ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മലയാളി യുവാവ് കൊല്ലപ്പെട്ടു; കള്ളനെന്ന് സംശയിച്ച് മര്‍ദ്ദനം

ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മലയാളി യുവാവ് കൊല്ലപ്പെട്ടു; കള്ളനെന്ന് സംശയിച്ച് മര്‍ദ്ദനം

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളന്‍ എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. സൗത്ത് 24 പര്‍ഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read More
 പ്രിയദർശിനി പദ്ധതിക്ക് തുടക്കം; കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യയാത്ര തുടങ്ങി

പ്രിയദർശിനി പദ്ധതിക്ക് തുടക്കം; കെഎസ്ആര്‍ടിസി സ്ത്രീ സൗജന്യയാത്ര തുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം പദ്ധതി ഉദ്ഘാടനം ചെയ്തു. ഇത് അഭിമാന നിമിഷമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട്. പ്രിയദര്‍ശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ”ഇത് സ്ത്രീകള്‍ക്ക് നല്‍കുന്ന ഔദാര്യമല്ല. സാമൂഹികവും സാമ്പത്തികവുമായ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കും.അഭിമാനത്തോടെ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ ഒരു വാഹനത്തില്‍ […]

Read More
 നിപ: പുതിയ രോഗബാധയില്ല.; സമ്പർക്കത്തിലുള്ള 8 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

നിപ: പുതിയ രോഗബാധയില്ല.; സമ്പർക്കത്തിലുള്ള 8 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിൽ ജൂൺ 11 നു ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.. രോഗിയുടെ സമ്പർക്ക പട്ടികയിൽ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ഇന്ന് (ജൂൺ 14) ലഭിച്ച 8 പേരുടെ പരിശോധനാഫലം ഉൾപ്പെടെ 11 പേരുടെയും ഫലങ്ങൾ നെഗറ്റീവ് ആണ്. നിപ രോഗബാധിതൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. രോഗിക്ക് റിബാവറിൻ മരുന്ന് […]

Read More
 കോഴിക്കോട് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കുന്ദമംഗലം അഞ്ചാം വാർഡ് നൊച്ചി പൊയിൽ ഭാഗത്ത് ഒരു വയസ്സും എട്ടു മാസവും പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി. ആരോഗ്യനില തൃപ്തികരം ആണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അതേസമയം പയ്യോളി തുറയൂർ പഞ്ചായത്തിലെ ഒൻപത് വയസ്സുകാരനും ഇന്ന് രോ​ഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വിട്ട കുട്ടി വീട്ടിൽ വിശ്രമത്തിലാണെന്നുമാണ് വിവരം.

Read More
 ലോകകപ്പ്: ആദ്യ അങ്കത്തിന് ജര്‍മ്മനി ഇന്നിറങ്ങും; നേരിടേണ്ടത് കുറസാവോയെ

ലോകകപ്പ്: ആദ്യ അങ്കത്തിന് ജര്‍മ്മനി ഇന്നിറങ്ങും; നേരിടേണ്ടത് കുറസാവോയെ

2026 ഫിഫ ലോകകപ്പ് ‘ഗ്രൂപ്പ് ഇ’യില്‍ ജര്‍മ്മനിയും ആദ്യമായി ലോകകപ്പ് കളിക്കുന്ന കുറസാവോയും ഇന്ന് ഏറ്റുമുട്ടും. ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ വച്ച് ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മല്‍സരം. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്ന ആദ്യ മല്‍സരമാണിത്. നാല് തവണ ലോക ചാംപ്യന്മാരായ ജര്‍മ്മനി മുന്‍ ലോകകപ്പുകളിലെ മോശം തുടക്കങ്ങള്‍ മറികടന്ന് ശക്തമായ തിരിച്ചുവരവിനാണ് ഇറങ്ങുന്നത്. മറുവശത്ത്, ഫിഫ ലോകകപ്പ് ചരിത്രത്തില്‍ യോഗ്യത നേടുന്ന ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാജ്യമാണ് (ഏകദേശം 1.55 […]

Read More
 നിപയിൽ ആശ്വാസം: സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

നിപയിൽ ആശ്വാസം: സമ്പർക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്

കോഴിക്കോട്: ജൂൺ 12നു നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. മുരളീധരൻ അറിയിച്ചു. നിപ രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്. സമ്പർക്ക പട്ടികയിൽ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവരെല്ലാവരും […]

Read More
 മോഹൻ ഭാഗവതിന്റെ പരിപാടിയിൽ കേരളത്തിലെ വി സിമാർ; ‘കാവിവൽക്കരണമെന്ന്’ എം വി ഗോവിന്ദൻ

മോഹൻ ഭാഗവതിന്റെ പരിപാടിയിൽ കേരളത്തിലെ വി സിമാർ; ‘കാവിവൽക്കരണമെന്ന്’ എം വി ഗോവിന്ദൻ

ആർഎസ്എസ് പരിപാടിയിൽ സർവകലാശാല വിസിമാർ പങ്കെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. വിസിമാർ ഈ വിഷയത്തിൽ കൃത്യമായ മറുപടി നൽകാൻ ബാധ്യസ്ഥരാണെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.

Read More
 ഭോപ്പാല്‍ എയിംസില്‍ ഫോര്‍മാലിന്‍ കുത്തിവെച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

ഭോപ്പാല്‍ എയിംസില്‍ ഫോര്‍മാലിന്‍ കുത്തിവെച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

ഭോപ്പാല്‍: മരുന്ന് മാറി കുത്തിവെച്ചതിനെ തുടര്‍ന്ന് ഭോപ്പാല്‍ എയിംസില്‍ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് വയസുള്ള കുഞ്ഞ് മരിച്ചുവെന്ന് പരാതി. കുഞ്ഞിന്റെ ശരീരത്തില്‍ നഴ്‌സ് ഫോര്‍മാലിന്‍ കുത്തിവെച്ചതാണ് മരണകാരണം എന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ കൗര്‍ജ ഗ്രാമത്തിലുള്ള സാര്‍ഥക് യാദവ് എന്ന കുട്ടിയാണ് മരണപ്പെട്ടത്. 2025 ഡിസംബര്‍ 15 നാണ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ എയിംസിലെ പീഡിയാട്രിക് വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തത്. രക്താര്‍ബുദത്തെ തുടര്‍ന്ന് കുഞ്ഞ് ചികിത്സയിലായിരുന്നുവെന്നാണ് […]

Read More
 വനിതാ ടി20 ലോകക്കപ്പ്: ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും

വനിതാ ടി20 ലോകക്കപ്പ്: ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും

വനിതാ ടി20 ലോകക്കപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. രാത്രി ഏഴ് മണിക്ക് ബര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം. കന്നി ലോകകപ്പ് നേടാനുളള അവേശത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമില്‍ സ്മ്യതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റ്രോഡ്രിഗ്വസ്, റിച്ചാ ഘോഷ് തുടങ്ങിയ വമ്പൻ ബാറ്റര്‍മാരാണ് ടീമിന്റെ കെട്ടുറപ്പ്. ഇതുവരെ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഇരുവുരും 16 ടി-20 മത്സരങ്ങളില്‍ നിന്ന് 13ലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിട്ടുണ്ട്. 2009, 2010, 2018, 2023 വര്‍ഷങ്ങളില്‍ സെമിഫൈനല്‍ വരെ […]

Read More
 റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് പൊലീസ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍; പട്‌നയില്‍ വന്‍ സംഘര്‍ഷം

റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് പൊലീസ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍; പട്‌നയില്‍ വന്‍ സംഘര്‍ഷം

പട്‌ന: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പൊലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു. പരീക്ഷയ്ക്ക് പോകാൻ ആവശ്യമായ ട്രെയിന്‍ ഒരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗാർഥികളുടെ പ്രതിഷേധം. ട്രെയിനുകൾ തടഞ്ഞ യുവാക്കൾ കോച്ചുകളും നശിപ്പിച്ചു. സംഘർഷം അതിരു കടന്നതോടെ സുരക്ഷാസേന ഇടപ്പെട്ടു. മേഖലയിൽ ട്രെയിന്‍ ഗതാഗതം അടക്കം തടസപ്പെട്ടതോടെയാണ് സുരക്ഷാസേന ഇടപെട്ടത്. നിരവധി തവണ സുരക്ഷാസേന ആകാശത്തേക്ക് വെടിവച്ചു. കൂടാതെ കണ്ണീർ വാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടിവന്നു. ഒടുക്കം റെയില്‍വേയും ഇടപെട്ട് […]

Read More