വത്തിക്കാൻ പ്രതിനിധിക്ക് യാത്രയയപ്പ് നൽകി കേരളം

വത്തിക്കാൻ പ്രതിനിധിക്ക് യാത്രയയപ്പ് നൽകി കേരളം

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ലിയോപോൾഡോ ഗിരേലിക്ക് കേരളത്തിന്റെ ഹൃദ്യമായ യാത്രയയപ്പ്. ഇന്ത്യയിൽ നിന്ന് ക്രോയേഷ്യയിലേക്ക് സ്ഥലംമാറിപ്പോകുന്ന അദ്ദേഹത്തിന് ന്യൂഡൽഹിയിലെ വത്തിക്കാൻ കാര്യാലയത്തിൽ വെച്ചാണ് കേരളം ഔദ്യോഗികമായി യാത്രയയപ്പ് നൽകിയത്. കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് സംസ്ഥാന സർക്കാരിന് വേണ്ടി ചടങ്ങിൽ പങ്കെടുത്തു. യാത്രയയപ്പിന്റെ ഭാഗമായി വരാപ്പുഴ അതിരൂപത പ്രത്യേകം രൂപകല്പന ചെയ്ത, ക്രിസ്റ്റലിൽ ആലേഖനം ചെയ്ത വല്ലാർപാടത്തമ്മയുടെ ചിത്രം ലിയോപോൾഡോ ഗിരേലിക്ക് സമ്മാനിച്ചു. അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഭാവി പ്രവർത്തനങ്ങൾക്ക് […]

Read More
 കേരളത്തിൽ ചൂട് കൂടുന്നു; പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ ചൂട് കൂടുന്നു; പതിനൊന്ന് ജില്ലകളിൽ യെലോ അലർട്ട്

കോട്ടയം∙ സംസ്ഥാനത്ത് ചൂട് കൂടുന്നു. പതിനൊന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്, തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെലോ അലർട്ട്. മാർച്ച് 20 മുതൽ 22 വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളിൽ താപനില 37 °C വരെയും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്.

Read More
 ടി കെ ഗോവിന്ദന്‍ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി; തളിപ്പറമ്പില്‍ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങും

ടി കെ ഗോവിന്ദന്‍ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി; തളിപ്പറമ്പില്‍ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങും

തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ടി കെ ഗോവിന്ദന്‍ കെ സുധാകരനുമായി കൂടിക്കാഴ്ച നടത്തി. തളിപ്പറമ്പില്‍ ടികെ ഗോവിന്ദന് വേണ്ടി കെ സുധാകരന്‍ പ്രചാരണത്തിന് ഇറങ്ങും. യുഡിഎഫ് ടി കെ ഗോവിന്ദന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ കൂടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ വാഗ്ദാനം ചെയ്തത്. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് അവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തത്. ഇന്ന് ഉച്ചയ്ക്കാണ് കെ സുധാകരനെ അദ്ദേഹത്തിന്റെ നടാലിലെ വീട്ടിലെത്തി ടി കെ ഗോവിന്ദന്‍ കണ്ടത്. അദ്ദേഹത്തിന് കെ സുധാകരന്‍ പിന്തുണ വാഗ്ദാനം […]

Read More
 സീറ്റില്ല; പാഴായത് തയ്യാറാക്കിവച്ച ഒരു ലക്ഷം പോസ്റ്ററും 2500 ഫ്‌ളക്‌സും;  ഏറ്റുമാനൂരില്‍ സജീവമാകാൻ ആവശ്യപ്പെട്ടത് നേതൃത്വമെന്ന് ജോസഫ് വാഴക്കന്‍

സീറ്റില്ല; പാഴായത് തയ്യാറാക്കിവച്ച ഒരു ലക്ഷം പോസ്റ്ററും 2500 ഫ്‌ളക്‌സും; ഏറ്റുമാനൂരില്‍ സജീവമാകാൻ ആവശ്യപ്പെട്ടത് നേതൃത്വമെന്ന് ജോസഫ് വാഴക്കന്‍

കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച് ഒരു ലക്ഷം പോസ്റ്ററുകളാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ തയ്യാറാക്കി കാത്തിരുന്നത്. പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രിൻ്റ് ചെയ്തതിന് ശേഷമാണ് സ്ഥാനാർഥി പട്ടികയിൽ തൻ്റെ പേരില്ലെന്ന് അറിഞ്ഞതെന്ന് ജോസഫ് വാഴക്കൻ പറഞ്ഞു. നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് ഒരു ലക്ഷം പോസ്റ്ററുകളും 2500 ഫ്ലെക്സ് ബോർഡുകളും തയ്യാറാക്കിയത്. കേന്ദ്ര നേതൃത്വത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം തൻ്റെ പേര് വെട്ടാൻ കാരണമെന്നും ജോസഫ് വാഴക്കൻ പറഞ്ഞു. പിആർ വർക്കുകൾ സ്ഥാനാർഥിയെ തീരുമാനിക്കുന്ന […]

Read More
 ‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി

ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് രാഹുൽ ഗാന്ധി. കേരളം ജയിക്കും യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയ്യാർ. അവരെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നു. UDF ന്റെ ഓരോ സ്ഥാനാർത്ഥികളും ജനങ്ങളുടെ അഭിലാഷത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു. കേരളം തന്റെ വീട്. കേരളത്തിലെ ജനങ്ങൾ തന്റെ കുടുംബം. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിന് കടപ്പെട്ടിരിക്കുന്നു. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും, യുവാക്കളുടെയും ടീം ആണ് യുഡിഎഫ്. യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്റെ […]

Read More
 ‘യുഡിഎഫ് നൂറിലധികം സീറ്റ് നേടും’; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

‘യുഡിഎഫ് നൂറിലധികം സീറ്റ് നേടും’; പാർട്ടി തീരുമാനത്തിനൊപ്പമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. മുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കേരളത്തിലെ ജനങ്ങൾ യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. എല്ലാ ജില്ലകളിലും വൻ മുന്നേറ്റം ഉണ്ടാകുമെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുള്ള പ്രവർത്തനമായിരിക്കും കാഴ്ചവെക്കുകയെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നതായി അടൂർ പ്രകാശ് വ്യക്തമാക്കി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം ശരിയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ മത്സരിക്കാൻ […]

Read More
 ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും അമേരിക്കയും; ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു

ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും അമേരിക്കയും; ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു

ഇറാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേലും അമേരിക്കയും. മിസൈല്‍ ആക്രമണത്തില്‍ ഐആര്‍ജിസി വക്താവ് കൊല്ലപ്പെട്ടു. ജനറല്‍ അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടത്. വാര്‍ത്ത ഐആര്‍ജിസി സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നൈനി കൊല്ലപ്പെട്ടത്. ഒരു ആഴ്ചയ്ക്കിടെ ഇറാന് നഷ്മാകുന്ന നാലാമത്ത ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. അലി ലാരീജാനി, ഘോലംരേസ സുലൈമാന്‍, ഇസ്മായില്‍ ഖാത്തിബ് എന്നിവരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍. അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തില്‍ ഇറാന്റെ സൈനിക ശേഷി തകരുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇറാന്റെ പ്രത്യാക്രമണ ശേഷി കുറഞ്ഞതായും […]

Read More
 കൊട്ടാരത്തിലാണെങ്കിലും തറയിലാണെങ്കിലും തെളിവുമായി വരൂ; അജയ് തറയിലിനെ വെല്ലുവിളിച്ച് സണ്ണി എം കപിക്കാട്

കൊട്ടാരത്തിലാണെങ്കിലും തറയിലാണെങ്കിലും തെളിവുമായി വരൂ; അജയ് തറയിലിനെ വെല്ലുവിളിച്ച് സണ്ണി എം കപിക്കാട്

അജയ് തറയിലിന്റെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ കടുത്ത നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സണ്ണി എം കപിക്കാട്. മതം മാറുന്നത് എന്തോ വലിയ കുറ്റമാണെന്ന രീതിയിലാണ് തറയിലിന്റെ സംസാരമെന്നും, അത് നിയമപരമായി ചെയ്യാൻ സാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈക്കത്ത് സണ്ണി എം കപിക്കാട് സ്വയം സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചു എന്ന അജയ് തറയിലിന്റെ ആരോപണം കോടതിയിൽ തെളിയിക്കേണ്ടി വരുമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. സ്വയം സ്ഥാനാർത്ഥിയായി പ്രചരിപ്പിച്ചതിന് പിന്നിൽ സാമ്പത്തിക തട്ടിപ്പുണ്ടെന്ന ആരോപണത്തെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പേര് തറയിൽ എന്നാണെങ്കിലും […]

Read More
 വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; അണുബാധയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവം; അണുബാധയെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം

വൈദ്യസഹായം ഇല്ലാതെ അക്യുപങ്ങ്ജര്‍ ചികിത്സയിലൂടെ പ്രസവിച്ച യുവതിക്ക് ദാരുണാന്ത്യം. ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ 37 കാരയായ മുഹ്‌സിന ആണ് അണുബാധയെ തുടര്‍ന്ന് മരിച്ചത്. വീട്ടില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞും ജനുവരിയില്‍ മരിച്ചിരുന്നു. യുവതിക്ക് ചികിത്സ നല്‍കാത്തതിന് പിന്നില്‍ അക്യുപങ്ങ്ജറിസ്റ്റായ ഭര്‍ത്താവാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതിനുമുന്‍പ് ആറു കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയിട്ടുണ്ട് 37 കാരിയായ മുഹ്‌സിന.ഏഴാമത്തെ പ്രസവം വീട്ടില്‍ വൈദ്യസഹായമില്ലാതെയാണ് നടന്നത്. ജനുവരിയില്‍ ആയിരുന്നു പ്രസവം. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുഞ്ഞു മരിച്ചു. തീര്‍ത്തും അവശയായ യുവതിയെ […]

Read More
 ‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു

തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെ പിയിൽ ചേർന്നു. ഇരുവർക്കും ബിജെപി പ്രാഥമിക അംഗത്വം നൽകി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ബിഎസ് അനൂപ്. അരുൺ രാജ് ചടയമംഗലത്ത് ബിജെപി സ്ഥാനാർത്ഥിയാകും. തന്നെ കോൺഗ്രസ് ചിറയൻകീഴ് സീറ്റിൽ നിന്ന് ഒഴിവാക്കിയെന്ന് ബി എസ് അനൂപ് പറഞ്ഞു. രമ്യാഹരിദാസിന് സീറ്റ് കൊടുക്കുകയായിരുന്നു. ചിറയിൻകീഴ് കോൺഗ്രസ് വിട്ടു വന്ന BS അനൂപ് ബിജെപി സ്ഥാനാർത്ഥിയാകും. ചിറയിൻകീഴിൽ കഴിഞ്ഞതവണ […]

Read More