ചുട്ട് പൊള്ളി കേരളം: താപനില 37 ഡിഗ്രി വരെ ഉയർന്നേക്കും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

ചുട്ട് പൊള്ളി കേരളം: താപനില 37 ഡിഗ്രി വരെ ഉയർന്നേക്കും; പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ചൂട് കൂടുന്നു. ഇന്ന് കേരളത്തിലെ പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽസ്യസിലേക്ക് എത്താൻ സാധ്യതയുടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽസ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി […]

Read More
 പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ച് സൊമാറ്റോ

പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ച് സൊമാറ്റോ

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ചു. ഓരോ ഓർഡറിനും ഈടാക്കിയിരുന്ന നിരക്കിൽ 19.2 ശതമാനത്തിന്റെ വർദ്ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. നേരത്തെ 12.5 രൂപയായിരുന്ന പ്ലാറ്റ്‌ഫോം ഫീ, പുതിയ പരിഷ്കാരത്തോടെ 14.9 രൂപയായി ഉയർന്നു. 2.40 രൂപയുടെ അധിക ബാധ്യതയാണ് ഓരോ ഓർഡറിലും ഉപഭോക്താക്കൾക്ക് ഇനി ഉണ്ടാകുക. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്നുള്ള അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ഈ പെട്ടെന്നുള്ള വർദ്ധനവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എൽപിജി […]

Read More
 കൊച്ചിയിൽ നടിയെ കടന്നുപിടിക്കാൻ ശ്രമം; ഐടി കമ്പനി മാനേജർ പിടിയിൽ

കൊച്ചിയിൽ നടിയെ കടന്നുപിടിക്കാൻ ശ്രമം; ഐടി കമ്പനി മാനേജർ പിടിയിൽ

കൊച്ചി: സിനിമാനടിയെ പരസ്യമായി അപമാനിക്കാനും കടന്നുപിടിക്കാനും ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കലൂർ സ്റ്റേഡിയം പരിസരത്തുള്ള ഒരു സ്ഥാപനത്തിലേക്ക് നടി എത്തിയപ്പോഴായിരുന്നു സംഭവം. വിപിൻ നടിയെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് അതിക്രമം നടത്തിയത്. ഉടൻ തന്നെ നടി പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ഊർജിതമാക്കുകയും […]

Read More
 യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യം; പെരുമ്പാവൂരിൽ മത്സരിക്കാൻ ഇല്ല, എൽദോസ് കുന്നപ്പിള്ളിൽ

യുഡിഎഫിന്റെ വിജയമാണ് ലക്ഷ്യം; പെരുമ്പാവൂരിൽ മത്സരിക്കാൻ ഇല്ല, എൽദോസ് കുന്നപ്പിള്ളിൽ

പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് കോൺഗ്രസ് നേതാവ് എൽദോസ് കുന്നപ്പിള്ളിൽ. യുഡിഎഫിന്റെ വിജയമാണ് തന്റെ ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകുമെന്നും എൽദോസ് കുന്നപ്പിള്ളിൽ നിലപാട് വ്യക്തമാക്കി. പാർട്ടിയുടെ നീതികേട് കാണിക്കാൻ തനിക്ക് കഴിയില്ല ഇന്ന് വൈകിട്ട് തിരികെ പെരുമ്പാവൂരിൽ എത്തും. എ കെ ആൻറണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നോട് സംസാരിച്ചിരുന്നുവെന്നും എൽദോസ് കുന്നപ്പിള്ളിൽ പറഞ്ഞു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടികയിൽ എൽദോസ് കുന്നപ്പിള്ളിലിനെ ഒഴിവാക്കിയത്തിൽ പെരുമ്പാവൂരിലെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധം […]

Read More
 ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നത് UDF പിന്തുണയോടെ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

ജി സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നത് UDF പിന്തുണയോടെ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ ഉണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. ഇന്ന് പത്രിക സമർപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് യുഡിഎഫ് സ്വതന്ത്രൻ എന്ന് ജി സുധാകരൻ വ്യക്തമാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം തീരദേശം വഴി റോഡ് ഷോ നടത്തുമെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജി സുധാകരന് കോൺഗ്രസ് പ്രാദേശിക നേതൃത്വം വീട്ടിലെത്തി ഔദ്യോഗിക പിന്തുണ അറിയിച്ചിരുന്നു. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന നിലപാട് […]

Read More
 കെ സുധാകരന്‍ സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചില്ലല്ലോ? അതാണ് രാഷ്ട്രീയ ധാര്‍മികത, എന്നാല്‍ ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി: സജി ചെറിയാന്‍

കെ സുധാകരന്‍ സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചില്ലല്ലോ? അതാണ് രാഷ്ട്രീയ ധാര്‍മികത, എന്നാല്‍ ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തി: സജി ചെറിയാന്‍

കെ സുധാകരനെ പുകഴ്ത്തിയും ജി സുധാകരനെ വിമര്‍ശിച്ചും മന്ത്രി സജി ചെറിയാന്‍. കെ സുധാകരന് സീറ്റ് കിട്ടാതിരുന്നിട്ട് പോലും അദ്ദേഹം പാര്‍ട്ടിയെ ചതിച്ചില്ല എന്നാല്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തുകയാണ് ജി സുധാകരന്‍ ചെയ്തതെന്നാണ് സജി ചെറിയാന്റെ വിമര്‍ശനം. കെ സുധാകരന്റെ രാഷ്ട്രീയ ധാര്‍മികത ജി സുധാകരന് ഇല്ലെന്നാണ് വിമര്‍ശനം. ആലപ്പുഴ ചേര്‍ത്തലയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം. ജി സുധാകരനെ വളര്‍ത്തിയതും സ്ഥാനമാനങ്ങള്‍ നല്‍കിയതും എല്ലാവരുടേയും മെക്കിട്ട് കയറാനുള്ള അധികാരങ്ങള്‍ […]

Read More
 ഡോ. വന്ദന ദാസ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്

ഡോ. വന്ദന ദാസ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്

ഡോക്ടര്‍ വന്ദന ദാസ് കൊലപാതകക്കേസില്‍ ശിക്ഷാവിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായി കണ്ട് പരമാവധി ശിക്ഷ പ്രതി സന്ദീപിന് നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രതിയുടെ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ലെന്നും സമനിലതെറ്റിയുള്ള ആക്രമണമായിരുന്നു എന്നുമാണ് പ്രതിഭാഗം കോടതിയെ അറിയിച്ചത്. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് പ്രതി സന്ദീപ് വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അമ്മക്ക് താന്‍ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമാണ് കോടതിയോട് […]

Read More
 വർഗീയ പരാമർശം: ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഐ എം

വർഗീയ പരാമർശം: ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഐ എം

തൃശൂർ: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് ബി ഗോപാല കൃഷ്ണനെതിരെ പരാതി നൽകി സിപിഐഎം. ഗോപാല കൃഷ്ണൻ്റെ പ്രസംഗം മതനിരപേക്ഷ പാരമ്പര്യവും സാഹോദര്യവും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സങ്കുചിതമായ വിഭാഗീയ നിലപാടുകൾ സ്വീകരിച്ച സ്ഥാനാർത്ഥിക്ക് സ്വന്തം വാർഡിൽ പോലും സ്വീകാര്യതയില്ലെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് വിദ്വേഷ പ്രസംഗമമെന്നുമാണ് സിപിഐഎം വിമർശനം. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ ഗോപാലകൃഷ്ണനെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും തൃശൂർ സിറ്റി […]

Read More
 സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി എഐസിസി വക്താവ് ഷമാ മുഹമ്മദ്

സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി എഐസിസി വക്താവ് ഷമാ മുഹമ്മദ്

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി എഐസിസി വക്താവ് ഷമാ മുഹമ്മദ്. 92 സീറ്റുകളിൽ സ്ത്രീകളെ പരിഗണിച്ചത് ഒൻപത് സീറ്റിൽ മാത്രമാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്. സ്ത്രീ കഴിവുള്ളവളെങ്കിൽ സ്ഥിതി വളരെ മോശമാണ്, വളരെ വളരെ സങ്കടകരമാണ്. കേരളത്തിലെ സ്ത്രീകളെ സഹായിക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർഥിക്കുന്നുവെന്നും ഷമാ മുഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:– “നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെടില്ല. ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എന്റെ നേതാവ് @rahulgandhi ജിയോട് കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ […]

Read More
 ജനത്തിന് ഇരുട്ടടി: പാചകവാതക ക്ഷാമത്തിന് പിന്നാലെ പെട്രോൾ വിലയും കൂട്ടി കേന്ദ്രം; പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.35 രൂപ കൂട്ടി

ജനത്തിന് ഇരുട്ടടി: പാചകവാതക ക്ഷാമത്തിന് പിന്നാലെ പെട്രോൾ വിലയും കൂട്ടി കേന്ദ്രം; പ്രീമിയം പെട്രോൾ വില ലിറ്ററിന് 2.35 രൂപ കൂട്ടി

പുതിയ നിരക്ക് നിലവിൽ വന്നു രാജ്യത്ത് സാധാരണക്കാരെ വലച്ച് പാചകവാതക ക്ഷാമം തുടരുന്നതിനിടെ ഇന്ധനവിലയിലും വര്‍ധനവ്. പ്രീമിയം പെട്രോളിന്റെ വിലയാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. ലിറ്ററിന് 2 രൂപ മുതല്‍ 2.35 രൂപ വരെയാണ് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു. ഭാരത് പെട്രോളിയത്തിന്റെ ‘സ്പീഡ്’, ഇന്ത്യൻ ഓയിലിന്റെ ‘എക്‌സ്പി95’, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ ‘പവർ’ എന്നീ പ്രീമിയം ഇന്ധനങ്ങൾക്കാണ് വില കൂട്ടിയത്. സാധാരണ പെട്രോൾ, ഡീസൽ വിലയിൽ ഇപ്പോൾ മാറ്റമില്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രീമിയം ഇന്ധനങ്ങളുടെ […]

Read More