിസഭ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും നിരവധി കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും, മുൻ മന്ത്രി വാസവൻ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി. മിഥുനമാസ പൂജകൾക്കായി നട തുറന്ന സാഹചര്യത്തിലായിരുന്നു പരിശോധന. തിരുവാഭരണ […]

Read More
 പ്രിയദർശിനി സൗജന്യ യാത്രക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രിയദർശിനി സൗജന്യ യാത്രക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രാവര്‍ത്തികമായിരിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. തൃശൂരില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനത്തിന് ശേഷം പലയിടങ്ങളിലും ഓര്‍ഡിനറി ബസില്‍ സ്ത്രീ യാത്രിരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീ യാത്രികര്‍ യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 3,125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. ഓര്‍ഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്റ്റ് കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി പുറത്തിറക്കിയിരുന്നു. […]

Read More
 സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല; വി ഡി സതീശന്‍

സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ല; വി ഡി സതീശന്‍

തിരുവനന്തപുരം: അധികാരത്തിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ സ്ത്രീ യാത്രക്കാര്‍ക്ക് സൗജന്യം അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി നടപ്പിലാക്കാന്‍ കഴിഞ്ഞത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍. അധികാരമേറ്റ് ഒരുമാസം തികയുന്നതിന് മുമ്പ് വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സൗജന്യ യാത്ര സ്ത്രീകള്‍ക്കുള്ള ഔദാര്യമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്ക് അഭിമാനത്തോടെ സര്‍ക്കാര്‍ വണ്ടിയില്‍ സൗജന്യമായി യാത്ര ചെയ്യാം. ഈ പദ്ധതികൊണ്ട് സാമ്പത്തിക […]

Read More
 നടി ഗൗതമി എഐഎഡിഎംകെ വിട്ടു; ഇനി ലക്ഷ്യം ജനസേവനം

നടി ഗൗതമി എഐഎഡിഎംകെ വിട്ടു; ഇനി ലക്ഷ്യം ജനസേവനം

ചെന്നൈ: അണ്ണാ ഡിഎംകെയിൽ നിന്ന് നടി ഗൗതമി രാജിവെച്ചു. പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറി സ്ഥാനത്ത് നിന്നുമാണ് ഗൗതമി ഒഴിഞ്ഞത്. ഇതുസംബന്ധിച്ച രാജിക്കത്ത് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അയച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഗൗതമി വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഗൗതമി രാജിക്കത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ഏറെ വേദനയോടെയാണ് പാർട്ടി വിടുന്നതെന്നും, ഇനിയുള്ള സമയം പൂർണ്ണമായും ജനസേവനത്തിനും സാമൂഹിക പ്രവർത്തനങ്ങൾക്കുമായി മാറ്റിവെക്കുമെന്നും അവർ അറിയിച്ചു. […]

Read More
 യു.എസും ഇറാനും സമാധാന കരാറില്‍ എത്തി; വെള്ളിയാഴ്ച ഒപ്പുവെക്കും

യു.എസും ഇറാനും സമാധാന കരാറില്‍ എത്തി; വെള്ളിയാഴ്ച ഒപ്പുവെക്കും

വാഷിംഗ്ടണ്‍: ഇറാനുമായി സമാധാന കരാറില്‍ ധാരണയായതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ അമേരിക്കന്‍ നാവിക ഉപരോധം പിന്‍വലിക്കാനും ഹോര്‍മൂസ് കടലിടുക്ക് വീണ്ടും തുറക്കാനും കരാറില്‍ ധാരണയായതായി ട്രംപ് അറിയിച്ചു. കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സമാധാന കരാര്‍ അന്തിമമായതായി അറിയിച്ചു, വെള്ളിയാഴ്ച ജനീവയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഒപ്പിടും. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയും ഇറാനും തമ്മില്‍ ഫെബ്രുവരി 28 മുതല്‍ തുടരുന്ന […]

Read More
 ‘കുവൈറ്റ് ഭായ്ജാൻ’ എംഡിഎംഎയുമായി പന്തീരാങ്കാവിൽ എക്സൈസ് പിടിയിൽ

‘കുവൈറ്റ് ഭായ്ജാൻ’ എംഡിഎംഎയുമായി പന്തീരാങ്കാവിൽ എക്സൈസ് പിടിയിൽ

പന്തീരാങ്കാവ്: ഗൾഫ് രാജ്യങ്ങളിൽ എംഡിഎംഎ ഇടപാടുകൾ നടത്തി കുവൈറ്റ് ജയിലിലടക്കം ശിക്ഷ അനുഭവിച്ച ‘കുവൈറ്റ് ഭായ്ജാൻ’ എന്നറിയപ്പെടുന്ന ഫൈസാൻ ഖാൻ (28) പന്തീരാങ്കാവിൽ എക്സൈസിന്റെ പിടിയിലായി. ഉത്തർപ്രദേശ് ബറെയിലി ജില്ലയിലെ രാസചൗക്ക്ഖാൻ സ്വദേശിയാണ് ഫൈസാൻ ഖാൻ. എക്സൈസ് വകുപ്പ് കേരളത്തിൽ നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ എസ് ശരത്തിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സംഘവും കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ […]

Read More