തൊപ്പിക്ക് പിടി വീഴും; അന്വേഷണം ശക്തമാക്കി കൊച്ചി സൈബർ പൊലീസ്

തൊപ്പിക്ക് പിടി വീഴും; അന്വേഷണം ശക്തമാക്കി കൊച്ചി സൈബർ പൊലീസ്

കൊച്ചി: പ്രശസ്ത യൂട്യൂബറും ഗെയിമറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ ഉയർന്ന പരാതികളിൽ കൊച്ചി സിറ്റി സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. നിഹാദിനും സുഹൃത്തുക്കൾക്കും എതിരെ ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, പോക്‌സോ കുറ്റകൃത്യങ്ങൾ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് സംസ്ഥാന സൈബർ ഓപ്പറേഷൻ വിഭാഗത്തിന് കൈമാറുകയും, തുടർന്ന് കേസെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയും ചെയ്യും. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി രവി ചന്ദ്രശേഖറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന […]

Read More
 “മുഖം വികൃതമായതിന് രാഹുലിനെ കുറ്റം പറയേണ്ട”; സിപിഐഎമ്മിനെതിരെ കെ സി വേണുഗോപാൽ

“മുഖം വികൃതമായതിന് രാഹുലിനെ കുറ്റം പറയേണ്ട”; സിപിഐഎമ്മിനെതിരെ കെ സി വേണുഗോപാൽ

തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. രാഹുൽ ഗാന്ധിക്കെതിരെ സിപിഐഎം നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ സിപിഐഎം സ്വയം പരിഹാസ്യരാവുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നതുപോലെയാണ് സിപിഐഎമ്മിന്റെ രാഹുൽ വിരുദ്ധ പരാമർശങ്ങൾ. രാഹുൽ ഗാന്ധിയെ വിമർശിക്കാൻ ആ പാർട്ടിക്കു യാതൊരു യോഗ്യതയുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ചിത്രം ഉയർത്തിക്കാട്ടി വോട്ടുവാങ്ങി വിജയിച്ചവർ തന്നെയാണ് അദ്ദേഹത്തെ ഇപ്പോൾ […]

Read More
 സംസ്ഥാനത്ത് കാലവർഷം കുറയുന്നു; ഇന്ന് 4 ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം കുറയുന്നു; ഇന്ന് 4 ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെട്ടു. ഇന്ന് നാല് ജില്ലകളില്‍ മാത്രമാണ് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ടുള്ളത്. മറ്റ് ജില്ലകളിലൊന്നും നിലവില്‍ മ‍ഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ശക്തമായ കാറ്റിനും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മ‍ഴയ്ക്കും സാധ്യതയുള്ളയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നാളെ ഒരു ജില്ലകളിലും നിലവിൽ മഴ മുന്നറിയിപ്പില്ല.

Read More
 ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ജൂലൈ ഒൻപതിന്

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ജൂലൈ ഒൻപതിന്

ടെഹ്‌റാന്‍: യുഎസ്, ഇസ്രയേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്കം ജൂലൈ ഒൻപതിന് മാഷ്ഹാദ് നഗരത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. സംസ്കാരച്ചടങ്ങുകൾ ജൂലൈ നാലിന് തുടങ്ങുമെന്നാണഅ സൂചന. ടെഹ്‌റാന്‍ ഉൾപ്പടെയുള്ള വിവിധ നഗരങ്ങളിലായി മൂന്ന് ദിവസം നീണ്ടുനിൽക്കുന്നതായിരിക്കും സംസ്കാര ചടങ്ങുകൾ എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ടെഹ്‌റാനിലെ ചടങ്ങിൽ മാത്രം 20 മില്യൺ ആളുകൾ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 28നാണ് യുഎസ്-ഇസ്രയേല്‍ സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിൽ 86കാരനായ ആയത്തുള്ള അലി ഖമനേയി […]

Read More
 ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി എം സിബ്ഗത്തുള്ള കോഴിക്കോട്

ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി എം സിബ്ഗത്തുള്ള കോഴിക്കോട്

തിരുവനന്തപുരം: ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) കേരള സംസ്ഥാന വൈസ് പ്രസിഡന്റായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എം സിബ്ഗത്തുള്ളയെ ചുമതലപ്പെടുത്തി. കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ജെ.എം.എയുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന എം. സിബഗത്തുള്ള, 2024-25 കാലഘട്ടത്തിൽ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മാധ്യമപ്രവർത്തന രംഗത്തെ അനുഭവസമ്പത്തും സംഘടനാ മികവും പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.മാധ്യമപ്രവർത്തകരുടെ അവകാശ സംരക്ഷണത്തിനും […]

Read More
 പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലാണ് സംഭവം. പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ബാധിച്ചത്. എലുമ്പുലാശ്ശേരി കുടുബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി മാറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് ഡെങ്കിപനി ആണെന്ന് സ്ഥിരീകരിച്ചത്. പനി കടുത്തതിനെ തുടര്‍ന്ന് വമ്പലം സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം […]

Read More
 നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് സർക്കാരിന്റെ അനാസ്ഥ: വീണാ ജോർജ്

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് സർക്കാരിന്റെ അനാസ്ഥ: വീണാ ജോർജ്

സ്ഥലംമാറ്റം ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ സർക്കാർ തിരുത്തണമെന്നും വീണാ ജോർജ് സംസ്ഥാനത്ത് നിപയും ഷി​ഗെല്ലയും ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ യുഡിഎഫ് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നിലപാടുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. നിപ രോഗം സ്ഥിരീകരിച്ച് മൂന്ന് ദിവസമായിട്ടും രോഗിക്ക് ആവശ്യമായ റെംഡിസിവർ ഉൾപ്പെടെയുള്ള മരുന്നുകൾ എത്തിച്ചു നൽകാൻ കഴിയാത്തത് അതീവ ഗൗരവതരമാണെന്ന് വീണാ ജോർജ് ചൂണ്ടിക്കാട്ടി. […]

Read More
 ചേലക്കര പൊലീസ് സ്റ്റേഷനിൽ മദ്യസൽക്കാരം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ചേലക്കര പൊലീസ് സ്റ്റേഷനിൽ മദ്യസൽക്കാരം; മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തൃശൂർ: ചേലക്കര പൊലീസ് സ്റ്റേഷനിൽ മദ്യസൽക്കാരം. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയാണ് കൈയോടെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി 11:00 മണിയോടുകൂടി വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചേലക്കര പൊലീസ് സ്റ്റേഷനിലെത്തി മൂന്നു ഉദ്യോഗസ്ഥരെയും പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ, ഒരു ഗ്രേഡ് എസ്ഐയും രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരും മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുടെ ഭാഗമായി കുന്നംകുളം എ സി […]

Read More
 ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായ യദുവിന് നിയമനം നൽകി സർക്കാർ; നിയമസഭയിൽ താൽക്കാലിക ഡ്രൈവർ

ആര്യാ രാജേന്ദ്രനുമായി തർക്കമുണ്ടായ യദുവിന് നിയമനം നൽകി സർക്കാർ; നിയമസഭയിൽ താൽക്കാലിക ഡ്രൈവർ

തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെട്ട കെഎസ്ആർടിസിയിൽ പുറത്താക്കപ്പെട്ട ഡ്രൈവർ യദുവിന് ജോലി. നിയമസഭയിലെ ഡ്രൈവറായി ദിവസ വേതനാടിസ്ഥാനത്തിലാണ് യദുവിനെ നിയമിച്ചത്. ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവും സഞ്ചരിച്ച വാഹനത്തിന് സൈഡ് കൊടുക്കാത്തുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പാളയത്ത് വച്ചാണ് വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി യദുവുമായി നടുറോഡിൽ തർക്കം നടന്നത്. കാറിനെ ഇടിക്കുന്ന രീതിയില്‍ ബസ് അപകടകരമായി ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും ആര്യ പരാതി നൽകിയിരുന്നു.

Read More
 തിരുവനന്തപുത്ത് കാറും ബസും കൂട്ടിയിടിച്ചു; ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുത്ത് കാറും ബസും കൂട്ടിയിടിച്ചു; ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം പാറശ്ശാലയില്‍ വാഹനാപകടം. ഉദിയന്‍കുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More