പാലക്കാട് നഗരസഭയിൽ ഭിന്നശേഷി കേന്ദ്രത്തിന് ആർഎസ്എസ് നേതാവിൻ്റെ പേര്;തറക്കല്ലിടൽ തടഞ്ഞ് പ്രതിഷേധക്കാർ
പാലക്കാട് നഗരസഭ ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന കെട്ടിടത്തിന് ആർഎസ്എസ് നേതാവിൻ്റെ പേര് നൽകുന്നതിൽ പ്രദേശത്ത് വൻ പ്രതിഷേധം.ഹെഡ്ഗെവാറിൻെ്റ പേരിടാൻ സമ്മതിക്കില്ലെന്ന് കാണിച്ചായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം ഉണ്ടായി. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് അറിയിച്ച നഗരസഭ, ആര് എതിർത്തലും തറക്കലിടുമെന്നും വ്യക്തമാക്കി.രാജ്യത്തിന്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പാലക്കാട് നടക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
Read More
