ഓപ്പറേഷൻ സിന്ദൂർ; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 16ന് ചേരാൻ സാധ്യത

ഓപ്പറേഷൻ സിന്ദൂർ; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 16ന് ചേരാൻ സാധ്യത

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. ഈ മാസം 16ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കശ്മീർ സന്ദർശിക്കും.ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ്, കേന്ദ്രസർക്കാർ ഇക്കാര്യം പരിഗണിക്കുന്നത്. മുൻപ് ചേർന്ന പ്രത്യേക സമ്മേളനങ്ങളുടെ വിശദംശങ്ങൾ സർക്കാർ തേടി. വിദേശപര്യടനത്തിലുള്ള സർവകക്ഷി സംഘങ്ങൾ മടങ്ങിയെത്തിയ ശേഷം സമ്മേളനം ചേരാനാണ് ആലോചന. ഈ മാസം 16ന് […]

Read More
 ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ , ‘അമ്മ വേണ്ട പകരം മാതാപിതാക്കൾ; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ആശ്വാസമായി ഹൈക്കോടതി വിധി

ജനനസർട്ടിഫിക്കറ്റിൽ അച്ഛൻ , ‘അമ്മ വേണ്ട പകരം മാതാപിതാക്കൾ; ട്രാൻസ്‌ജെൻഡർ ദമ്പതികൾക്ക് ആശ്വാസമായി ഹൈക്കോടതി വിധി

കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ‘അച്ഛൻ’, ‘അമ്മ’ എന്നീ പേരുകൾക്ക് പകരം ‘മാതാപിതാക്കൾ’ എന്ന് ചേർക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ട്രാൻസ്‌ജെൻഡർ മാതാപിതാക്കൾക്ക് അനുകൂലമായി വിധി. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്ന രേഖപ്പെടുത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുത്തരവ്. അച്ഛൻ, അമ്മ എന്നതിന് പകരം മാതാപിതാക്കൾ എന്നെഴുതി ജനന സർട്ടിഫിക്കറ്റ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.

Read More
 നാലായിരത്തിലേക്ക് അടുത്ത് രാജ്യത്തെ കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

നാലായിരത്തിലേക്ക് അടുത്ത് രാജ്യത്തെ കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

നാലായിരത്തിലേക്ക് അടുത്ത് രാജ്യത്തെ കൊവിഡ് കേസുകൾ. നിലവിൽ 3,961 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ നാല് മരണവും റിപ്പോർട്ട് ചെയ്തു.കേരളത്തിൽ 1,435 പേർ നിലവിൽ കൊവിഡ് ബാധിതരാണ്. 31 കൊവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഡൽഹിയിൽ 483, മഹാരാഷ്ട്ര 506, ഗുജറാത്ത്‌ 338 കേസുകൾ എന്നിങ്ങനെയാണ് കണക്കുകൾ. കേരളം കൃത്യമായി കൊവിഡ് കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നതുകൊണ്ടാണ് കേസുകൾ വർദ്ധിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. കൊവിഡ് വ്യാപന ശേഷി കൂടുതലാണെങ്കിലും രോഗ തീവ്രത […]

Read More
 നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. എൽഡിഎഫ് പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.അതെ സമയം,രാവിലെ 8ന് നിലമ്പൂർ കോവിലകത്തുമുറിയിൽ നിന്ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായ വാഹന പര്യടനം തുടരുകയാണ്. ഉച്ചക്ക് 3ന് തോണിപൊയിലിൽ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും. വരും ദിവസങ്ങളിൽ […]

Read More
 അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കി; പ്രതിഷേധവുമായി രക്ഷിതാക്കൾ

അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കി; പ്രതിഷേധവുമായി രക്ഷിതാക്കൾ

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കിയെന്ന് ആരോപിച്ച് അടിമാലി ഗവൺമെന്റ് ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം.യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രധാന അധ്യാപികയെ ഉപരോധിക്കുകയാണ്. സ്കൂളിലെ ഒമ്പതാം ക്ലാസിന്റെ ഇം​ഗ്ലീഷ് മീഡിയം ഡിവിഷനാണ് മുന്നറിയിപ്പില്ലാതെ നിർത്തലാക്കിയത്. ഇം​ഗ്ലീഷ് മീഡിയം ഡിവിഷനിൽ ഒമ്പത് കുട്ടികളാണ് പഠിച്ചിരുന്നത്. ഇതിൽ രണ്ട് പേർ ടിസി വാങ്ങി പോയി. മൂന്ന് കുട്ടികൾ സേ പരീക്ഷ എഴുതി പാസായതാണ്. ബാക്കി അഞ്ച് കുട്ടികളാണ് ക്ലാസിൽ പഠിക്കേണ്ടത്. ഈ കുട്ടികളെ വെച്ച് ഡിവിഷൻ മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രധാനാധ്യാപിക രക്ഷിതാക്കളെ […]

Read More
 വിജയൻ വി നായരെ ആദരിച്ചു

വിജയൻ വി നായരെ ആദരിച്ചു

കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രമുഖ സിനിമ, നാടക , സീരിയൽ നടനും നാടക സംവിധായകനും ആയ വിജയൻ വി നായരെ കാരന്തൂർ വടക്കുംതല ഗ്രാമീണ വായനശാലയുംവടക്കുംതല ഏരിയ റെസിഡൻ്റ്സ് അസോസിയേഷ (VARA)നും ആദരിച്ചു.പി.ടി.എ റഹിം എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രാമീണ വായനശാല പ്രസിഡണ്ട് സി സോമൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പർ ഷൈജ വളപ്പിൽ, പഞ്ചായത്ത് മുൻ മെമ്പർമാർ ആയ അഷ്റഫ് ഹാജി, ചെറാത്ത് പ്രമോദ്, സുജിത്ത് മാസ്റ്റർ,T A […]

Read More
 കുവൈറ്റില്‍ അപാര്‍ട്‌മെന്റില്‍ തീപിടുത്തം; ആറ് സുഡാന്‍ സ്വദേശികള്‍ മരിച്ചു

കുവൈറ്റില്‍ അപാര്‍ട്‌മെന്റില്‍ തീപിടുത്തം; ആറ് സുഡാന്‍ സ്വദേശികള്‍ മരിച്ചു

കുവൈറ്റില്‍ റിഗയ് പ്രദേശത്തെ അപാര്‍ട്‌മെന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 6 ആയി ഉയര്‍ന്നു.അപകടത്തില്‍ ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. മരിച്ച എല്ലാവരും സുഡാന്‍ സ്വദേശികള്‍ ആണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിക്കാണ് ദാരുണമായ സംഭവം നടന്നത് . പതിനഞ്ചില്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇവരില്‍ 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്.സുഡാന്‍ സ്വദേശികള്‍ ആയ ബാച്ചിലേഴ്സ് ആണ് ഈ ഫ്‌ലാറ്റുകളില്‍ താമസിച്ചിരുന്നത്. അപകടത്തെ തുടര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ താഴേക്ക് ചാടിയതിനെ തുടര്‍ന്നാണ് പലര്‍ക്കും […]

Read More
 പഠനോപകരണങ്ങൾ വിതരണം ചെയ്തു

പഠനോപകരണങ്ങൾ വിതരണം ചെയ്തു

കാരന്തൂർ എ എം എൽ പി സ്ക്കുളിലെ പുർവ്വ വിദ്യാർത്ഥിയും രാഷ്ട്രീയ സാമുഹൃ പ്രവർത്തകനുമായ അബ്ദുറഹിമാൻ ഇടക്കുനി സ്ക്കുളിലെ നുറോളം വിദ്യാർത്ഥികൾക്ക് നൽകി വരുന്ന പഠനോപകരണങ്ങളുടെ വിതരണം എം കെ രാഘവൻ എം.പി നിർവഹിച്ചു. എ.എം സ്ക്കുളിൽ നടന്ന പരിപാടിയിൽ അബ്ദുറഹിമാൻ ഇടക്കുനി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ , മുൻ പഞ്ചായത്ത് മെമ്പർ സി. വി സംജിത്ത് സ്ക്കൂൾ മാനേജർ എം ബിരാൻ ഹാജി പി. ടി എ പ്രസിഡൻ്റ് എം സി […]

Read More
 നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; കളം നിറഞ്ഞ് മുന്നണികൾ; എം സ്വരാജും പി വി അൻവറും മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; കളം നിറഞ്ഞ് മുന്നണികൾ; എം സ്വരാജും പി വി അൻവറും മോഹൻ ജോർജും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സര ചിത്രം തെളിഞ്ഞതോടെ കളം നിറഞ്ഞ് മുന്നണികൾ. കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജും തൃണമൂൽ കോൺ​ഗ്രസ് സ്ഥാനാർത്ഥി പി വി അൻവറും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് പ്രചാരണപ്രവർ‌ത്തനങ്ങൾക്ക് ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻഎഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ […]

Read More
 കൊടുവള്ളിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാൾ കൂടെ പിടിയിൽ

കൊടുവള്ളിയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാൾ കൂടെ പിടിയിൽ

കൊടുവള്ളിയില്‍നിന്ന് അന്നൂസ് റോഷന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ ഒരാളെ കൂടി കൊടുവള്ളി പോലീസ് പിടികൂടി. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാളായ കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസിനെയാണ് പിടികൂടിയത്. കര്‍ണാടകയില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വഴി കല്പറ്റയില്‍നിന്നാണ് കൊടുവള്ളി ഇന്‍സ്പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടിയത്.അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ അന്നൂസിനെ മേയ് 22-ാം തീയതി കൊണ്ടോട്ടിയില്‍നിന്ന് കണ്ടെത്തിയിരുന്നു. അന്നൂസിനെ മൈസൂരില്‍നിന്ന് മലപ്പുറം കൊണ്ടോട്ടിയില്‍ എത്തിച്ച ടാക്‌സി കാറിന്റെ ഡ്രൈവറെയും അന്ന് പോലീസ് പിടികൂടിയിരുന്നു. ജ്യേഷ്ഠന്റെ വിദേശത്തെ […]

Read More