
യുഡിഎഫ് സ്ഥാനാർഥിയെ കുറിച്ച് പി.വി അൻവർ നടത്തിയ പരാമർശങ്ങൾ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു.അൻവറുമായി വീണ്ടും ചർച്ചകൾ നടത്തുമെന്നും എ.പി അനിൽ കുമാർ പറഞ്ഞു.
നിലമ്പൂരിൽ മുന്നൊരുക്കങ്ങൾ നേരത്തെ നടത്തിയെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരത്തെ തുടക്കം കുറിച്ചതാണ്.യുഡിഎഫ് നേതാക്കൾ ഇന്ന് നിലമ്പൂരിൽ എത്തും. ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ഏകപക്ഷീയ വിജയമായിരിക്കും. അൻവർ ഞങ്ങൾക്കൊപ്പമുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ഞങ്ങൾക്കൊപ്പമുള്ളവരെ എല്ലാവരെയും ചേർത്ത് നിർത്തി പോകലാണ് ഞങ്ങളുടെ സമീപനം. അൻവർ ഇന്ന് യുഡിഎഫ് നേതാക്കളെ കാണുന്നുണ്ട്. അദ്ദേഹവുമായി ഇനിയും ബന്ധപ്പെടുമെന്നും’ എ.പി അനിൽ കുമാർ പറഞ്ഞു.