‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹുഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും ഇസ്രയേലും അമേരിക്കയും ലോകത്തെ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബെഞ്ചമിന്‍ നെതന്യാഹു, ഒരിടവേളക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി, ‘ഞാന്‍ ജീവനോടെയുണ്ട്’ എന്ന് പറഞ്ഞായിരുന്നു നെതന്യാഹു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.ഇറാന്‍ ഇപ്പോള്‍ ആരുടെ ഭരണത്തിന് കീഴിലാണെന്ന് തനിക്കറിയില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു […]

Read More
 “ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയും പെരുന്നാൾ ആഘോഷിക്കാം” പെരുന്നാള്‍ ആശംസകള്‍ നേർന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

“ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയും പെരുന്നാൾ ആഘോഷിക്കാം” പെരുന്നാള്‍ ആശംസകള്‍ നേർന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയും പെരുന്നാൾ ആഘോഷിക്കാമെന്ന പെരുന്നാള്‍ സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വിശുദ്ധിയുടെ ആഘോഷമാണ് ചെറിയപെരുന്നാൾ. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ തെളിച്ചമുള്ള ഹൃദയവുമായാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. നോമ്പുകാലത്ത് ശീലിച്ച ജീവിത ചിട്ടകളും ധാർമിക മൂല്യങ്ങളും വരും കാലത്തുടനീളം പുലർത്തണമെന്ന പ്രതിജ്ഞയെടുക്കേണ്ടത് ഈ അവസരത്തിൽ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഫിത്വർ സകാത്ത് ഉൾപ്പെടെയുള്ള നിർബന്ധ കർമങ്ങൾക്കൊപ്പം കുടുംബ സന്ദർശനം, ദാന ധർമം, അയൽപക്ക ബന്ധം എന്നിവ […]

Read More
 സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധ സേന. കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. യുഎഇ പ്രസിഡന്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് സംസാരിച്ചു. അതിനിടെ യുഎഇയില്‍ ഹിസ്ബുല്ല അംഗങ്ങള്‍ അറസ്റ്റിലായി. ചെറിയ പെരുന്നാള്‍ ദിനത്തില്‍ യുദ്ധസാഹചര്യം ഉടന്‍ മാറുമെന്നും സമാധാനം പുലരുമെന്നുമുള്ള പ്രാര്‍ഥനയും പ്രതീക്ഷയുമാണ് ഗള്‍ഫ് നാടുകള്‍ക്കുള്ളത്. ലോക മുസ്ലീങ്ങള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈദ് ആശംസകള്‍ നേര്‍ന്നു. മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. പ്രതിസന്ധികള്‍ […]

Read More
 കെ സുധാകരന്‍ കണ്ണൂരില്‍ തിരികെയെത്തി; ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും

കെ സുധാകരന്‍ കണ്ണൂരില്‍ തിരികെയെത്തി; ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും

ഡല്‍ഹിയില്‍ നിന്ന് കെ സുധാകരന്‍ പുലര്‍ച്ചെയോടെ കണ്ണൂരില്‍ മടങ്ങിയെത്തി. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ടി ഒ മോഹനന്‍ ഇന്ന് സുധാകരനെ വീട്ടിലെത്തി കണ്ടേക്കും. സുധാകരന്റെ ആശിര്‍വാദത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങാന്‍ ആണ് മോഹനന്റെ തീരുമാനം. സ്ഥാനാര്‍ഥി മോഹവുമായി ഡല്‍ഹിയിലേക്ക് പോയ കെ സുധാകരന്‍ കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തുകയായിരുന്നു. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കെ സുധാകരന് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്ന ശേഷം സുധാകരന്‍ എന്തുപറയും എന്നുള്ളതാണ് രാഷ്ട്രീയ […]

Read More
 എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ നിന്ന് പാര്‍ട്ടി തരിമ്പും മാറിയില്ല; കണ്ണൂര്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ദിവസം

എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ നിന്ന് പാര്‍ട്ടി തരിമ്പും മാറിയില്ല; കണ്ണൂര്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ദിവസം

കണ്ണൂര്‍ രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു പകലാണ് ഇന്ന് കടന്നുപോയത്. കണ്ണൂര്‍ സീറ്റില്‍ നിന്ന് കെ. സുധാകരനെ മാറ്റിയെന്ന വാര്‍ത്തയില്‍ തുടങ്ങിയ അങ്കലാപ്പ്, പ്രവര്‍ത്തകരുടെ പ്രതിഷേധത്തിലും ആവേശക്കടലിളക്കത്തിനുമാണ് സാക്ഷ്യം വഹിച്ചത്. ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങാന്‍ തീരുമാനിച്ചുവെന്ന് കെ സുധാകരന്‍ തന്നെ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് ഒരു പകല്‍ നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്ക് അന്ത്യമായത്. ഒടുവില്‍ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തെത്തിയപ്പോള്‍ പ്രതീക്ഷിച്ചതുപോലെ കെ സുധാകരന്റെ പേര് ഇല്ലാതിരിക്കുകയും പകരം ടി ഒ മോഹനന്റെ പേര് ഉറപ്പിക്കപ്പെടുകയും ചെയ്തു. […]

Read More
 ഇന്ന് ചെറിയ പെരുന്നാള്‍; നമസ്‌കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍

ഇന്ന് ചെറിയ പെരുന്നാള്‍; നമസ്‌കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുകൂടി വിശ്വാസികള്‍

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി വിശ്വാസികള്‍ ഒത്തുകൂടും. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങികഴിഞ്ഞു. വിവിധ ഇടങ്ങളിലെ ഈദ്ഗാഹുകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ് പള്ളികള്‍. നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസുമായാണ് വിശ്വാസികള്‍ ഈദ് ആഘോഷത്തിലേയ്ക്ക് കടക്കുന്നത്. വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായാണ് വിശ്വാസികള്‍ ചെറിയ […]

Read More
 തന്റെ ഡീപ്പ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ഗൗതം ഗംഭീർ

തന്റെ ഡീപ്പ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് ഗൗതം ഗംഭീർ

ന്യൂ ഡൽഹി: ഡീപ്പ്‌ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ മുഖം, ശബ്ദം, പേര് എന്നിവ ദുരുപയോഗം ചെയ്യുന്ന വ്യാജ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടെന്ന് ഹർജിയിൽ അദ്ദേഹം ആരോപിച്ചു.ഇത് പോലെയുള്ള വ്യാജ വിഡിയോകൾ തന്റെ മാന്യതയ്ക്കും ജീവിതത്തിനും ഭീക്ഷണിയാണെന്ന് ഗംഭീർ ഹർജിയിൽ പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ ഇത്തരം ധാരാളം വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയെന്നു ഗംഭീർ പറഞ്ഞു. ഇത്തരം വിഡിയോകൾ താൻ […]

Read More
 വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം

വാളയാർ ആൾക്കൂട്ടക്കൊല: എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; മൂന്ന് ദിവസത്തിനകം കീഴടങ്ങണം

കൊച്ചി: വാളയാറിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി പ്രതികൾക്ക് അനുവദിച്ച ജാമ്യമാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ജാമ്യത്തിലുള്ള എട്ട് പ്രതികളും മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി കർശന നിർദ്ദേശം നൽകി. വിചാരണക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. വിചാരണക്കോടതി ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും വളരെ തിടുക്കപ്പെട്ടാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി നിരീക്ഷിച്ചു. കേസിൽ മരിച്ചയാളുടെ ആശ്രിതരുടെ […]

Read More
 മീഡിയ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

മീഡിയ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ നിരീക്ഷണത്തിനുമായി പ്രവര്‍ത്തനമാരംഭിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) യോഗം ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. അച്ചടി-ദൃശ്യ-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് പുറമെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളും നിരീക്ഷിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.യോഗത്തില്‍ സബ് കലക്ടര്‍ എസ് ഗൗതം രാജ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി […]

Read More
 സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാഹചര്യത്തെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കാര്‍മേഘങ്ങള്‍ ദൃശ്യമാകുന്ന ഘട്ടത്തില്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ എല്ലായ്‌പ്പോഴും കാഴ്ചയില്‍പ്പെടണമെന്നില്ലാത്തതിനാല്‍ ജാഗ്രതയില്‍ ഇളവ് വരുത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയും തുറസായ ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം. ശക്തമായ […]

Read More