യുഡിഎഫ് പ്രചാരണം; രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്

യുഡിഎഫ് പ്രചാരണം; രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. പരിപാടിക്ക് ശേഷം സജ്ജീകരിച്ച പ്രത്യേക ബസ്സിലായിരിക്കും അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലേക്ക് മടങ്ങുക. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ​കോഴിക്കോട് സിറ്റി പോലീസ് ബുധനാഴ്ച കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക: ​📍 പാർക്കിംഗ് ക്രമീകരണങ്ങൾ:👇 താഴെ പറയുന്ന ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ നോർത്ത് ബീച്ച്, […]

Read More
 രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസിലെ ആദ്യ പരാതിക്കാരി നൽകിയ ഹർജിയാണ് ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കുന്നത്. ഹൈക്കോടതി ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകൾ പരാതിക്കാരിയുടെ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരുന്നു. ഈ രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് കോടതി ഹർജി ഇന്നത്തെ […]

Read More
 തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി; പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാൻ ഒരു ദിവസം കൂടി. നാമനിർദേശ പത്രികകൾ പിൻവലിക്കാൻ നാളെവരെയാണ് സമയം. വിവാദപരാമർശങ്ങൾക്കും വാക്പോരിനുമിടയിൽ പ്രചാരണം കൊഴുക്കുന്നു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നലെയോടെ പൂർത്തിയായി. 1748 പത്രികകളാണ് അംഗീകരിച്ചത്. 337 പത്രികകൾ തള്ളിയപ്പോൾ രണ്ടു നാമനിർദേശ പത്രികകൾ പിൻവലിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും പത്രികകൾ എതിർകക്ഷികളുടെ പരാതിയിൽ വിവാദത്തിൽപ്പെട്ടങ്കിലും കമ്മീഷൻ അവയും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാന്റെ […]

Read More
 പാചകവാതകം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

പാചകവാതകം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന എല്‍.പി.ജി ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പാചകവാതക വിതരണം നിരീക്ഷിക്കാനും മുന്‍ഗണന നിശ്ചയിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. സിലിണ്ടര്‍ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പ്‌ലൈന്‍ വഴിയുള്ള പ്രകൃതിവാതക വിതരണം കാര്യക്ഷമമാക്കുകയും നടന്നുകൊണ്ടിരിക്കുന്ന പൈപ്പ്‌ലൈന്‍ പ്രവൃത്തികള്‍ വേഗത്തിലാക്കുകയും വേണം. പാചകവാതകത്തിന് കൃത്രിമ ക്ഷാമമുണ്ടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു. പൂഴ്ത്തിവെപ്പ്, […]

Read More
 ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. പതിവ് ആരോഗ്യപരിശോധനകളുടെ ഭാഗമെന്ന് റിപ്പോർട്ട്‌. സോണിയാ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്നെന്നും റിപ്പോർട്ടുണ്ട്. ജനുവരിയിലും സോണിയ ​ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നതായി ആശുപത്രി ചെയർമാൻ ഡോ.അജയ് സ്വരൂപ് പറഞ്ഞു.

Read More
 പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നു?; ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതായി ട്രംപ്

പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നു?; ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പ് നൽകിയതായി ട്രംപ്

പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ്. എണ്ണ-പ്രകൃതിവാതകവുമായി ബന്ധപ്പെട്ട പ്രസക്തമായ ഒരു സമ്മാനം തനിക്ക് ലഭിച്ചു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും, ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ഇറാൻ പ്രതിനിധികളിൽ തനിക്ക് വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന്, താൻ […]

Read More
 സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരെ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ

സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരെ സൈബർ ആക്രമണം; യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ

സിപിഐഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റ് ചെയ്തു. ആലുവ റൂറൽ സൈബർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കെ ജെ ഷൈനിനെതിരായി അപവാദ പ്രചാരണം നടത്തിയ കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിന്റെ ഉയമയാണ് യാസർ എടപ്പാൾ. വിദേശത്തായിരുന്ന യാസറിനെതിരെ ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയിരുന്നു. ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുസ്ലീം ലീ​ഗ് വിഭാ​ഗം സൈബർ പ്രചാരകനാണ്. ഇതേ കേസുമായി ബന്ധപ്പെട്ട് നേരത്തെ കെ […]

Read More
 സിനിമാ സെറ്റിൽവെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സത്യം മറച്ചുവെക്കാൻ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ മൊണാലിസ

സിനിമാ സെറ്റിൽവെച്ച് പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു; സത്യം മറച്ചുവെക്കാൻ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു: സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ മൊണാലിസ

കൊച്ചി: സംവിധായകന്‍ സനോജ് മിശ്രയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ വൈറല്‍ താരം മൊണാലിസ. സിനിമാ സെറ്റില്‍ വെച്ച് സനോജ് മിശ്ര മോശമായി പെരുമാറിയെന്ന് മൊണാലിസ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പല തവണ ശരീരത്തില്‍ കയറി പിടിച്ചെന്നും സത്യം മറച്ചു വെക്കാന്‍ ആണ് സനോജ് മിശ്ര അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും മൊണാലിസ പറഞ്ഞു. പൊട്ടിക്കരഞ്ഞായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ മൊണാലിസ തനിക്കെതിരായ മോശം അനുഭവത്തെക്കുറിച്ച് സൂചിപ്പിച്ചത്. തന്റെ കുടുംബത്തിന് പണം മാത്രമാണ് ആവശ്യമെന്നും നേപ്പാളില്‍ വെച്ചും ഡെറാഡൂണില്‍ വെച്ചും മോശം അനുഭവം […]

Read More
 ഇന്ത്യൻ ദേശീയ ടീമുകളിലേക്ക് ഇടം നേടി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

ഇന്ത്യൻ ദേശീയ ടീമുകളിലേക്ക് ഇടം നേടി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

കൊച്ചി: വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി താരങ്ങൾ ഇടംപിടിച്ചു. മാർച്ച് 31ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഹോങ്കോങ്ങിനെതിരെ നടക്കുന്ന 2027 എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ സീനിയർ ടീമിൽ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖിനെ ഉൾപ്പെടുത്തി. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിലാണ് ഡാനിഷ് ഇടംപിടിച്ചത്. അണ്ടർ 23 തലത്തിൽ, അരുണാചൽ പ്രദേശിലെ യുപ്പിയയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള (Tri-Nation International […]

Read More
 മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശി കീഴടങ്ങി

മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശി കീഴടങ്ങി

മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത്‌ പ്രസിഡന്റ് വെള്ളനാട് ശശി കീഴടങ്ങി. പരുത്തിപ്പള്ളി ആർഎഫ്ഒയ്ക്ക് മുൻപിലാണ് കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയ സംരക്ഷിത ജീവി ഇനത്തില്‍പ്പെട്ട മുള്ളന്‍ പന്നിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചു കൊന്നത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ വെള്ളനാട് ശശിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വെള്ളനാട് ശശി സമീപിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. […]

Read More