
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. ഈ മാസം 16ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യത. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കശ്മീർ സന്ദർശിക്കും.ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ്, കേന്ദ്രസർക്കാർ ഇക്കാര്യം പരിഗണിക്കുന്നത്. മുൻപ് ചേർന്ന പ്രത്യേക സമ്മേളനങ്ങളുടെ വിശദംശങ്ങൾ സർക്കാർ തേടി. വിദേശപര്യടനത്തിലുള്ള സർവകക്ഷി സംഘങ്ങൾ മടങ്ങിയെത്തിയ ശേഷം സമ്മേളനം ചേരാനാണ് ആലോചന. ഈ മാസം 16ന് പ്രത്യേക സമ്മേളനം ചേരാൻ സാധ്യതയെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.