കാസർകോട് ബിഎൽഒ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു; പിന്നിൽ ജോലി സമ്മർദ്ദമെന്ന് ആരോപണം
കാസർകോട്: അമിതമായ ജോലി സമ്മർദ്ദത്തെത്തുടർന്ന് കാസർകോട് ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) പുഴയിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം നാട്ടുകാരെയും സഹപ്രവർത്തകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. മൊഗ്രാൽ പുത്തൂർ സ്വദേശിയായ സവാദാണ് (32) മരിച്ചത്. ചെർക്കള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കൂടിയായ സവാദ് ശനിയാഴ്ച മൊഗ്രാൽ പാലത്തിന് മുകളിൽ തന്റെ ബൈക്ക് നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട അമിതമായ ജോലിഭാരമാണ് സവാദിനെ […]
Read More
