മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പൊലീസ് എവിടെയായാലും നിയമപരമായ പരിശോധനയ്ക്കായി കയറുമെന്നും മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇവിടുത്തെ സാധാരണ പൗരന്റെ വീട്ടിൽ കയറുമ്പോൾ അയാളുടെ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത്? വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാൽ ആദ്യം ഫോൺ പിടിച്ചുവാങ്ങി വെക്കും. അടുക്കളയിൽ കയറും, ഫോൾ സീലിംഗ് ഉണ്ടെങ്കിൽ കുത്തിപ്പൊളിച്ച് നോക്കും. ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഈ […]

Read More
 ബംഗളൂരു സ്ഫോടനക്കേസ്; ഒരു വർഷത്തിനുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ബംഗളൂരു സ്ഫോടനക്കേസ്; ഒരു വർഷത്തിനുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി

ന്യൂ ഡൽഹി: അബ്ദുൾ നാസർ മദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിലെ വാദം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. ഒന്നരവർഷത്തെ സമയം കൂടി വേണമെന്ന എൻഐഎ പ്രത്യേക കോടതിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എൻ. കോടീശ്വർ സിങ് എന്നിവരടങ്ങുന്ന ബെഞ്ച് ഈ കർശന നിർദേശം നൽകിയത്.

Read More
 ചാവക്കാട് ഗർഭിണി ബസിൽ നിന്ന് തെറിച്ച് വീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ചാവക്കാട് ഗർഭിണി ബസിൽ നിന്ന് തെറിച്ച് വീണ സംഭവം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

തൃശൂർ: ചാവക്കാട് ഓടുന്ന ബസിൽ നിന്ന് ഗർഭിണിയായ കോളേജ് വിദ്യാർത്ഥി തെറിച്ചു വീണ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ ചാലിശ്ശേരി സ്വദേശി പ്രകാശൻ, കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിന് കാരണമായ സ്വകാര്യ ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടി ബസിൽ നിന്ന് വീഴാൻ ഇടയായ സാഹചര്യത്തെക്കുറിച്ചും ജീവനക്കാരുടെ ഭാഗത്തുണ്ടായ വീഴ്ചയെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചു വരുന്നുണ്ട്.

Read More
 മന്ത്രിമാരുടെ സ്റ്റാഫിലേക്ക് കമ്മിറ്റി നിർദേശിച്ച പേര് അവഗണിച്ചു; തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി

മന്ത്രിമാരുടെ സ്റ്റാഫിലേക്ക് കമ്മിറ്റി നിർദേശിച്ച പേര് അവഗണിച്ചു; തൃത്താല മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി

പാലക്കാട് തൃത്താല മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റിയിൽ കൂട്ടരാജി. മന്ത്രിയുടെ സ്റ്റാഫ് നിയമനത്തെ ചൊല്ലിയാണ് രാജി. മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ച ആളെ അവഗണിച്ചു. ബിആർസി നിയമനത്തിലും പരിഗണന ലഭിച്ചില്ലെന്നും ആരോപണം. ലീഗ് മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ 15 പേർ രാജിവെച്ചു.

Read More
 “മുഖ്യമന്ത്രിയെ ഏത് കാര്യത്തിനും സമീപിക്കാം”; വി ഡി സതീശനെ പുകഴ്ത്തി സുരേഷ് ഗോപി

“മുഖ്യമന്ത്രിയെ ഏത് കാര്യത്തിനും സമീപിക്കാം”; വി ഡി സതീശനെ പുകഴ്ത്തി സുരേഷ് ഗോപി

കേരള സർക്കാരിൽ നിന്നും മുൻപ് ഇല്ലാത്ത വിധം തനിക്ക് സഹായം ലഭിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി. കഴിഞ്ഞ പത്തുവർഷം സർക്കാരിൽനിന്ന് പിന്തുണ കിട്ടിയിരുന്നില്ല. മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാം. കേന്ദ്ര പദ്ധതികൾ സംസ്ഥാനത്തേക്ക് എത്തുന്നതിന് ഇത് അനുകൂലമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read More
 ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയായി; മുഖ്യമന്ത്രി വിജയ് ചെന്നൈയിലെത്തി; 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടന്നെന്ന് ഭരണപക്ഷം

ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനം പൂര്‍ത്തിയായി; മുഖ്യമന്ത്രി വിജയ് ചെന്നൈയിലെത്തി; 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടന്നെന്ന് ഭരണപക്ഷം

ചെന്നൈ: ആറ് ദിവസത്തെ ലണ്ടന്‍ സന്ദര്‍ശനത്തിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് ചെന്നൈയിലെത്തി. രാവിലെ എട്ട് മണിയോടെയാണ് മുഖ്യമന്ത്രി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. നടന്‍ അജിത്തിന്റെ കാര്‍ റേസ് കാണാന്‍ മാത്രമാണ് മുഖ്യമന്ത്രി ലണ്ടനില്‍ പോയതെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാല്‍, 15,300 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടന്നുവെന്നും ഇതു വഴി പതിനായിരത്തോളം പേര്‍ക്ക് ജോലി ലഭിയ്ക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. സെപ്റ്റംബര്‍ പത്തിനാണ് മുഖ്യമന്ത്രി സി ജോസഫ് വിജയ് ലണ്ടനിലേയ്ക്ക് യാത്ര തിരിച്ചത്. തമിഴ്‌നാട്ടിലെ […]

Read More
 മാനേജ്‌മെന്റ് തെറ്റ് ചെയ്താൽ നേരിടാം, മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല: എം എ ബേബി

മാനേജ്‌മെന്റ് തെറ്റ് ചെയ്താൽ നേരിടാം, മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല: എം എ ബേബി

റിപ്പോർട്ടർ ടിവിയ്ക്ക് എതിരായ കടന്നാക്രമണത്തിൽ സർക്കാരിനെ രൂക്ഷമായി വിമ‍ർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി. മാനേജ്മെന്റ് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ആ തരത്തിൽ എടുക്കണം അല്ലാതെ ഏതെങ്കിലും പഴുത് ഉപയോഗിച്ച് മാധ്യമ സ്ഥാപനത്തെ ആക്രമിക്കാൻ പാടില്ലെന്നും എം എ ബേബി മാധ്യമങ്ങളോട് പറഞ്ഞു. മെസ്സി വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണമെങ്കിൽ അത് അതിന്റേതായ രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്. അതിനായി റിപ്പോർട്ടർ ചാനൽ ഓഫീസിൽ അതിക്രമിച്ചു കയറിയത് തെറ്റായ നടപടിയാണെന്ന് എം.എ. ബേബി ചൂണ്ടിക്കാണിച്ചു. […]

Read More
 ബ്രിക്സ് ഉച്ചകോടി വൻ വിജയം, ലോകരാജ്യങ്ങൾക്ക് ഇന്ത്യക്ക് മേലുള്ള വിശ്വാസം വർദ്ധിക്കുന്നു; പ്രധാനമന്ത്രി

ബ്രിക്സ് ഉച്ചകോടി വൻ വിജയം, ലോകരാജ്യങ്ങൾക്ക് ഇന്ത്യക്ക് മേലുള്ള വിശ്വാസം വർദ്ധിക്കുന്നു; പ്രധാനമന്ത്രി

ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടി വൻ വിജയമായി മാറിയെന്നും, ലോകരാജ്യങ്ങൾക്ക് ഇന്ത്യക്ക് മേലുള്ള വിശ്വാസം വർദ്ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരുടെയും പിന്തുണയോടെ സംയുക്ത പ്രസ്താവന അംഗീകരിക്കപ്പെട്ടത് ഇന്ത്യയുടെ ആഗോള വിശ്വാസ്യതയുടെ മറ്റൊരു തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സെമികോൺ ഇന്ത്യ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ കാര്യത്തിൽ ഇറാനും യുഎഇയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നിട്ടും, അംഗരാജ്യങ്ങൾ ഒരു സംയുക്ത പ്രഖ്യാപനം അംഗീകരിച്ച കഴിഞ്ഞ ആഴ്ചയിലെ ബ്രിക്‌സ് ഉച്ചകോടിയിലെ […]

Read More
 റഷ്യ ഉപരോധ ബിൽ പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ

റഷ്യ ഉപരോധ ബിൽ പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ

വാഷിംഗ്ടൺ: റഷ്യ ഉപരോധ ബിൽ പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്കുമേൽ നൂറു ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അനുവാദം നൽകാം. ബിൽ പാസായത് 159-നെതിരെ 262 വോട്ടിന്. ബില്ലിൽ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ നിയമമാകും. ലിൻഡ്‌സി ഗ്രഹാം സാങ്ഷനിങ് റഷ്യ ആന്റ് ഇറാൻ ആക്ട് ഓഫ് 2026 എന്നാണ് ബില്ലിന്റെ പേര്. ബിൽ കഴിഞ്ഞ മാസം 11നെതിരെ 86 വോട്ടുകൾക്ക് സെനറ്റിൽ പാസാക്കിയിരുന്നു. അതേസമയം അമേരിക്കയുടെ […]

Read More
 2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടിൽ ഫീസ് ഏർപ്പെടുത്തിയ തീരുമാനം: പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ

2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടിൽ ഫീസ് ഏർപ്പെടുത്തിയ തീരുമാനം: പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ

ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിൽ ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസർക്കാർ. നിർദേശം മുന്നോട്ടുവെച്ച പാർലമെന്ററി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ കോൺഗ്രസ് എംപിമാർ വിയോജിപ്പ് അറിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. വ്യാപാര ഇടപാടുകളിൽ നിന്ന് പ്രതിവർഷം 15,000 കോടി രൂപ സമാഹരിക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. രാജ്യത്തെ യുപിഐ സാമ്പത്തിക വിനിമയ സംവിധാനങ്ങൾ വഴി ഫീസ് ഈടാക്കുന്ന നടപടിയുടെ ആദ്യപടിയാണ് മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റിനെ വിദഗ്ദ്ധർ കാണുന്നത്. ഓരോ സാമ്പത്തിക വർഷവും ബാങ്കുകൾക്കും യുപിഐ […]

Read More