ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണ സംഖ്യ 19 ആയി: 134 പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഫിലിപ്പീന്‍സ് ഭൂചലനത്തില്‍ മരണ സംഖ്യ 19 ആയി: 134 പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേര്‍ മരിച്ചു. കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഇടങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.37ന് ഉണ്ടായ ഭൂചലനത്തില്‍ 134 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജോളിബീ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.

Read More
 ‘എല്ലാ പ്രണയവും വിവാഹത്തിൽ കലാശിക്കണമെന്നില്ല, അവിവാഹിതർ തമ്മിലുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല’: സുപ്രീം കോടതി

‘എല്ലാ പ്രണയവും വിവാഹത്തിൽ കലാശിക്കണമെന്നില്ല, അവിവാഹിതർ തമ്മിലുള്ള ശാരീരികബന്ധം സ്വഭാവദൂഷ്യമല്ല’: സുപ്രീം കോടതി

തിരുവനന്തപുരം: പ്രായപൂർത്തിയായ രണ്ടുപേർ വിവാഹത്തിന് മുമ്പ് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തെലങ്കാനയിലെ ഒരു പോലീസ് കോൺസ്റ്റബിൾ ഉദ്യോഗാർത്ഥിയുടെ നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. 2014-ൽ രജിസ്റ്റർ ചെയ്ത വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ചുള്ള കേസിനെ തുടർന്ന് ഉദ്യോഗാർത്ഥിയുടെ നിയമനം റിക്രൂട്ട്‌മെന്റ് ബോർഡ് റദ്ദാക്കിയിരുന്നു. പിന്നീട് 2015-ൽ […]

Read More
 റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞതിനെ എതിർത്തു; യുവതിയെ ഇരുമ്പ് ചൂലുകൊണ്ട് കഴുത്തിൽ കുത്തി അയൽവാസി

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞതിനെ എതിർത്തു; യുവതിയെ ഇരുമ്പ് ചൂലുകൊണ്ട് കഴുത്തിൽ കുത്തി അയൽവാസി

കൊച്ചി: അയ്യമ്പിള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്ത യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. അയ്യമ്പിള്ളിയില്‍ ഇന്നലെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഇരുമ്പ് ചൂല് കൊണ്ടുള്ള ആക്രമണത്തില്‍ യുവതിക്ക് കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റു. കലാകാരിയായ ഷീജ കളപ്പുരയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ഇരുമ്പ് ചൂലുകൊണ്ട് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചിട്ടും മുനമ്പം പൊലീസ് നിസാര വകുപ്പുകള്‍ ചുമത്തി ഒത്തുകളിക്കുന്നുവെന്നും ഷീജ ആരോപിച്ചു. ‘മെമ്പറുടെ ഒക്കെ സാന്നിധ്യത്തിലാണ് കഴുത്തിനിട്ട് കുത്തിയത്. ഇവരൊക്കെ എന്ത് പൊതുപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മനസിലാവുന്നില്ല. രണ്ടാമത്തെ […]

Read More
 പശ്ചിമേഷ്യന്‍ സംഘര്‍ഷം: ‘ഇന്ത്യക്കാര്‍ രാജ്യം വിടണം’; നിര്‍ദ്ദേശവുമായി ഇറാനിലെ ഇന്ത്യന്‍ എംബസി

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ‘ഇന്ത്യക്കാര്‍ രാജ്യം വിടണം’; നിര്‍ദ്ദേശവുമായി ഇറാനിലെ ഇന്ത്യന്‍ എംബസി

ടെഹ്റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാനിലെ ഇന്ത്യക്കാര്‍ രാജ്യം വിടണമെന്ന് നിര്‍ദ്ദേശം. ഇറാനിലെ ഇന്ത്യന്‍ എംബസിയാണ് നിര്‍ദ്ദേശം നല്‍കിയത്. ഇറാനിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഞായറാഴ്ച ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സംഘര്‍ഷം രൂക്ഷമായത്. ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഇരു രാജ്യങ്ങളും നടത്തിയ ശക്തമായ ആക്രമണമായിരുന്നു ഇത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നും മുന്നറിയിപ്പെന്ന നിലയിലാണ് […]

Read More
 എംഎസ്‌സി കപ്പലിലെ ജീവനക്കാർക്ക് സ്വദേശത്തേക്ക് മടങ്ങാം; അനുമതി നൽകി ഹൈക്കോടതി

എംഎസ്‌സി കപ്പലിലെ ജീവനക്കാർക്ക് സ്വദേശത്തേക്ക് മടങ്ങാം; അനുമതി നൽകി ഹൈക്കോടതി

കൊച്ചി: കേരളാ തീരത്ത് അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ മൂന്ന് കപ്പലിലെ ജീവനക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി. കപ്പലിന്റെ ക്യാപ്റ്റന്‍ ഇവാനോവ് അലക്‌സാണ്ടര്‍ അടക്കമുള്ളവര്‍ക്കാണ് അനുമതി. സ്വന്തം നാട്ടിലേയ്ക്ക് മടങ്ങാന്‍ പാസ്‌പോര്‍ട്ട് അടക്കം മടക്കി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. റഷ്യ, യുക്രൈന്‍, ജോര്‍ജിയ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട് തങ്ങളെ ഒരു വര്‍ഷമായി നിയമ വിരുദ്ധമായി തടഞ്ഞു വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി […]

Read More
 കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ്

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ്

കോഴിക്കോട് : കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഡിവൈഎഫ്‌ഐ ഭാരവാഹിത്വം ഒഴിഞ്ഞ് വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍. ശനിയാഴ്ചയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്. ബ്ലോക്ക് കമ്മറ്റി അംഗമായി തുടരും. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എസ് ഐ ടി അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആരുണ്ടാക്കിയെന്നതുമായി ബന്ധപ്പെട്ട കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിബേഷ് രാമകൃഷ്ണന്‍, മനീഷ്, […]

Read More
 സ്യൂട്ട്‌കേസില്‍ കൈകാലുകളും തലയുമില്ലാത്ത മൃതദേഹം;യുവാവിനെ ക്രൂരമായി കൊന്നത് ഭാര്യയും സുഹൃത്തും; നിര്‍ണായകമായത് അടിവസ്ത്രത്തിലെ ബാര്‍കോഡ്

സ്യൂട്ട്‌കേസില്‍ കൈകാലുകളും തലയുമില്ലാത്ത മൃതദേഹം;യുവാവിനെ ക്രൂരമായി കൊന്നത് ഭാര്യയും സുഹൃത്തും; നിര്‍ണായകമായത് അടിവസ്ത്രത്തിലെ ബാര്‍കോഡ്

പെരമ്പൂര്‍: ചെന്നൈ പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൈകാലുകളും തലയും ഇല്ലാതെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ ആണ് പെരമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്യൂട്ട്‌കേസില്‍ പുരുഷന്റെ കൈകാലുകളും തലയുമില്ലാത്ത ഉടല്‍ കണ്ടെത്തിയത്. അസം സ്വദേശി അമീര്‍ അലിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ ഭാര്യ രോഹിമ, സുഹൃത്ത് അഷറഫ് എന്നിവര്‍ അറസ്റ്റിലായി. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഉറക്കഗുളിക നല്‍കി മയക്കിയതിന് ശേഷം കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ […]

Read More
 ആടിനെ പട്ടിയാക്കുന്നു! പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല; ഒരു നയാപൈസ വാങ്ങിയിട്ടില്ല: വി ശിവൻകുട്ടി

ആടിനെ പട്ടിയാക്കുന്നു! പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല; ഒരു നയാപൈസ വാങ്ങിയിട്ടില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും, ഇതിനായി സർക്കാർ ആടിനെ പട്ടിയാക്കുന്ന രീതിയിലുള്ള തൊടുനായങ്ങൾ പറയുകയാണെന്നും മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. കേരളത്തിൽ പിഎം ശ്രീ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു നയാപൈസ പോലും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ഖജനാവില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കിയത്. ഈ യാഥാർത്ഥ്യം മറച്ചുവെച്ചുകൊണ്ട് പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാർ ശ്രമിക്കുന്നത് ഉചിതമല്ലെന്നും […]

Read More
 നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിനിടെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നും അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. അതിജീവിതയുടെ ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും

Read More
 ബെന്നി തോമസിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണോ? സണ്ണി ജോസഫ് മറുപടി നല്‍കിയില്ല

ബെന്നി തോമസിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണോ? സണ്ണി ജോസഫ് മറുപടി നല്‍കിയില്ല

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിനൊടുവില്‍ തന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന്റെ നിയമനത്തില്‍ യാതൊരുവിധ നിയമ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍, മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വ്യക്തമായ മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറി. ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാളെ തന്റെ വകുപ്പില്‍ ആവശ്യമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബെന്നി തോമസിന്റെ […]

Read More