
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവും പ്രമുഖ സിനിമ, നാടക , സീരിയൽ നടനും നാടക സംവിധായകനും ആയ വിജയൻ വി നായരെ കാരന്തൂർ വടക്കുംതല ഗ്രാമീണ വായനശാലയും
വടക്കുംതല ഏരിയ റെസിഡൻ്റ്സ് അസോസിയേഷ (VARA)നും ആദരിച്ചു.
പി.ടി.എ റഹിം എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രാമീണ വായനശാല പ്രസിഡണ്ട് സി സോമൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് മെമ്പർ ഷൈജ വളപ്പിൽ, പഞ്ചായത്ത് മുൻ മെമ്പർമാർ ആയ അഷ്റഫ് ഹാജി, ചെറാത്ത് പ്രമോദ്, സുജിത്ത് മാസ്റ്റർ,T A സലാം കിണാശ്ശേരി, ജയഫർ പടവയിൽ , സോമൻ തൈക്കണ്ടിയിൽ, ധനേഷ് മാതാംപറമ്പത്ത് സംസാരിച്ചു.
വിജയൻ വി നായർ മറുപടി പ്രസംഗം നടത്തി
ഗ്രാമീണ വായനശാല സെക്രട്ടറി എം. ശിവശങ്കരൻ സ്വാഗതവും
വടക്കുംതല ഏരിയ റെസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി സി ശബരീഷ് കുമാർ നന്ദിയും പറഞ്ഞു