കൊല്ലത്ത് വൻ തീപിടിത്തം: നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു

കൊല്ലത്ത് വൻ തീപിടിത്തം: നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു

കൊല്ലം കുരീപ്പുഴയിൽ നിർത്തിയിട്ട മീൻപിടുത്ത ബോട്ടുകൾക്ക് തീപിടിച്ചു. പത്തിലധികം ബോട്ടുകൾക്കാണ് പുലർച്ചെയോടെ തീപിടിച്ചത്. ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് തീ അണക്കാൻ ശ്രമം തുടരുന്നു. ബോട്ടുകൾ പൂർണ്ണമായും കത്തിയമർന്നു. ആളാപായമില്ല. ഡീസൽ ടാങ്കുകൾക്ക് തീ പിടിച്ചതും അഗ്നിബാധയുടെ വ്യാപ്തി കൂട്ടി. പുലർച്ചെ രണ്ടരയോടെയാണ് കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചാണ് സംഭവം. കായലിൽ ഉണ്ടായിരുന്ന ചീന വലകൾക്കും തീപിടിച്ചു. കോടികണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം. സമീപമുള്ള ബോട്ടുകളിൽ ചിലത് […]

Read More
 സംസ്ഥാന ജൂനിയർ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി

സംസ്ഥാന ജൂനിയർ ഗേൾസ് വോളിബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി

കുന്ദമംഗലം: സംസ്ഥാന ജൂനിയർ ഗേൾസ് വോളി ബോൾ ചാമ്പ്യൻഷിപ്പ് കാരന്തൂർ പാറ്റേൺ ഇൻഡോർ സ്‌റ്റേഡിയത്തിൽ തുടങ്ങി. ഇഖ്റ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി.സി. അൻവർ ഉദ്ഘാടനം ചെയ്തു. പാറ്റേൺ വോളി അക്കാദമി പ്രസിഡണ്ട് സൂര്യ ഗഫൂർ അധ്യക്ഷത വഹിച്ചു. വോളിബോൾ അസോസിയേഷൻ സംസ്ഥാന സെകട്ടറി സി. സത്യൻ ചാമ്പ്യൻഷിപ്പ് വിശദീകരിച്ചു. ജോ.സെകട്ടറി ബാബു പാലാട്ട് , മുരളീധരൻ പാലാട്ട് , ഹേമന്ത് , പി.എൻ.ശശിധരൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി കെ.കെ. മുസ്തഫ സ്വാഗതവും, പാറ്റേൺ […]

Read More
 വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് വഴി കാറിൽ കടത്തി കൊണ്ടുവന്ന 300 ഗ്രാം MDMA പിടിച്ചെടുത്ത കേസ് ; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു

വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് വഴി കാറിൽ കടത്തി കൊണ്ടുവന്ന 300 ഗ്രാം MDMA പിടിച്ചെടുത്ത കേസ് ; മുഖ്യ പ്രതിയെ അറസ്റ്റ് ചെയ്തു

2025 മാർച്ച് മാസം വയനാട് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാസർകോട് സ്വദേശികളായ ജാബിർ, മുഹമ്മദ്കുഞ്ഞി എന്നിവർ കാറിൽ കടത്തിക്കൊണ്ടുവന്ന 300 ഗ്രാം എംഡി എം എ പിടിച്ചെടുക്കുകയും രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ് ഈ കേസിന്റെ തുടരന്വേഷണത്തിൽ എക്സൈസ് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ ഈ മയക്കുമരുന്ന് ബാംഗ്ലൂരിൽ പോയി കടത്തികൊണ്ടു വന്ന മുഖ്യ പ്രതി കാസർകോട് സ്വദേശിയായ ബഷീർ അബ്ദുൽ ഖാദർ എന്നയാളെ മൂന്നാം പ്രതിയായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ് പാർട്ടിയും […]

Read More
 രാഹുൽ ഈശ്വറിന് ജാമ്യമില്ല; സെൻട്രൽ ജയിലിൽ തുടരും

രാഹുൽ ഈശ്വറിന് ജാമ്യമില്ല; സെൻട്രൽ ജയിലിൽ തുടരും

രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം തിരു. JFM കോടതി 4 ജാമ്യപേക്ഷ തള്ളി. അതിജീവിതകൾക്കെതിരെ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്‌തെന്ന് രാഹുൽ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ അറിയിച്ചു. നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ 10 ന് കസ്റ്റഡി വേണം. ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ല. ഫോൺ വീണ്ടെടുക്കുന്നതിനിടക്കം കസ്റ്റഡി വേണമെന്നും ആവശ്യമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി […]

Read More
 30ാമത് ഐ.എഫ്.എഫ്.കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍

30ാമത് ഐ.എഫ്.എഫ്.കെ: മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍

വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്‌സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നാല് പുരസ്‌കാരങ്ങള്‍ നേടിയ ‘ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്’ ഉള്‍പ്പെടെ നാലു ചിത്രങ്ങളിലൂടെ എട്ട് പുരസ്‌കാരങ്ങള്‍ കാന്‍ മേളയില്‍നിന്ന് തന്നെ നേടിയ അപൂര്‍വം സംവിധായകരിലൊരാളാണ് റസൂലോഫ്. ബെര്‍ലിന്‍ മേളയിലെ ഗോള്‍ഡന്‍ ബെയര്‍, ഗോവ ചലച്ചിത്രമേളയിലെ സുവര്‍ണമയൂരം, ഷിക്കാഗോ ഫെസ്റ്റിവലിലെ സില്‍വര്‍ ഹ്യൂഗോ തുടങ്ങി നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയ റസൂലോഫിനെ 2025ല്‍ […]

Read More
 എസ്.ഐ.ആര്‍ പ്രചാരണം; ഇ.എല്‍.സി അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സന്ദര്‍ശിച്ചു

എസ്.ഐ.ആര്‍ പ്രചാരണം; ഇ.എല്‍.സി അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സന്ദര്‍ശിച്ചു

എസ്.ഐ.ആര്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ ഇലക്ടല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി) അംഗങ്ങളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സന്ദര്‍ശിച്ചു. ഇലക്ഷന്‍ കമീഷന്‍ ഓഫ് ഇന്ത്യ അസി. ഡയറക്ടര്‍ അപൂര്‍വ് കുമാര്‍ സിങ്, എസ് ഗൗരി എന്നിവരാണ് സന്ദര്‍ശനത്തിനെത്തിയത്.എ ഡേ വിത്ത് ബി.എല്‍.ഒ, മെഗാ കൈറ്റ് ഫെസ്റ്റിവല്‍, സാന്‍ഡ് ആര്‍ട്ട്, ഉന്നതി ഇന്റര്‍വെന്‍ഷന്‍, തീരപ്രദേശങ്ങളിലെ എസ്.ഐ.ആര്‍ പ്രക്രിയ, ഡിജിറ്റലൈസേഷന്‍, ഓണ്‍ലൈന്‍ ബോധവത്കരണ പ്രവര്‍ത്തങ്ങള്‍, ഫ്‌ളാഷ് മോബ്, എസ്.ഐ.ആര്‍ ബെല്‍, ക്ലാസ് ക്യാമ്പയിനുകള്‍ തുടങ്ങിയ […]

Read More
 തദ്ദേശ തിരഞ്ഞെടുപ്പ് : കേന്ദ്രസർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ സൗകര്യം

തദ്ദേശ തിരഞ്ഞെടുപ്പ് : കേന്ദ്രസർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ സൗകര്യം

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലെ വോട്ടർമാരായ ജീവനക്കാർക്ക് സാധാരണ സേവന ആവശ്യകതകൾക്ക് വിധേയമായി വോട്ട് ചെയ്യാൻ അനുമതി ലഭിക്കും. ഓഫീസിൽ വൈകി വരികയോ, നേരത്തെ പോകാൻ അനുവദിക്കുകയോ അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിച്ചുകൊണ്ടോ ന്യായമായ സൗകര്യം നൽകുമെന്ന് കേന്ദ്ര സർക്കാരിന്റെ പേഴ്സണൽ & ട്രെയിനിങ് വകുപ്പ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് കത്ത് അയച്ചിരുന്നു.

Read More
 ഒറ്റയുടെ ഭൂപടം, കവിതാസമാഹാരം പ്രകാശനം ചെയ്തു

ഒറ്റയുടെ ഭൂപടം, കവിതാസമാഹാരം പ്രകാശനം ചെയ്തു

ശ്രുതി ഇ എസ് എഴുതിയ ഒറ്റയുടെ ഭൂപടം എന്ന കവിതാ സമാഹാരം പ്രശസ്ത കവി സോമൻ കടലൂർ പ്രകാശനചെയ്തു. കുന്നമംഗലം സാംസ്കാരിക നിലയത്തിൽ ലൈബ്രറി കൗൺസിൽ കുന്നമംഗലം പഞ്ചായത്തു സമിതി സംഘടിപ്പിച്ച ചടങ്ങിൽ കുന്നമംഗലം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അദ്ധ്യക്ഷം വഹിച്ചു. കുന്നമംഗലം പഞ്ചായത്ത് സമിതിയുടെയും , സാംസ്കാരിക സംഘടനയായ സൗഹൃദ സംഘത്തിൻ്റെയും ഉപഹാരങ്ങൾ നൽകിക്കൊണ്ട് പഞ്ചായത്ത് ലൈബ്രറേറിയൻ ശ്രീനിവാസൻ, ലൈബ്രറി കൗൺസിൽ താലൂക്കു വൈസ്പ്രസിഡണ്ട് ചന്ദ്രൻ തിരുവലത്ത് എന്നിവരെ […]

Read More
 ദേശീയപാത തകര്‍ന്നത് സര്‍ക്കാരിന്റെ പിടലിക്കിടേണ്ട: മുഖ്യമന്ത്രി

ദേശീയപാത തകര്‍ന്നത് സര്‍ക്കാരിന്റെ പിടലിക്കിടേണ്ട: മുഖ്യമന്ത്രി

കൊല്ലം കൊട്ടിയത്ത് ദേശീയപാത 66-ന്റെ ഭിത്തി ഇടിയുകയും റോഡ് തകരുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത തകർന്നതിന്റെ ഉത്തരവാദിത്തം കേരള സർക്കാരിന്റെ തലയിൽ വെക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “കേരള സർക്കാരിന്റെ തലയിലിടാൻ ഒരു വഴിയുമില്ല. ദേശീയപാതയുടെ എല്ലാ കാര്യങ്ങളും നിർവ്വഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ് . അതിന് കൃത്യമായ സംവിധാനമുണ്ട്. ആ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് നമ്മുടെ നാട്ടിലെ അനുഭവം. അതാണ് അതോറിറ്റിയെ ചൂണ്ടിക്കാട്ടുന്നത്,” മുഖ്യമന്ത്രി പറഞ്ഞു. റോഡ് നിർമ്മാണത്തിൽ, അതിന്റെ ഡിസൈൻ മുതൽ എല്ലാ […]

Read More
 പാലക്കാട് കടുവ സെൻസസിനിടെ വനംവകുപ്പ് ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

പാലക്കാട് കടുവ സെൻസസിനിടെ വനംവകുപ്പ് ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

കടുവ സെൻസസിന് പോയ വനംവകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ മരിച്ചു. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. കടുവ സെൻസസിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. നേരത്തെ, തേക്കടിയിൽ കടുവ സെൻസസിനായി പോയ സംഘത്തിന് നേരെ കാട്ടുപോത്തിൻ്റെ ആക്രമണമുണ്ടായിരുന്നു. പിന്നാലെ വാച്ചര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ മേഘമല സ്വദേശിയായ വൈരമുത്തുവിനെ വിദഗ്ധ ചിതിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് ഉടൻ തന്നെ മാറ്റിയിരുന്നു. കടുവ സെൻസസിനായി കാട്ടിലേക്ക് പോയ സംഘത്തിന് […]

Read More