സുപ്രീം കോടതിയിൽ പുതിയ ജഡ്ജിമാർ; വനിതാ പ്രാതിനിധ്യം ഉയരുന്നു

സുപ്രീം കോടതിയിൽ പുതിയ ജഡ്ജിമാർ; വനിതാ പ്രാതിനിധ്യം ഉയരുന്നു

ആകെ ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയർന്നു ന്യൂ ഡൽഹി: സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 37 ആയി ഉയർന്നു. അനുവദിക്കപ്പെട്ട 38 തസ്തികകളിൽ ഇനി ഒരു ഒഴിവ് മാത്രമാണ് ബാക്കിയുള്ളത്. സുപ്രീം കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 34-ൽ നിന്ന് 38 ആയി ഉയർത്തിക്കൊണ്ട് കഴിഞ്ഞ മാസം സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നു. അംഗബലം […]

Read More
 നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതിക്കെതിരെ കൂടുതൽ അന്വേഷണം

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതിക്കെതിരെ കൂടുതൽ അന്വേഷണം

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. കുഞ്ഞിന്റെ രണ്ടാനച്ഛനും പ്രതിയുമായ അസ്ക‍ർ ആദ്യ ഭാര്യ ആമിനയെ ക്രൂരമായി മർദ്ദിച്ചതടക്കം അന്വേഷിക്കും. ചിറയിൻകീഴ് സ്വദേശിനിയുടെ ദുരൂഹ മരണവും അന്വേഷണ പരിധിയിൽ വരും. കുഞ്ഞിന്റെ പിതാവ് ജീവനൊടുക്കിയതിന് പിന്നിലെ ദുരൂഹതയും അന്വേഷിക്കുമെന്നാണ് സൂചന. അസ്കറിന്റെ മാതാവ്, സഹോദരി എന്നിവരുടെ പങ്കും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. നാടിനെ ഒന്നടങ്കം വേദനയിലാക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഒന്നര വയസുകാരൻ ക്രൂര മർദ്ദനത്തിനാണ് ഇരയായത്. എന്നാൽ അസ്ക‍റും […]

Read More
 രാജ്യത്ത് പാചക വാതക വിലയിൽ വീണ്ടും വർധന

രാജ്യത്ത് പാചക വാതക വിലയിൽ വീണ്ടും വർധന

ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. പുതുക്കിയ വില ഇന്ന് മുതൽ നിലവില്‍ വരും ന്യൂ ഡൽഹി: രാജ്യത്ത് പാചക വാതക വിലയിൽ വീണ്ടും വർധനവ്. സാധാരണക്കാരന്റെ വയറ്റത്തടിച്ചുക്കൊണ്ട് വാണിജ്യ സിലിണ്ടറിന് 42 രൂപയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ സിലിണ്ടറിൻ്റെ വില 3113.50 രൂപ ആയി. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിന് ഇനി 42 രൂപ കൂടുതൽ നൽകണം. നേരത്തെ വില ഇരട്ടിയിലധികം വർധിപ്പിച്ചതിനു പിന്നാലെയാണ് ഈ വിലവർ‌ധന. അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി (എഫ്ടിഎൽ) […]

Read More
 രണ്ട് മാസത്തെ വേനലവധിക്ക് വിട; കുട്ടിക്കൂട്ടങ്ങൾ വീണ്ടും അക്ഷരമുറ്റത്തേക്ക്

രണ്ട് മാസത്തെ വേനലവധിക്ക് വിട; കുട്ടിക്കൂട്ടങ്ങൾ വീണ്ടും അക്ഷരമുറ്റത്തേക്ക്

തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം കുട്ടിക്കൂട്ടങ്ങൾ ഇന്ന് വീണ്ടും സ്കൂളുകളിലേക്കെത്തും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മറ്റു മന്ത്രിമാരും പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ജില്ലാ, ബ്ലോക്ക് തലങ്ങളിലും പരിപാടി സംഘടിപ്പിക്കും. സൈബർ പോലീസിന്റെ കിഡ് ഗ്ലൗ […]

Read More
 ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

ന്യൂ ഡൽഹി: ഡൽഹി സാകേത് മെട്രോ സ്റ്റേഷന് സമീപം പിജി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്സും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി കെട്ടിടം നിലംപതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവസ്ഥലത്ത് വലിയ രീതിയിലുള്ള തിരച്ചിൽ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. കെട്ടിടം തകരാനുണ്ടായ കാരണം […]

Read More
 “സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ വി ഡി സതീശൻ”;  നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ കെ രാഗേഷ്

“സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ വി ഡി സതീശൻ”;  നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിനെതിരേ കെ കെ രാഗേഷ്

കണ്ണൂർ: അന്തരിച്ച മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം മുൻപ് ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിക്കളഞ്ഞതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെന്നും കെ.കെ. രാഗേഷ് ശക്തമായി ചോദിച്ചു. കേരളത്തിലെ മുഖ്യമന്ത്രിയായ വി.ഡി. സതീശന് തന്റെ തന്നെ ആഭ്യന്തര വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജൻസിയായ വിജിലൻസിനേക്കാൾ […]

Read More
 മഴ ശക്തമാകുന്നു! വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

മഴ ശക്തമാകുന്നു! വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ കാലവർഷം നാല് ദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ മഴ കുറയുമെന്ന് കരുതിയിരുന്നെങ്കിലും, തുടക്കത്തിൽ തന്നെ ശക്തമായ മഴ ലഭിക്കുമെന്നാണ് പുതിയ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ഞായറാഴ്ച മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ മൂന്നിന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും, ജൂൺ നാലിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Read More
 ഇന്ധന കയറ്റുമതി തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം; ആഭ്യന്തര നിരക്കുകളിൽ മാറ്റമുണ്ടാകില്ല

ഇന്ധന കയറ്റുമതി തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം; ആഭ്യന്തര നിരക്കുകളിൽ മാറ്റമുണ്ടാകില്ല

ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന ഇന്ധന കയറ്റുമതി തീരുവയിൽ കേന്ദ്ര സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ ഇന്ധന വിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് പെട്രോൾ, ഡീസൽ, വിമാന ഇന്ധനം (എടിഎഫ്) എന്നിവയുടെ കയറ്റുമതി തീരുവ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. പുതുക്കിയ നിരക്കുകൾ 2026 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ഉത്തരവ് പ്രകാരം, പെട്രോളിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 3 രൂപയിൽ നിന്ന് 1.5 രൂപയായും, ഡീസലിന്റേത് 16.5 രൂപയിൽ നിന്ന് 13.5 രൂപയായും […]

Read More
 അട്ടപ്പാടി മധു വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീം കോടതിയെ സമീപിക്കും

അട്ടപ്പാടി മധു വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ കുടുംബം സുപ്രീം കോടതിയെ സമീപിക്കും

പാലക്കാട്: മധു വധക്കേസിൽ വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീം കോടതിയെ സമീപിക്കും. അപ്പീൽ പോകാതിരിക്കാൻ സമ്മർദം ഉണ്ടായിരുന്നു എന്നും ഭയത്തോടെയാണ് ഇപ്പോഴും ജീവിക്കുന്നത് എന്നും മധുവിൻ്റെ സഹോദരി സരസു പറഞ്ഞു. കേസിൽ നിയമസഹായം തേടി മധുവിൻ്റെ കുടുംബം അടുത്താഴ്ച മുഖ്യമന്ത്രിയെ കാണും. സർക്കാർ നിയമസഹായം നൽകുമെന്ന് പ്രതീക്ഷയുണ്ടെന്ന് സരസു വ്യക്തമാക്കി. മധു അനുഭവിച്ച പോലൊരു വേദന ഇനി ആരും അനുഭവിക്കരുത്. മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നത് വരെ നിയമ പോരാട്ടം തുടരുമെന്നും സരസു പറഞ്ഞു. അട്ടപ്പാടിയിലെ […]

Read More
 അരൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരി മരിച്ചു

അരൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസുകാരി മരിച്ചു

എറണാകുളം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. ആലപ്പുഴ അരൂർ സ്വദേശി നിയയാണ് മരണപ്പെട്ടത്. എട്ടാം ക്ലാസ് പ്രവേശനത്തിന് തയ്യാറെടുത്തിരിക്കെയാണ് ഈ കൊച്ചു മിടുക്കിയുടെ വേർപാട്. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ വെന്റിലേറ്ററിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 7:30-ഓടെയാണ് മരണം സംഭവിച്ചത്. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു നിയ. മെയ് ആറിന് വൈകിട്ട് അരൂരിൽ നടന്ന റെസിഡൻസ് അസോസിയേഷൻ പരിപാടിയുടെ ഭാഗമായി ഡാൻസ് പരിശീലനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. കരിയിലകൾക്കിടയിൽ […]

Read More