ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ

ബസ് ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ മുഖത്തടിച്ച് യാത്രക്കാരൻ

മൂവാറ്റുപുഴ: സർവീസ് നടത്തുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. കോഴിക്കോട്-അടൂർ സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവറായ കൊല്ലം കുന്നത്തൂർ സ്വദേശി സതീഷിനാണ് (46) ഓട്ടത്തിനിടെ മുഖത്ത് അടിയേറ്റത്. വെള്ളിയാഴ്ച രാവിലെ 5.30-ഓടെ മൂവാറ്റുപുഴയ്ക്ക് സമീപം പേഴയ്ക്കാപ്പിള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഖത്ത് ശക്തമായ അടിയേറ്റിട്ടും ഡ്രൈവർ മനഃസാന്നിധ്യം കൈവിടാതെ ബസ് പെട്ടെന്ന് തന്നെ നിയന്ത്രിച്ചതിനാൽ റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളും യാത്രക്കാരും വലിയൊരു ദുരന്തത്തിൽ നിന്നാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കോട്ടയ്ക്കലിൽ നിന്നും ബസിൽ കയറിയ […]

Read More
 നിപ: മന്ത്രി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

നിപ: മന്ത്രി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു. രോഗിയുടെയും അദ്ദേഹവുമായി സമ്പര്‍ക്കമുള്ളവരുടെയും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി, അവര്‍ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ ലഭ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. മുമ്പ് നിപ ബാധയുണ്ടായപ്പോള്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. പ്രോട്ടോകോള്‍ പ്രകാരം കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും രോഗിയുടെ അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ […]

Read More
 തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂർ: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് നാലും ഏഴും വയസുള്ള കുട്ടികൾക്കാണ് രോഗ ബാധ ഉണ്ടായത്. രുവരും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർ കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലേക്ക് യാത്ര നടത്തിയിരുന്നു. രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പ്രദേശത്ത് ഇൻ്റർ സെക്ടർ മീറ്റിംഗും ബോധവൽക്കരണ ക്ലാസും പുരോഗമിക്കുന്നു.

Read More
 യൂട്യൂബര്‍ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പൊലീസ്

യൂട്യൂബര്‍ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് പൊലീസ്

കൊച്ചി: യൂട്യൂബര്‍ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബര്‍ പൊലീസ്. സംസ്ഥാന സൈബര്‍ ഓപ്പറേഷനില്‍ നിന്ന് കൊച്ചി പൊലീസിനു നിര്‍ദേശം ലഭിച്ചു. തൊപ്പിഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പോക്‌സോ, ലഹരി മരുന്ന് ഉപയോഗം,അശ്ലീല പ്രചരണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിലാണ് അന്വേഷണം.തൊപ്പി എന്ന് വിളിക്കുന്ന നിഹാദിനും സംഘത്തിനുമെതിരെ അഡ്വ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്.സമൂഹമാധ്യമങ്ങളിലും തൊപ്പിക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും പരസ്യമായി അശ്ലീല പ്രദര്‍ശനം നടത്തുന്നതും, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതും, ക്രിമിനല്‍ കുറ്റങ്ങള്‍ വലിയ കാര്യമായി വിളിച്ചുപറയുന്നതും യാതൊരു […]

Read More
 വ്യോമസേന വിമാനം തകര്‍ന്ന സംഭവം; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു

വ്യോമസേന വിമാനം തകര്‍ന്ന സംഭവം; പൈലറ്റടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു

AN-32 വിമാനമാണ് തകർന്നുവീണത് ജോര്‍ഹട്ട്: അസമില്‍ വ്യോമസേന വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് അടക്കം 5 പേര്‍ക്ക് വീരമൃത്യു. പരിക്കേറ്റ ചികിത്സയില്‍ കഴിഞ്ഞ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ സഹപൈലറ്റ് നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. കാലാവസ്ഥ വ്യതിയാനമാണോ സാങ്കതിക തകരാണോ വിമാനം തകരാന്‍ കാരണമെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സോവിയറ്റ് നിർമിതമായ കാലപ്പഴക്കമുള്ള ചരക്കുവിമാനം A32നാണ് ലാന്‍ഡിങ്ങിനിടെ തീപിടിച്ചത്. അരുണാചല്‍ പ്രദേശില്‍ നിന്നും ജോര്‍ഹട്ടിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ബേസ് പരിസരത്ത് തന്നെ ചരക്ക് വിമാനം ലാന്‍ഡിങ്ങിനിടെ തീപിടിച്ച് തകര്‍ന്നത്. […]

Read More
 കൊല്ലത്ത് വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡിപ്പിച്ചതിൽ കേസെടുത്ത് പൊലീസ്; നടത്തിപ്പുകാരന്‍ അറസ്റ്റിൽ

കൊല്ലത്ത് വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡിപ്പിച്ചതിൽ കേസെടുത്ത് പൊലീസ്; നടത്തിപ്പുകാരന്‍ അറസ്റ്റിൽ

കൊല്ലം: വയോജന കേന്ദ്രത്തിലെ അന്തേവാസികളെ പീഡനത്തിന് ഇരയാക്കിയതിൽ കേസെടുത്ത് തെന്മല പൊലീസ്. ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്. 72 കാരിയുടെ പരാതിയിലാണ് നടപടി. കേസിൽ സ്ഥാപന നടത്തിപ്പുകാരൻ അഞ്ചൽ സ്വദേശി ബ്രഹ്മദാസിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പലതവണ ശരീരത്തിൽ കയറിപ്പിടിച്ചുവെന്നും പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ മർദിച്ചെന്നും 72 കാരിയുടെ മൊഴിയിൽ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ വയോജന കമ്മീഷൻ സ്ഥാപനത്തിൽ സന്ദർശനം നടത്തി. സ്ഥാപനത്തിലെ സൗകര്യങ്ങൾ വിലയിരുത്തിയെന്നും പരാതികൾ പരിശോധിച്ച് മേൽ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ […]

Read More
 നെയ്മർ കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം

നെയ്മർ കളിക്കില്ല; ലോകകപ്പിലെ ആദ്യ മത്സരം നഷ്ടം

ന്യൂയോർക്ക്: ലോകകപ്പിൽ ബ്രസീലിൻ്റെ ആദ്യ മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായികക്ഷമത വീണ്ടെടുക്കാൻ ഇനിയും സമയം വേണമെന്നാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഗ്രൂപ്പ് സിയിൽ മൊറോക്കോയുമായാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ മൂന്നരയ്ക്ക് ന്യൂജേഴ്സിയിലാണ് മത്സരം. 2023ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല. മെയ് പകുതിയോടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്. സാന്‍ ലോറെന്‍സോയ്ക്കെതിരെ നടന്ന സാന്റോസിന്റെ ഹോം കോപ്പ […]

Read More
 ഒഡീഷയിൽ ‘അംഗണവാടി മുതൽ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം

ഒഡീഷയിൽ ‘അംഗണവാടി മുതൽ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം

ഒഡീഷ സർക്കാർ കിൻ്റർഗാർട്ടൻ (KG) മുതൽ ബിരുദാനന്തര ബിരുദം (PG) വരെയുള്ള വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമാക്കി. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും ഈ സൗകര്യം ലഭ്യമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന ഈ ചരിത്രപരമായ തീരുമാനം പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് അംഗൻവാടി മുതൽ പിജി വരെയുള്ള വിദ്യാഭ്യാസം ഇത്രയും വിപുലമായി സൗജന്യമാക്കുന്നതെന്ന് ഒഡീഷ സർക്കാർ അവകാശപ്പെടുന്നു. സർക്കാർ അധികാരമേറ്റതിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി […]

Read More
 16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്നേഹ മെര്‍ലിന്‍ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്നേഹ മെര്‍ലിന്‍ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

കാസര്‍കോട്: മേല്‍പ്പറമ്പില്‍ 16കാരി പീഡനത്തിനിരയായ കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. 25കാരി സ്നേഹ മെര്‍ലിന്‍ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വര്‍ഷം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ സ്നേഹ പീഡിപ്പിച്ചത്. അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്നേഹയും പെണ്‍കുട്ടിയുടെ അമ്മയും പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ അമ്മ ലഹരി വില്‍പ്പന കേസിലെ പ്രതിയായിരുന്നു. ആ സമയം മറ്റൊരു […]

Read More
 കരിപ്പൂർ സ്വർണ്ണക്കവർച്ച: അർജുൻ ആയങ്കിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്

കരിപ്പൂർ സ്വർണ്ണക്കവർച്ച: അർജുൻ ആയങ്കിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും. സ്വര്‍ണം കവരാന്‍ കണ്ണൂരില്‍ നിന്നും സംഘം എത്തിയത് അര്‍ജുന്റെ നിര്‍ദേശ പ്രകാരമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. തെളിവുകള്‍ ലഭിച്ചാല്‍ അര്‍ജുനെ പ്രതി ചേര്‍ക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. നിലവില്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയത് എ […]

Read More