എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി; നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി; നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. നിലവില്‍ സിപിഐഎം സംസ്ഥാന സമിതി അംഗമാണ് എ പ്രദീപ് കുമാര്‍. ഇന്നലെ ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം മുഖ്യമന്ത്രി നല്‍കി കഴിഞ്ഞു. വിവരം മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നുവെന്ന് പ്രദീപ് കുമാര്‍ പ്രതികരിച്ചു. സാധ്യതയ്ക്ക് അനുസരിച്ച് മികച്ച […]

Read More
 പരുക്കേറ്റത് മകൾക്ക് മാത്രം; റിസോർട്ട് അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

പരുക്കേറ്റത് മകൾക്ക് മാത്രം; റിസോർട്ട് അപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ റിസോർട്ടിൽ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം.അപകടത്തിൽ പരിക്കേറ്റത് മകൾ നിഷയ്ക്ക് മാത്രമാണെന്നും കൂടെയുള്ളവർക്ക് ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്നും കുടുംബം ആരോപിച്ചു. ദുരൂഹത നീക്കാൻ അന്വേഷണം വേണം. മകളുടെ മരണത്തിൽ പ്രത്യേകസംഘം വെച്ച് തന്നെ അന്വേഷണം നടത്തണമെന്ന് നിഷ്‌മയുടെ മാതാവ് ആവശ്യപ്പെട്ടു.വളരെ സന്തോഷത്തോടെയായിരുന്നു മകൾ യാത്രപോയിരുന്നത്. യാത്ര പോയതിന് ശേഷം ഫോണിൽ സംസാരിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചപ്പോൾ റേഞ്ച് കിട്ടിയിരുന്നില്ല. അപകടത്തിൻ്റെ വ്യക്തമായ കാരണം അറിയണം. […]

Read More
 യുവതിക്ക് ചികിത്സ നടന്നത് തൊലി പുറത്ത് മാത്രം; കോസ്മെറ്റിക് ആശുപത്രിയെ വെള്ളപൂശി മെഡിക്കൽ വിദഗ്ധസമിതി

യുവതിക്ക് ചികിത്സ നടന്നത് തൊലി പുറത്ത് മാത്രം; കോസ്മെറ്റിക് ആശുപത്രിയെ വെള്ളപൂശി മെഡിക്കൽ വിദഗ്ധസമിതി

തിരുവനന്തപുരം കഴക്കൂട്ടത്ത് വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ വന്ന പിഴവിൽ യുവതിയുടെ വിരൽ മുറിച്ചുമാറ്റിയ സംഭവത്തിൽ കോസ്മെറ്റിക് ആശുപത്രിയെ വെള്ളപൂശി മെഡിക്കൽ വിദഗ്ധസമിതി.യുവതി ഗുരുതരാവസ്ഥയിൽ ആയത് ശസ്ത്രക്രിയ പിഴവ് കാരണം എന്ന് പറയാൻ ആകില്ലെന്ന് വിദഗ്ധസമിതി. യുവതിക്ക് തൊലിപ്പുറത്ത് മാത്രമാണ് ചികിത്സ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. യുവതിക്ക് രക്തസമ്മർദ്ദം കുറഞ്ഞപ്പോൾ നൽകിയ മരുന്നുകൾ നിലവിലെ അവസ്ഥയ്ക്ക് കാരണമായേക്കാം. ബി പി നോർമൽ ആകാൻ നൽകിയത് അഡ്രിനാലിൻ, വാസോപ്രസിൻ, ഡോപാമൈൻ മരുന്നുകളായിരുന്നു. കോസ്മെറ്റിക്സ് ശസ്ത്രക്രിയയ്ക്ക് യുവതിക്ക് ചെലവായത് മൂന്നുലക്ഷം […]

Read More
 അതിർത്തി ശാന്തമായതോടെ ഐ പി എൽ ആവേശം വീണ്ടും; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

അതിർത്തി ശാന്തമായതോടെ ഐ പി എൽ ആവേശം വീണ്ടും; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

അതിർത്തിയിലെ സംഘർഷം മൂലം നിർത്തിവെച്ച ഐ പി എൽ മത്സരങ്ങൾ ഇന്ന് പുനരാരംഭിക്കും.ഇന്ന് രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിൽ നടക്കുന്ന മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും.മറ്റ് ആരെക്കാളും കൂടുതല്‍ ഐപിഎല്‍ തുടരാന്‍ ആഗ്രഹിച്ചവര്‍ ആര്‍സിബിയും അവരുടെ ആരാധകരുമാവുമെന്നതില്‍ തര്‍ക്കമുണ്ടാവില്ല. സ്വപ്നതുല്യമായ സീസണ്‍ പാതിയില്‍ നിലയ്ക്കുമോയെന്ന ആശങ്കയിലായിരുന്നു ബെംഗളൂരുകാര്‍. 11 മത്സരങ്ങളില്‍ 16 പോയിന്റുള്ള ആര്‍സിബി ജയിച്ചാല്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകും. മിന്നും ഫോമിന് ഇടവേളയും പരുക്കുകളും വിലങ്ങുതടിയാകുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ നാട്ടിലേക്ക് […]

Read More
 വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വിരമിച്ച എയിംസ് സർജനിൽ നിന്ന് തട്ടിയെടുത്തത് മൂന്ന് കോടി രൂപ

വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വിരമിച്ച എയിംസ് സർജനിൽ നിന്ന് തട്ടിയെടുത്തത് മൂന്ന് കോടി രൂപ

വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്.വിരമിച്ച എയിംസ് സർജനിൽ നിന്ന് തട്ടിയെടുത്തത് മൂന്ന് കോടി രൂപ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്), മഹാരാഷ്ട്ര പോലീസ് ഉദ്യോഗസ്ഥർ എന്ന പേരിൽ ഡിജിറ്റൽ അറസ്റ്റ് നടത്തിയാണ് തട്ടിപ്പുകാർ ഡോക്ടറിൽനിന്ന് വൻതുക അടിച്ചെടുത്തത്.തട്ടിപ്പുകാരിൽ രണ്ടുപേരെ പോലീസ് പിടികൂടി. ഇവരിൽനിന്ന് 2.2 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. മാർച്ച് 12-നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഗ്രേറ്റർ കൈലാഷ് നിവാസിയായ 92 വയസ്സുള്ള സർജന് അപരിചിത നമ്പറുകളിൽനിന്ന് തുടർച്ചയായി കോളുകൾ ലഭിച്ചു. […]

Read More
 സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുന്‍പില്‍ കേരളംവെച്ച മാതൃക;കുടുംബശ്രീയ്ക്ക് ഇന്ന് 27 വയസ്

സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുന്‍പില്‍ കേരളംവെച്ച മാതൃക;കുടുംബശ്രീയ്ക്ക് ഇന്ന് 27 വയസ്

സ്ത്രീശാക്തീകരണ രംഗത്ത് ലോകത്തിന് മുന്‍പില്‍ കേരളംവെച്ച മാതൃക കുടുംബശ്രീക്ക് ഇന്ന് 27 വയസ്. ദാരിദ്ര്യം തുടച്ചുനീക്കാനും സംരംഭക രംഗത്ത് സാധാരണക്കാരായ സ്ത്രീകള്‍ക്ക് ശോഭിക്കാനും കുടുംബശ്രീ സഹായകമായി. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമാക്കി 1998ലാണ് കുടുംബശ്രീ ആരംഭിക്കുന്നത്. മലപ്പുറത്ത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയീയാണ് ഉദ്ഘാടനം ചെയ്തത്. ദാരിദ്ര്യ നിര്‍മാര്‍ജനമായിരുന്നു ആദ്യ വര്‍ഷങ്ങളിലെ പ്രധാന ലക്ഷ്യം. ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ മാതൃകയില്‍ സമൂഹത്തിന്റെ താഴേ തട്ടിലുള്ള വനിതകളെ ഒരുമിച്ചു കൂട്ടാനുള്ള പദ്ധതി വന്‍ വിജയമായി. ഓരോ […]

Read More
 ഐവിൻ ജിജോ കൊലപാതകം;പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി

ഐവിൻ ജിജോ കൊലപാതകം;പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി

എറണാകുളം നെടുമ്പാശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ നടപടി തുടങ്ങി.സിഐഎസ്എഫ് ഡിഐജി ആര്‍ പൊന്നി, എഐജി ശിവ് പണ്ഡെ എന്നിവര്‍ നെടുമ്പാശേരിയില്‍ എത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്നു. റിമാന്‍ഡില്‍ ആയ സാഹചര്യത്തില്‍ പ്രതികളെ സര്‍വീസില്‍ നിന്നും നീക്കാന്‍ നടപടി ആരംഭിക്കാന്‍ നിര്‍ദ്ദേശം നൽകി . അന്വേഷണവുമായി ബന്ധപ്പെട്ട്. സിഐഎസ്എഫ് എ ഐ ജി കേരളത്തില്‍ തുടരും. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ പ്രതികളെ എത്രയും പെട്ടന്ന് സര്‍വീസില്‍ നിന്ന് […]

Read More
 ഇന്ത്യ നൂര്‍ഖാന്‍ വ്യോമതാവളം ആക്രമിച്ചു; സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ഇന്ത്യ നൂര്‍ഖാന്‍ വ്യോമതാവളം ആക്രമിച്ചു; സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ഇന്ത്യ തങ്ങളുടെ തന്ത്രപ്രധാനമായ വ്യോമത്താവളങ്ങൾ ആക്രമിച്ചുവെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.നൂര്‍ ഖാന്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയ കാര്യം സൈനിക മേധാവി അസിം മുനിര്‍ തന്നെ വിളിച്ച് പറഞ്ഞുവെന്നാണ് വെള്ളിയാഴ്ച സൈനികോദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങിൽ ഷെഹബാസ് ഷെരീഫ് പറഞ്ഞത്. ”ജനറല്‍ മുനീര്‍ പുലര്‍ച്ചെ 2.30 ന് എന്നെ നേരിട്ട് വിളിച്ച് ആക്രമങ്ങളേക്കുറിച്ച് അറിയിച്ചു. നൂര്‍ഖാന്‍ ഉള്‍പ്പെടെ നമ്മുടെ എയര്‍ ബേസുകള്‍ ആക്രമിക്കപ്പെട്ടു. അത് വളരെ ആശങ്കാജനകമായ നിമിഷമായിരുന്നു” – […]

Read More
 വിവരാവകാശ അപേക്ഷ; മറുപടികള്‍ കൃത്യവും വ്യക്തവുമായിരിക്കണം; വിവരാവകാശ കമീഷണര്‍

വിവരാവകാശ അപേക്ഷ; മറുപടികള്‍ കൃത്യവും വ്യക്തവുമായിരിക്കണം; വിവരാവകാശ കമീഷണര്‍

വിവരാവകാശ അപേക്ഷകളില്‍ ലഭ്യമല്ല, ബാധകമല്ല തുടങ്ങിയ മറുപടികള്‍ സ്വീകാര്യമല്ലെന്നും അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയും കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കണമെന്നും സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമത്തിന്റെ അന്തസത്ത ഉദ്യോഗസ്ഥര്‍ പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. സര്‍ക്കാര്‍ ഫയലുകളില്‍ നടപടികള്‍ വൈകുന്നതിനാലും പൂഴ്ത്തിവെക്കുന്നതിനാലുമാണ് വിവരാവകാശ അപേക്ഷകള്‍ വര്‍ധിക്കുന്നത്. ഓഫീസുകളില്‍ വിവരങ്ങള്‍ അടങ്ങിയ ഫയലുകള്‍ ക്രമീകരിച്ച് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവുന്ന തരത്തില്‍ സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവരം നല്‍കാന്‍ […]

Read More
 സ്‌പോൺസർമാർ പിന്മാറി ; മെസ്സിയും കൂട്ടരും കേരളത്തിലേക്കില്ല

സ്‌പോൺസർമാർ പിന്മാറി ; മെസ്സിയും കൂട്ടരും കേരളത്തിലേക്കില്ല

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് നിരാശ. അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസ്സിയും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രിയുടെ ഓഫീസ് . സ്‌പോൺസർമാർ പിന്മാറിയതാണ് കാരണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫിസ് വ്യക്തമാക്കി. അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്ക് വരുന്ന പരിപാടിക്ക് മൂന്ന് സ്‌പോണ്‍സര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ സ്‌പോണ്‍സര്‍മാര്‍ പണം നല്‍കിയില്ലെന്നാണ് വിവരം. 300 കോടി രൂപയായിരുന്നു ആകെ വേണ്ടിയിരുന്നത്. ഇതില്‍ 200 കോടി അര്‍ജന്റീന ടീമിന് കൊടുക്കാനുള്ള തുക മാത്രമാണ്. എന്നാല്‍ […]

Read More