പാലക്കാട് വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിനിടെ വയോധികൻ ജിംനേഷ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട് വ്യായാമത്തിനിടെ വയോധികൻ ജിംനേഷ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. വട്ടമ്പലം സ്വദേശി സന്തോഷ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കോടതിപ്പടിയിലെ ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുകയായിരുന്നു സന്തോഷ് കുമാർ. സ്ഥിരമായി ഈ സമയത്തായിരുന്നു അദ്ദേഹം വ്യായാമം ചെയ്യാൻ എത്തുന്നത്. വെയിറ്റ് ട്രെയിനിംഗ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ മദർകെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Read More

സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നു: രമേശ് ചെന്നിത്തല

സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തിടെ പുറത്തിറങ്ങിയ മലയാളചിത്രം മാർക്കോ ഉൾപ്പെടെയുള്ള സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.വ്യാപകമായ അക്രമങ്ങൾ നടക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനൊപ്പം ആർ.ഡി.എക്സ്, മാർക്കോ പോലുള്ള സിനിമകൾ വന്ന് ആളുകളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതെല്ലാം തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ​ഗവണ്മെന്റ് ഇവിടെ നിഷ്ക്രിയമായിരിക്കുകയാണ്. ഏത് മാർ​ഗത്തിലൂടെയും ജനങ്ങളെ വഴിതെറ്റിക്കാനും അക്രമങ്ങളിലേക്ക് നയിക്കാനും […]

Read More

ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്

വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് കേസ്. ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയില്‍മോചനം നല്‍കാന്‍ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തിരുന്നു. ഈ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്.ഷെറിന് ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ജയിലില്‍ ഇവര്‍ക്ക് വഴിവിട്ട് പരിഗണനകള്‍ ലഭിച്ചിരുന്നതായി സഹതടവുകാരുടെ വെളിപ്പെടുത്തലടക്കം […]

Read More

വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പാർലമെന്റിൽ സമർപ്പിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഫെബ്രുവരി 19 ന് നടന്ന യോഗത്തിലാണ് ബില്ലിലെ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഭേദഗതി ചെയ്ത ബിൽ മാർച്ച് 10 ന് സഭ വീണ്ടും സമ്മേളിക്കുമ്പോൾ അവതരിപ്പിക്കും. 2025 ലെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ പ്രതിപക്ഷ ബഹളത്തിനിടയിലാണ് റിപ്പോർട്ട് ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ചത്. പ്രതിഷേധങ്ങൾക്കിടെ വഖഫ് ജെപിസി റിപ്പോർട്ട് രാജ്യസഭ അംഗീകരിച്ചിരുന്നു.ലോക്സഭയിൽ […]

Read More

വന്യമൃഗങ്ങൾക്കായി പ്രത്യേകം ആപ്പ് ഒരുക്കി വനം വകുപ്പ്

കോഴിക്കോട്: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി മൊബൈൽ അപ്ലിക്കേഷൻ ആവിഷ്കരിച്ച് വനം വകുപ്പ്. വയനാട്, നിലമ്പൂർ, റാന്നി, മൂന്നാർ, കണ്ണൂർ എന്നിവിടങ്ങളിലായി ട്രയൽ റൺ നടന്നുകൊണ്ടിരിക്കുന്ന ആപ്പ് ഈ മാസം അവസാനത്തോടെ നിലവിൽവരുമെന്ന് അധികൃതർ അറിയിച്ചു. ആന, പുലി, കടുവ, കരടി, കാട്ടുപോത്ത്, മുള്ളൻ പന്നി, മരപ്പട്ടി, പന്നി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലൂടെ കെെമാറാം. ആപ്പ്​ ഡൗൺലോഡ്​ ചെയ്ത് ഉപയോഗിക്കുന്നവർക്കെല്ലാം ​ മൃഗങ്ങളുടെ നീക്കത്തെക്കുറിച്ച് സന്ദേശമെത്തും. പാമ്പുകളുടെ സംരക്ഷണത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കുമായി വനംവകുപ്പ് ആവിഷ്‌കരിച്ച സർപ്പ ആപ്ലിക്കേഷനിൽ […]

Read More

രണ്ടാം ദിനത്തിൽ പ്രതീക്ഷയോടെ കേരളം;കേരളവും വിദര്‍ഭയും തമ്മിലുള്ള മത്സരം തുടരുന്നു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളവും വിദര്‍ഭയും തമ്മിലുള്ള മത്സരം തുടരുന്നു. രണ്ടാംദിനം ആരംഭത്തില്‍ ഡാനിഷ് മാലേവറിന്റെ വ്യക്തിഗത സ്കോർ 150 കടന്നു. 92 ഓവര്‍ പിന്നിടുമ്പോള്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ. സെഞ്ചുറിയുമായി മാലേവറും (152), 17 റണ്‍സോടെ താക്കൂറും ബാറ്റിങ് തുടരുന്നു.നേരത്തെ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെച്ച് കേരള ബൗളർമാർ നന്നായി പന്തെറിഞ്ഞു. ഒരു ഘട്ടത്തിൽ വിദർഭ മൂന്നിന് 24 എന്ന് തകർന്നിരുന്നു. പാർഥ് […]

Read More

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് ; പോലീസ് ഇൻസ്പെക്ടറും സുഹൃത്തും പിടിയിൽ

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ പോലീസ് ഇൻസ്പെക്ടറും വനിതാ സുഹൃത്തും അറസ്റ്റിൽ.സസ്പെൻഷനിൽ കഴിയുന്ന എറണാകുളം തോപ്പുംപടി പോലീസ് ഇൻസ്‌പെക്ടർ ചങ്ങനാശ്ശേരി ചീനിക്കടുപ്പിൽ സി.ടി. സഞ്ജയ് (47), വനിതാ സുഹൃത്തും കോട്ടയത്തെ കാൻ അഷ്വർ സ്ഥാപന ഉടമയുമായ മല്ലപ്പള്ളി തുരുത്തിക്കാട് അപ്പക്കോട്ടമുറിയിൽ പ്രീതി മാത്യു (50) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെ കുടകിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇവരെ പിടികൂടിയത്.പ്രീതിയ്ക്കായി പോലീസ് കർണ്ണാടകയിൽ നടത്തിയ തിരച്ചിലിലാണ് ഒപ്പം താമസിച്ചിരുന്ന […]

Read More

മദ്യലഹരിയിൽ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കൂടൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ പ്രതി ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങൾ സഹിതം ശിശുക്ഷേമ വകുപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാ‌നത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

കുന്ദമംഗലത്തെ ഫ്രൂട്ട്സ് വ്യാപാരി അബ്ദുൽ കലാം(65) നിര്യാതനായി

പന്തീർപാടം നൊച്ചിപൊയിൽ മറുവാട്ട് പറമ്പ് അബ്ദുൽ കലാം(65) നിര്യാതനായി.ഭാര്യ: സുഹറാബി. മക്കൾ: ജസീർ,ജഹാസർ ജംഷീർ,ജാഹസ്.

Read More

ജനനനിരക്ക് കുറയുന്നു;ചൈനയിലെ വിവാഹപ്രായം 18 ആയി കുറക്കാൻ നിർദ്ദേശം

ചൈനയിലെ വിവാഹപ്രായം 18 ആയി കുറക്കണമെന്ന് നിര്‍ദേശം. ജനനനിരക്ക് കുറയുന്നതിന്റെ പശ്ചാതലത്തിലാണ് തീരുമാനം. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിൻ്റെ (സിപിപിസിസി) കമ്മിറ്റി അംഗം ചെൻ സോങ്‌സിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്.ചൈനീസ് ദേശീയ രാഷ്ട്രീയത്തില്‍ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന വേദിയാണ് സിപിസിസി. ഇവരുടെ നിര്‍ദേശങ്ങള്‍ പൊതുവെ തള്ളിക്കളയാറില്ല.നിലവിൽ ചൈനയിൽ നിയമപരമായ വിവാഹപ്രായം പുരുഷന്മാർക്ക് 22ഉം സ്ത്രീകൾക്ക് 20ഉം ആണ്. ഇത് ലോകത്തില്‍ തന്നെ ഉയര്‍ന്ന പ്രായമാണ്. വിവാഹ പ്രായം കുറയ്ക്കുന്നതിലൂടെ പ്രത്യുൽപാദന ശേഷി വര്‍ധിക്കുമെന്നും അങ്ങനെ ജനസംഖ്യ കുറയുന്നുകൊണ്ടുള്ള […]

Read More