വെള്ളാപ്പള്ളിയോട് വ്യക്തിപരമായ വിയോജിപ്പില്ല; സാമുദായിക നേതാക്കൾ പ്രധാനപ്പെട്ടവരെന്ന് മന്ത്രി ടി സിദ്ദിഖ്

വെള്ളാപ്പള്ളിയോട് വ്യക്തിപരമായ വിയോജിപ്പില്ല; സാമുദായിക നേതാക്കൾ പ്രധാനപ്പെട്ടവരെന്ന് മന്ത്രി ടി സിദ്ദിഖ്

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് വ്യക്തിപരമായ വിയോജിപ്പോ പ്രശ്‌നങ്ങളോ ഇല്ലെന്ന് മന്ത്രി ടി സിദ്ദിഖ്. വര്‍ഗീയതയോടും വിഭാഗീയതയോടും ഐക്യപ്പെട്ട് പോകില്ലെന്ന് പലകുറി മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നും വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ ആരെങ്കിലും വെള്ളാപ്പള്ളി നടേശനെ കാണാന്‍ പോകുന്നതില്‍ തെറ്റുപറയാനാകില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. ‘സാമുദായിക നേതാക്കള്‍ പ്രധാനപ്പെട്ടയാളുകളാണ്. സാമുദായിക സൗഹൃദമാണ് നമ്മുടെ സമ്പത്ത്. ആ സൗഹൃദം കാത്തുസൂക്ഷിച്ചുപോകുന്നതില്‍ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ഈ മണ്ണ് ഇന്നത്തെ തലമുറയ്ക്കും വരും തലമുറയ്ക്കുമായി നിലനിര്‍ത്തുക. അതില്‍ […]

Read More
 150ഓളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; വയനാട് കോളിയാടിയിലെ മാർ ബസേലിയസ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

150ഓളം കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത; വയനാട് കോളിയാടിയിലെ മാർ ബസേലിയസ് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

കൽപ്പറ്റ: വയനാട് കോളിയാടിയിലെ മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ 150-ഓളം വിദ്യാർത്ഥികൾക്ക് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂളിന് ഒരാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. പനി, ഛർദി തുടങ്ങിയ ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ജൂൺ ഒന്നാം തീയതി മുതൽ തന്നെ ചില കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. കുട്ടികൾക്ക് പുറമേ ഒരു അധ്യാപികയ്ക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരായ വിദ്യാർത്ഥികളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച് ചികിത്സ […]

Read More
 ‘പാറ്റ’കളെ തടയാന്‍ ശ്രമം; പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ജയ് ശ്രീറാം വിളിച്ചെത്തി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍;പോലീസ് അറസ്റ്റ് ചെയ്തുനീക്കി

‘പാറ്റ’കളെ തടയാന്‍ ശ്രമം; പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ജയ് ശ്രീറാം വിളിച്ചെത്തി ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍;പോലീസ് അറസ്റ്റ് ചെയ്തുനീക്കി

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിജെപി (കോക്രോച്ച് ജനത പാര്‍ട്ടി) പ്രതിഷേധം അലങ്കോലപ്പെടുത്താന്‍ ബജ്രംഗ്ദള്‍ ശ്രമം. ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രവാക്യങ്ങളുമായാണ് ബജ്രംഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. എന്നാല്‍ പ്രതിഷേധവുമായി എത്തിയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കനത്ത സുരക്ഷയിലാണ് ജന്തര്‍ മന്ദറിലെ സിജെപി പ്രതിഷേധം നടക്കുന്നത്. ഓരോ പ്രതിഷേധക്കാരെയും സ്‌കാന്‍ ചെയ്ത ശേഷമാണ് ജന്തര്‍ മന്ദറിലേക്ക് കടത്തിവിടുന്നത്. ഇതിനിടെയിലേക്ക് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രമിച്ച് എത്തുകയായിരുന്നു. […]

Read More
 സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി

സിജെപി പ്രതിഷേധത്തിനിടെ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കൈയേറ്റം; മൂന്ന് പേരെ പൊലീസ് പിടികൂടി

ഡല്‍ഹി: ജന്തര്‍മന്ദറില്‍ നടക്കുന്ന സിജെപി പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കൈയേറ്റം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് പിടികൂടി. ആര്‍എസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ച ചിലര്‍ പിടിച്ചു തള്ളുകയായിരുന്നു. തുടര്‍ന്ന് ആനി രാജ നിലത്ത് വീണു. ആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് ആക്രമിക്കാന്‍ വന്നതെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. വമാധ്യമങ്ങളിലെ പിന്തുടര്‍ച്ചക്കാരുടെ എണ്ണത്തിനടുത്ത് ആളുകള്‍ എത്തിയില്ലെങ്കിലും സിജെപിയുടെ പ്രതിഷേധത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവതി യുവാക്കള്‍ ജന്തര്‍മന്തറില്‍ എത്തി. പാറ്റയുടെ ചിഹ്നം അണിഞ്ഞ […]

Read More
 നവകേരള യാത്ര: എല്ലാം മാധ്യമങ്ങൾക്ക് കൊടുക്കലല്ല അന്വേഷണം; റിപ്പോർട്ട് ചോർത്തി; എസ്ഐടിക്ക് കോടതിയുടെ രൂക്ഷവിമർശനം

നവകേരള യാത്ര: എല്ലാം മാധ്യമങ്ങൾക്ക് കൊടുക്കലല്ല അന്വേഷണം; റിപ്പോർട്ട് ചോർത്തി; എസ്ഐടിക്ക് കോടതിയുടെ രൂക്ഷവിമർശനം

ആലപ്പുഴ: നവകേരള യാത്രയ്ക്കിടയിലെ ഗൺമാന്മാരുടെ ‘രക്ഷാപ്രവർത്തന’ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ വീണ്ടും വിമർശിച്ച് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി. കോടതിയിൽ സമർപ്പിച്ച പുതിയ റിപ്പോർട്ടിലെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് ചോ‍ർന്നതിലാണ് ഇത്തവണ വിമർശനമുണ്ടായത്. എല്ലാം മാധ്യമങ്ങൾക്ക് കൊടുക്കലല്ല അന്വേഷണമെന്ന് കോടതി എസ്ഐടിയെ വിമർശിച്ചു. റിപ്പോർട്ട് ചെയ്യാൻ പറഞ്ഞ കാര്യങ്ങൾ കോടതിയിൽ റിപ്പോർട്ട് ചെയ്യണം. കോടതിയെ പരിഹസിക്കരുതെന്നും പ്രോസിക്യൂഷനോട് കോടതി പറഞ്ഞു. കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. അതേസമയം, രക്ഷാപ്രവർത്തന കേസിൽ എഡിജിപി […]

Read More
 പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു; മന്ത്രി സണ്ണി ജോസഫിനെതിരെ കെപിസിസി യോഗത്തിൽ വിമർശനം

പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നു; മന്ത്രി സണ്ണി ജോസഫിനെതിരെ കെപിസിസി യോഗത്തിൽ വിമർശനം

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ച നടപടിയെ ചൊല്ലി കെപിസിസി യോഗത്തിൽ നേതാക്കൾ അതൃപ്തി രേഖപ്പെടുത്തി. ഇത്തരം സുപ്രധാന നിയമനങ്ങൾ നടത്തുമ്പോൾ കൂടുതൽ കരുതലോടെ വേണമായിരുന്നുവെന്നും, രാഷ്ട്രീയ എതിരാളികൾക്ക് വിമർശിക്കാൻ ഇടനൽകാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നുവെന്നും യോഗത്തിൽ നേതാക്കൾ ഓർമ്മിപ്പിച്ചു. മന്ത്രിയുടെ സഹോദരി ഭർത്താവും പ്രമുഖ കോൺഗ്രസ് നേതാവുമായ ബെന്നി തോമസിനെയാണ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. ഇതാണ് പാർട്ടിക്കുള്ളിൽ ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ വിശദീകരണവുമായി മന്ത്രി സണ്ണി […]

Read More
 വാക്ക് പാലിച്ച് വിജയ്; തമിഴ്‌നാട്ടിലെ 717 ടാസ്മാക് ഔട്ട്‌ലറ്റുകള്‍ പൂട്ടി

വാക്ക് പാലിച്ച് വിജയ്; തമിഴ്‌നാട്ടിലെ 717 ടാസ്മാക് ഔട്ട്‌ലറ്റുകള്‍ പൂട്ടി

അധികാരത്തിലേറിയതിന് പിന്നാലെ അനധികൃത മദ്യഷാപ്പുകള്‍ അടച്ചുപൂട്ടുമെന്ന വാക്ക് പാലിച്ച് വിജയ് സര്‍ക്കാര്‍. തമിഴ്‌നാട്ടില്‍ 717 ടാസ്മാക് ഔട്‌ലറ്റുകള്‍ പൂട്ടി. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്ലെറ്റുകള്‍ ബുധനാഴ്ചക്ക് മുന്‍പ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്‌സൈസ് മന്ത്രി കെ.വിഗ്‌നേഷ് അറിയിച്ചു. ഏറ്റവും കൂടുതല്‍ മധുരയിലാണ് പൂട്ടിയത് (290), കോയമ്പത്തൂരില്‍ 179 എണ്ണവും പൂട്ടി.

Read More
 “പ്രസവ സമയത്ത് നവജാത ശിശുവിൻ്റെ കയ്യൊടിഞ്ഞു”; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

“പ്രസവ സമയത്ത് നവജാത ശിശുവിൻ്റെ കയ്യൊടിഞ്ഞു”; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് പരാതി. പ്രസവ സമയത്ത് നവജാത ശിശുവിൻ്റെ കയ്യൊടിഞ്ഞെന്നാണ് പരാതി. കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിന്‍, അമല ദമ്പതികളുടെ കുട്ടിയുടെ കൈയുടെ എല്ല് ആണ് പൊട്ടിയത്. മെഡിക്കല്‍ കോളജ് പൊലീസിനും മെഡിക്കൽ സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. ഈ മാസം 14നാണ് സംഭവം. പ്രസവ സമയത്ത് നവജാത ശിശുവിന്റെ വലതു കയ്യിലെ എല്ലാണ് പൊട്ടിയത്. പ്രസവ സമയത്തെ അനാസ്ഥയെന്നാണ് ആരോപണം. മാതാപിതാക്കളെ അറിയിക്കും മുൻപ് കുഞ്ഞിൻ്റെ കൈയിൽ പ്ലാസ്റ്റർ […]

Read More
 വനത്തിനകത്ത് തലയില്‍ ഹെൽമെറ്റ് ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

വനത്തിനകത്ത് തലയില്‍ ഹെൽമെറ്റ് ധരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തലയിൽ ഹെൽമെറ്റുവെച്ച നിലയിൽ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി. വിതുര സ്വദേശിയായ കുഞ്ഞുമോൻ എന്ന പ്രിൻസിനെയാണ് (52) വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലോട് – പാണ്ഡ്യൻപാറ കെഎസ്ഇബി പവർ സ്റ്റേഷന് സമീപമുള്ള കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പാലോട് കെഎസ്ഇബി സബ് സ്റ്റേഷനിലെ താൽക്കാലിക ജീവനക്കാരനാണ് മരിച്ച പ്രിൻസ്. ജോലി കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ പാങ്ങോട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മരണത്തിന് പിന്നിലെ […]

Read More
 തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: ഭരതന്നൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. ഭരതന്നൂര്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ബിപിന് ആണ് മര്‍ദനമേറ്റത്. ബിപിന്റെ തലയ്ക്കാണ് പരുക്കേറ്റത്. അതേ സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളാണ് ബിപിനെ മര്‍ദ്ദിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ബിപിന്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രക്ഷകര്‍ത്താക്കള്‍ പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതി ലഭിച്ചുവെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും പാങ്ങോട് എസ്എച്ച്ഓ പറഞ്ഞു. അതേസമയം സ്‌കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് സംഭവം നടന്നതെന്ന് സ്‌കൂള്‍ […]

Read More