“മുഖം വികൃതമായതിന് രാഹുലിനെ കുറ്റം പറയേണ്ട”; സിപിഐഎമ്മിനെതിരെ കെ സി വേണുഗോപാൽ
തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്ത്. രാഹുൽ ഗാന്ധിക്കെതിരെ സിപിഐഎം നടത്തുന്ന അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ സിപിഐഎം സ്വയം പരിഹാസ്യരാവുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നതുപോലെയാണ് സിപിഐഎമ്മിന്റെ രാഹുൽ വിരുദ്ധ പരാമർശങ്ങൾ. രാഹുൽ ഗാന്ധിയെ വിമർശിക്കാൻ ആ പാർട്ടിക്കു യാതൊരു യോഗ്യതയുമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ ചിത്രം ഉയർത്തിക്കാട്ടി വോട്ടുവാങ്ങി വിജയിച്ചവർ തന്നെയാണ് അദ്ദേഹത്തെ ഇപ്പോൾ […]
Read More
