പ്രധാനമന്ത്രി ഗുജറാത്തിൽ; പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽനിർമ്മിച്ച 22000 വീടുകൾ കൈമാറും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദർശനം തുടരുന്നു.രാവിലെ പത്തരയ്ക്ക് ഗാന്ധിനഗറിൽ റോഡ് ഷോ ആരംഭിച്ചു. പതിനൊന്നരയ്ക്ക് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നടക്കും. പ്രധാനമന്ത്രി ആവാസ് യോജനയിൽ നിർമ്മിച്ച 22000 വീടുകൾ കൈമാറും. സബർമതി റിവർഫ്രണ്ട് മൂന്നാംഘട്ട വികസനം ഉദ്ഘാടനം ചെയ്യും. ദ്വിദിന സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇന്നലെ ഗുജറാത്തില്‍ എത്തിയത്. ഇന്നലെ രാവിലെ വഡോദരയില്‍ സംഘടിപ്പിച്ച റാലിയിലും അദ്ദേഹം പങ്കെടുത്തു. ഊഷ്മളമായ സ്വീകരണം നല്കിയതിന് വഡോദരയിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നല്കിയ തിരിച്ചടികള്‍ […]

Read More

കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ;ദേശീയപാത റോഡിന് മുകളിൽ നിർമ്മിച്ച കോൺഗ്രീറ്റ്ഭിത്തിയടക്കം ഇടിഞ്ഞു

കണ്ണൂരിൽ ശക്തമായ മഴയിൽ കുപ്പം കപ്പണത്തട്ടിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ദേശീയപാത റോഡിന് മുകളിലായി നിർമ്മിച്ച കോൺഗ്രീറ്റ് ഭിത്തിയാണ് ഇടിഞ്ഞത്. സമീപ പ്രദേശത്തെ വീടുകൾ അടക്കം കെട്ടിടങ്ങൾക്ക് ഭീഷണിയുണ്ടാകുന്ന രീതിയിലാണ് ഇപ്പോൾ കുപ്പത്ത് മണ്ണിടിയുന്നത്. കൂടുതൽ മണ്ണിടിച്ചിലുണ്ടായതോടെ സമീപത്തെ കുടുംബങ്ങള്‍ ഭീതിയിലാണ്. ദേശീയ പാതാ നിർമ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച് മണ്ണ് മാറ്റി നിർമ്മാണം നടത്തിയ ഭാഗമാണിത്. കഴിഞ്ഞ ദിവസം മഴ ശക്തമായതോടെ പ്രദേശത്ത് മണ്ണിടിഞ്ഞിരുന്നു. ദേശീയപാതയുടെ ടാറിങ്ങിന്റെ പകുതിയോളം ഭാഗത്തേക്കു മണ്ണിടിഞ്ഞുവീണു. മണ്ണിടിഞ്ഞതോടെ ദേശീയ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. […]

Read More

ചെന്നിത്തലയിൽ 5 പേരേ തെരുവ് നായ ആക്രമിച്ചു;ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം.മുൻ കേന്ദ്രമന്ത്രി സി എം സ്‌റ്റീഫന്റെ സഹോദരൻ ചെന്നിത്തല ചെറുകോൽ ചെമ്പകശ്ശേരിൽ പോൾ മത്തായിയുടെ വീട്ടുപറമ്പിൽവെച്ച് അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 22ന് ആയിരുന്നു ചെന്നിത്തലയിൽ അഞ്ച് പേർക്ക് കടിയേറ്റത്. കഴിഞ്ഞ ദിവസം നായ ചത്തതിനെ തുടര്‍ന്ന് മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിലുള്ള തിരുവല്ല എവിയന്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പോൾ മത്തായിയുടെ വീട്ടിൽ സഹായിയായി നിൽക്കുന്ന മഞ്ജു, പോൾ […]

Read More

നരിവേട്ടയെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടു;പിന്നാലെ അസഭ്യം പറഞ്ഞ് മർദിച്ചു: ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ്

നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് ഇൻഫോപാർ‌ക്ക് പൊലീസ്. നടൻ മർദിച്ചെന്ന് പ്രഫഷനൽ മാനേജർ വിപിൻ കുമാർ പരാതി നൽകിയതിനു പിന്നാലെയാണു നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാറിന്റെ പരാതി. വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് കേസെടുത്തത്. നരിവേട്ടയെ പ്രശംസിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതാണ് മർദനത്തിനു കാരണമെന്നാണ് വിപിൻ പറയുന്നത്. തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിങ് ഏരിയയിലേക്കു വിളിച്ചു വരുത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുകയായിരുന്നു. മറ്റൊരു താരം സമ്മാനമായി തന്ന കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്കുശേഷം […]

Read More

പി വി അൻവറുമായി വീണ്ടും ചർച്ച നടത്തും, സ്ഥാനാർഥിയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു;എ.പി അനിൽകുമാർ

യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ച് പി.വി അൻവർ നടത്തിയ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു.അൻവറുമായി വീണ്ടും ചർച്ചകൾ നടത്തുമെന്നും എ.പി അനിൽ കുമാർ പറഞ്ഞു.നിലമ്പൂരിൽ മുന്നൊരുക്കങ്ങൾ നേരത്തെ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരത്തെ തുടക്കം കുറിച്ചതാണ്.യുഡിഎഫ് നേതാക്കൾ ഇന്ന് നിലമ്പൂരിൽ എത്തും. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ഏകപക്ഷീയ വിജയമായിരിക്കും. അൻവർ ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഞങ്ങൾക്കൊപ്പമുള്ളവരെ എല്ലാവരെയും ചേർത്ത് നിർത്തി പോകലാണ് ഞങ്ങളുടെ സമീപനം. അൻവർ ഇന്ന് യുഡിഎഫ് നേതാക്കളെ കാണുന്നുണ്ട്. അദ്ദേഹവുമായി ഇനിയും ബന്ധപ്പെടുമെന്നും’ എ.പി അനിൽ കുമാർ […]

Read More

താന്നിക്കാട്ടില്ലത്ത് നീലകണ്ഠൻ നമ്പൂതിരി നിര്യാതനായി

പെരുവഴിക്കടവ്: ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രം മേൽശാന്തി താന്നിക്കാട്ടില്ലത്ത് നീലകണ്ഠൻ നമ്പൂതിരി അന്തരിച്ചു. ഭാര്യ:ദേവകി അന്തർജനം. മക്കൾ: നീലകണ്ഠൻ നമ്പൂതിരി (മേൽശാന്തി ധന്വന്തരി നരസിംഹ മൂർത്തി ക്ഷേത്രം, കൂഴക്കോട്, ദേവി (എടമന ഇല്ലം പട്ടാമ്പി), വാസുദേവൻ നമ്പൂതിരി (ശാന്തി ശ്രീ കുന്ദമംഗലത്ത് പള്ളിയറ ഭഗവതി ക്ഷേത്രം), ഉണ്ണികൃഷ്ണൻ നമ്പൂതിരി (ശാന്തി ചെമ്പകശ്ശേരി ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം മുണ്ടക്കൽ) , ശ്രീദേവി (മേലേടത്തില്ലം ചൂലൂർ) മരുമക്കൾ: ലത മുണ്ടക്കശ്ശേരി ഇല്ലം, കൃഷ്ണൻ നമ്പൂതിരി ഇടമന ഇല്ലം […]

Read More
 ആനപ്പാറ എടക്കണ്ടിയിൽ മുഹമ്മദ് നിര്യാതനായി

ആനപ്പാറ എടക്കണ്ടിയിൽ മുഹമ്മദ് നിര്യാതനായി

ആനപ്പാറ എടക്കണ്ടിയിൽ മുഹമ്മദ് (80) നിര്യാതനായി. ഭാര്യമാർ:ഇമ്പിച്ചാമിന (പരേത) ചെറുവറ്റ,ഖദീജ പതിമംഗലം. മക്കൾ:നിസ്താർ ചെറുവറ്റ, ഫൗസിയ മുട്ടിൽ, അബ്ദുൽ അസീസ് ചെറുവറ്റ,ഹൈറുന്നിസ മുട്ടിൽ, നുസ്രത്ത് മുട്ടിൽ, മരുമക്കൾ:ശരീഫ കുരുവട്ടൂർ, റസീന പുല്ലൂരാംപാറ, നൗഷാദ് മുട്ടിൽ, അബ്ദുൾ നാസർ മുട്ടിൽ,അഷറഫ് കൊട്ടാരം. സഹോദരങ്ങൾ:കുഞ്ഞു മോയുട്ടി ഹാജി കുന്ദമംഗലം ,പാത്തുമ്മ പെരുമണ്ണ, റുഖിയ്യ പടനിലം, സൈനബ കുരുവട്ടൂർ, ഉമ്മുകുൽസു കന്ദമംഗലം,സുലൈഖ പെരുമണ്ണ, അബ്ദുൽ ജബ്ബാർ,പരേതരായ ആമിന ചാത്തമംഗലം, ആയിശ ചെലവൂർ, , മറിയ മൂഴിക്കൽ,അബ്ദുറബ്ബ് നിസ്താർ കുന്ദമംഗലം. മയ്യത്ത് നമസ്കാരം […]

Read More

ബീച്ചിലെ കട ദേഹത്തേക്കുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ആലപ്പുഴ ബീച്ചിലെ കട തകര്‍ന്ന് ദേഹത്തേക്കുവീണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. പള്ളാത്തുരുത്തി രതിഭവനില്‍ നിത്യ(18)യാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു ഉച്ചയ്ക്ക് ആലപ്പുഴ ബീച്ചില്‍ കനത്തമഴയ്‌ക്കൊപ്പം കാറ്റും വീശിയിരുന്നു. ഈ സമയത്ത്, ബീച്ചില്‍ നില്‍ക്കുകയായിരുന്ന നിത്യയും സുഹൃത്ത് ആദര്‍ശും മഴയില്‍നിന്ന് രക്ഷപ്പെടാനാണ് ബജിക്കടയുടെ അടുത്ത് പോയിനിന്നത്.ശക്തമായ കാറ്റില്‍ ബജിക്കട മറിഞ്ഞ് നിത്യയുടെയും ആദര്‍ശിന്റെയും ദേഹത്തേക്ക് വീണു. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉടന്‍തന്നെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിത്യയെ രക്ഷിക്കാനായില്ല. ആദര്‍ശ് ചികിത്സയില്‍ തുടരുകയാണ്.

Read More

ചാരവൃത്തി സിആർപിഎഫ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർമാ‌ർക്ക് ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ. ഭീകരവിരുദ്ധ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. മോത്തി റാം ജാട്ട് എന്നയാളെയാണ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഡൽഹിയിൽ വച്ചാണ് മോത്തി റാമിനെ എൻഐഎ കസ്റ്റഡിയിലെടുത്തത്. പട്യാല കോടതി ജൂൺ 6 വരെ പ്രതിയെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.ജാട്ട് ചാരവൃത്തിയിൽ വളരെ സജീവമായിരുന്നുവെന്നും 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓഫീസർക്ക് ഇയാൾ […]

Read More

ലൈറ്റ് അണയ്ക്കുമ്പോൾ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുക (41) യാണ് മരിച്ചത്. ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും , തുടർന്നുണ്ടായ ഇടിമിന്നലിലും വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമ്പോഴാണ് ഷോക്കേറ്റത്. ശക്തമായ മഴയും ഇടിമിന്നലുമുണ്ടായ സമയത്താണ് അപകടം ഉണ്ടായത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More