“ഗുരുവായൂരിൽ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല, എല്‍ഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീങ്ങളെ”; കടുത്ത വർഗീയ പ്രചാരണവുമായി ബി ഗോപാലകൃഷ്ണൻ

“ഗുരുവായൂരിൽ 50 വർഷമായി ഹിന്ദു എംഎൽഎ ഇല്ല, എല്‍ഡിഎഫും യുഡിഎഫും മത്സരിപ്പിക്കുന്നത് മുസ്ലീങ്ങളെ”; കടുത്ത വർഗീയ പ്രചാരണവുമായി ബി ഗോപാലകൃഷ്ണൻ

കടുത്ത വര്‍ഗീയ പ്രചാരണവുമായി ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ: ബി ഗോപാലകൃഷ്ണൻ. അര നൂറ്റാണ്ടായി ഗുരുവായൂരപ്പന്‍റെ മണ്ണിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നും ഇടതനും വലതനും ഹിന്ദു സമൂഹത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ പോലും നിർത്തുന്നില്ലെന്നും  ബി.ഗോപാലകൃഷ്‌ണൻ പറയുന്നു. പ്രചാരണത്തിന്‍റെ ഭാഗമായി ഫെയ്സ്ബുക്കില്‍ ഇട്ട വീഡിയോയിലാണ് ഈ പരാമര്‍ശങ്ങളുള്ളത്.  48 % ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല എന്ന അടിക്കുറിപ്പോടെ ബിജെപി പ്രചരിപ്പിക്കുന്ന വീഡിയോയിൽ ഗോപാലകൃഷ്ണൻ […]

Read More
 പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ പ്രഭാഷണത്തിനിടെ പാലക്കാട് ഇമാം കുഴഞ്ഞ് വീണ് മരിച്ചു

പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദ് തആവുനിലെ ഇമാം അബ്ദുൽ ശുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാൾ നമസ്ക്കാരത്തിന് ശേഷം ഉള്ള ഖുതുബക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. തൊടുപുഴ സ്വദേശിയാണ് ഇമാം. അതേസമയം വ്രതശുദ്ധിയുടെ പുണ്യവുമായി കേരളത്തിൽ ഇസ് ഇസ്‌ലാം മതവിശ്വസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. മലപ്പുറം പരപ്പനങ്ങാടിയില്‍ ഇന്നലെ മാസപ്പിറ കണ്ടതോടെയാണ് ഇന്ന് ചെറിയ പെരുന്നാളാണെന്ന് വിവിധ ഖാസികള്‍ പ്രഖ്യാപിച്ചത്. യുഎഇ അടക്കമുള്ള രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ഇന്നാണ്. ഹിജ്റ […]

Read More
 നുണ ബോംബുകൾ ഏൽക്കില്ല; സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനെതിരായ പ്രചാരണം തള്ളി വി ഡി സതീശൻ

നുണ ബോംബുകൾ ഏൽക്കില്ല; സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിനെതിരായ പ്രചാരണം തള്ളി വി ഡി സതീശൻ

യുഡിഎഫിൽ സ്ഥാനാർത്ഥി നിർണ്ണയം വളരെ വേഗത്തിലും സമാധാനപരമായും പൂർത്തിയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിനുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇത്തരം ‘നുണ ബോംബുകൾ’ ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററിൽ ഇരുന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പോലെയല്ല കോൺഗ്രസിലെ നടപടിക്രമങ്ങളെന്നും, കൃത്യമായ ചർച്ചകളിലൂടെയും തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാർശ പ്രകാരവുമാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ കഴിഞ്ഞത് ടീം യുഡിഎഫിന്റെ വിജയമാണെന്നും സതീശൻ അവകാശപ്പെട്ടു. […]

Read More
 അപ്രതീക്ഷിതമായി പാചകവാതകം തീർന്നു; കായംകുളത്ത് പെരുന്നാൾ ദിനത്തിൽ പത്തിരിക്കടയിൽ കൂട്ടത്തല്ല്

അപ്രതീക്ഷിതമായി പാചകവാതകം തീർന്നു; കായംകുളത്ത് പെരുന്നാൾ ദിനത്തിൽ പത്തിരിക്കടയിൽ കൂട്ടത്തല്ല്

കായംകുളം: ചെറിയ പെരുന്നാൾ ആഘോഷത്തിനിടയിൽ കായംകുളത്തെ പത്തിരിക്കടയിൽ നാടകീയ രംഗങ്ങൾ. മുൻകൂട്ടി ഓർഡർ ചെയ്ത പത്തിരി കൃത്യസമയത്ത് ലഭിക്കാത്തതിനെച്ചൊല്ലി ഉപഭോക്താക്കളും കടയുടമയും തമ്മിൽ തർക്കമുണ്ടായി. രാവിലെ മുതൽ പത്തിരി വാങ്ങാനെത്തിയവരും കടയുടമയും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. അപ്രതീക്ഷിതമായി പാചകവാതകം തീർന്നുപോയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നാണ് കടയുടമയുടെ വിശദീകരണം. സിലിണ്ടറുകൾ കൃത്യസമയത്ത് എത്താത്തതിനാൽ പാചകം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. എന്നാൽ, വിരുന്നുകാർ വീട്ടിലെത്തുന്ന സമയമായിട്ടും പത്തിരി ലഭിക്കാത്തത് ഉപഭോക്താക്കളെ ചൊടിപ്പിച്ചു. സംഭവം വഷളായതോടെ കടയ്ക്ക് മുന്നിൽ വൻ ജനക്കൂട്ടം തടിച്ചുകൂടുകയും […]

Read More
 ‘ഇനി എല്ലാം വർക്കാവും’; ആറന്മുള പിടിക്കാൻ വികസന മുദ്രാവാക്യവുമായി അബിൻ വർക്കി

‘ഇനി എല്ലാം വർക്കാവും’; ആറന്മുള പിടിക്കാൻ വികസന മുദ്രാവാക്യവുമായി അബിൻ വർക്കി

പത്തനംതിട്ട: ആറന്മുള മണ്ഡലം തിരിച്ചുപിടിക്കാനുറച്ച് യുഡിഎഫ് സ്ഥാനാർത്ഥി അബിൻ വർക്കി പ്രചാരണരംഗത്ത് സജീവമാകുന്നു. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിൽ തുടരുന്ന വികസന മുരടിപ്പിനുള്ള മറുപടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് അബിൻ വർക്കി പറഞ്ഞു. ‘ഇനി എല്ലാം വർക്കാവും’ എന്ന പുതിയ മുദ്രാവാക്യമുയർത്തിയാണ് അദ്ദേഹം വോട്ടർമാരെ സമീപിക്കുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പിന് തെളിവാണ് പാതിവഴിയിൽ നിലച്ചുപോയ അബാൻ മേൽപ്പാലമെന്ന് അബിൻ വർക്കി ആരോപിച്ചു. ഇതുപോലെ നിരവധി പദ്ധതികൾ മണ്ഡലത്തിൽ മുടങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആറന്മുളയെ വീണ്ടെടുക്കാനുള്ള പോരാട്ടമാണിത്. ശബരിമല സ്വർണ്ണക്കൊള്ളയുൾപ്പെടെയുള്ള […]

Read More
 അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍

അമേരിക്കയുടെ എഫ്-35 വിമാനം ആക്രമിച്ച് ഇറാന്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐആര്‍ജിസി ഏറ്റെടുത്തു. വിമാനം അടിയന്തരലാന്‍ഡിങ് നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും സംഭവത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് ടിം ഹോക്കിന്‍സ് പറഞ്ഞു. 10 കോടി ഡോളറിനു മേല്‍ വില വരുന്നതാണ് എഫ്-35 വിമാനം. ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പോര്‍വിമാനം വീഴ്ത്തിയതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നത്. നേരത്തെ കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം മൂന്ന് അമേരിക്കന്‍ എഫ്-15 വിമാനങ്ങള്‍ അബദ്ധത്തില്‍ വെടിവച്ചിട്ടിരുന്നു. […]

Read More
 ‘പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്’, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്’; ജി സുധാകരൻ

‘പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്’, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞത്’; ജി സുധാകരൻ

പിണറായി വിജയൻ മുഖ്യമന്ത്രി ആയാൽ സന്തോഷമുണ്ട്, മൂന്നാമൂഴം സഫലമാകില്ലെന്നാണ് പറഞ്ഞതെന്ന് ജി സുധാകരൻ. അവധിയുടെ സാഹചര്യത്തിൽ നോമിനേഷൻ നൽകുന്നത് നീളാൻ സാധ്യത. മൂന്ന് ദിവസം കൂടി നോമിനേഷൻ നൽകാൻ സമയം അനുവദിക്കണം. പത്രികകളിൽ പിശകുണ്ട്. കോണ്ഗ്രസ് നേതാക്കൾ വീട്ടിൽ എത്തി. സ്വീകരണം നൽകി. അവർ എനിക്ക് വേണ്ടി പ്രവർത്തിക്കുന്നു. പിന്തുണയുടെ കാര്യം അവരോട് ചോദിക്കണം. ഞാൻ ജനകീയ സ്വാതന്ത്ര സ്ഥാനാർഥിയാണ്. എന്നെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് മുന്നോട്ട് വരാം. ‘നിലപാട് മാറ്റിയില്ല ‘. പിണറായി വിജയൻ മുഖ്യമന്ത്രി […]

Read More
 തിരുവനന്തപുരത്ത് മുരളീധരന്റെ കാലുവാരുന്നവർ ഉണ്ട്; തൃശൂരിൽ അച്ഛന്റെ വോട്ടുകൾ കുറേ എനിക്ക് കിട്ടും: പത്മജ വേണുഗോപാൽ

തിരുവനന്തപുരത്ത് മുരളീധരന്റെ കാലുവാരുന്നവർ ഉണ്ട്; തൃശൂരിൽ അച്ഛന്റെ വോട്ടുകൾ കുറേ എനിക്ക് കിട്ടും: പത്മജ വേണുഗോപാൽ

തൃശൂർ: തിരുവനന്തപുരത്ത് കെ. മുരളീധരനെ സ്വന്തം പാർട്ടിയിൽ തന്നെ കാലുവാരുന്നവര്‍ ഉണ്ടെന്ന് ബിജെപി സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. കെ. കരുണാകരന്റെ വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും, അത് ആർക്കും പൂർണ്ണമായി കൊണ്ടുപോകാനാകില്ലെന്നും പത്മജ വ്യക്തമാക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്നും പത്മജ ആവശ്യപ്പെട്ടു. മുൻപ് യുഡിഎഫ് അധികാരത്തിലിരുന്നപ്പോൾ ഇതിന് തയ്യാറാകാതിരുന്നത് കരുണാകരന്റെ മക്കൾക്ക് അതിന്റെ ക്രെഡിറ്റ് ലഭിക്കുമെന്ന് ഭയന്നാണെന്നും അവർ ആരോപിച്ചു. തൃശൂരിലെ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നേരിട്ട തിരിച്ചടികൾ ഇത്തവണ ഉണ്ടാകില്ലെന്നും അച്ഛന്റെ പേരിൽ […]

Read More
 പാലക്കാട്ട് രമേഷ് പിഷാരടിക്ക് പിന്തുണയുമായി നിസാർ മാമുക്കോയ

പാലക്കാട്ട് രമേഷ് പിഷാരടിക്ക് പിന്തുണയുമായി നിസാർ മാമുക്കോയ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കുമ്പോൾ പാലക്കാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേഷ് പിഷാരടിക്ക് സിനിമാ ലോകത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റി സ്ഥാനാർത്ഥികളിൽ മുൻനിരയിലുള്ള പിഷാരടിയുടെ രാഷ്ട്രീയ പ്രവേശനത്തെയും സ്ഥാനാർത്ഥിത്വത്തെയും പ്രേക്ഷകരും സഹപ്രവർത്തകരും ഒരുപോലെ ഉറ്റുനോക്കുന്നു. ഈ സാഹചര്യത്തിലാണ് നടൻ നിസാർ മാമുക്കോയ പിഷാരടിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. പാലക്കാട്ടെ വോട്ടർമാർക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വമാണ് പിഷാരടിയുടേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രമേഷ് പിഷാരടിയെ വ്യക്തിപരമായി ഏറെക്കാലമായി അറിയാമെന്നും കൃത്യമായ രാഷ്ട്രീയ ബോധ്യമുള്ള, നന്നായി വായിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും […]

Read More
 കേരളത്തിൽ ബിജെപിയുടെ വൻ പ്രചാരണ നിര; പ്രധാനമന്ത്രിയും അമിത് ഷായും എത്തും

കേരളത്തിൽ ബിജെപിയുടെ വൻ പ്രചാരണ നിര; പ്രധാനമന്ത്രിയും അമിത് ഷായും എത്തും

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ വൻനിര തന്നെ അണിനിരക്കുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും രണ്ട് തവണ വീതം സംസ്ഥാനത്തെത്തുമെന്നതാണ് പ്രധാന ആകർഷണം. ദേശീയ അധ്യക്ഷൻ നിതിൻ നവീൻ മൂന്ന് തവണ സന്ദർശനം നടത്തും. സ്ഥാനാർത്ഥികളുടെ പത്രികാ സമർപ്പണ വേളയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബിജെപി മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും നേരിട്ടെത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും, കാസർകോട് ഡൽഹി മുഖ്യമന്ത്രിയും (ബിജെപി പ്രതിനിധി), കണ്ണൂരിൽ മണിപ്പൂർ മുഖ്യമന്ത്രിയും പങ്കെടുക്കും. കൊല്ലം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ഗോവ മുഖ്യമന്ത്രിയായിരിക്കും […]

Read More