വിൻസിയോടെ ക്ഷമാപണം നടത്തി ഷൈൻ;ചർച്ചക്ക് ശേഷം ഇരുവരും കൈകൊടുത്ത് പിരിഞ്ഞു

നടി വിൻസി അലോഷ്യസ് നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. വിഷയത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു.ഇരുവരും ചർച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്ന് ഷൈനും വിൻസിയും അറിയിച്ചു. മാധ്യമങ്ങളാണ് വിഷയം ഊതി പെരിപ്പിച്ചതെന്ന് ഷൈന്റെ കുടുംബം ഐസിസിയോട് പറഞ്ഞു.തെറ്റ് ഇനി ആവർത്തിക്കില്ലെന്ന് വിൻസിയോട് ഷൈൻ യോഗത്തിൽ പറഞ്ഞതായാണ് സൂചന.വിൻസിയുടെ തീരുമാനം അറിഞ്ഞതിന് ശേഷം നടപടിയെടുക്കാമെന്നാണ് സിനിമ സംഘടനകളുടെ […]

Read More

മാർപാപ്പ മനുഷ്യത്വത്തിൻ്റെയും മാനവികതയുടെയും മുഖം;വി ഡി സതീശൻ

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.യേശുക്രിസ്തു പഠിപ്പിച്ച കാരുണ്യത്തിന്റെ വഴികളാണ് മനുഷ്യരാശിയുടെ മോചനത്തിന് അനിവാര്യമെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം എല്ലാവരേയും, പ്രത്യേകിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തുന്ന ദൈവ കരത്തിന്റെ ഉടമ കൂടിയായിരുന്നു. സ്വവര്‍ഗാനുരാഗികളെ ദൈവത്തിന്റെ മക്കള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.ഈസ്റ്റര്‍ ദിനത്തിലും ഗാസയുടെ കണ്ണീരിനെക്കുറിച്ചാണ് പരിശുദ്ധ പിതാവ് ആകുലപ്പെട്ടത്. ദൈവരാജ്യത്തിന് വേണ്ടി തനിക്ക് ഇനിയും ഒരുപാട് […]

Read More

എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കും : മന്ത്രി ജി.ആര്‍. അനില്‍

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കുടിവെള്ളം ഉറപ്പാക്കി, പട്ടിണിയും ജല ദൗര്‍ലഭ്യവും നേരിടാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. പള്ളിച്ചല്‍ വാര്‍ഡില്‍ പുതുതായി നിര്‍മിച്ച പൂവട വാട്ടര്‍ ടാങ്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങളില്‍ മറ്റെന്തിനെക്കാളും തനിക്ക് സംതൃപ്തി നല്‍കുന്നത് കുടിവെള്ള വിതരണ പദ്ധതികളാണ്. നാടിന്റെ ഉത്സവമായി ആഘോഷിക്കേണ്ട ചടങ്ങാണ് ഓരോ ജലവിതരണ പദ്ധതികളും. ഭക്ഷ്യ വിതരണത്തിലും ജലവിതരണത്തിലും മാത്രമല്ല, വിദ്യാഭ്യാസം, ശുചിത്വം, ഭവന […]

Read More

കെ.കെ.അബ്ദുറഹിമാൻ നിര്യാതനായി

ചോലക്കര താഴം: ചോലക്കര താഴം മുസ്ലിം ലീഗ് പ്രസിഡണ്ടും മുൻ മടവൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറ ക്ടർ ബോർഡ് മെമ്പറും ചോലക്കര താഴം – തെക്കെ തൊടുക ജുമാമസ്ജിദ് സെക്രട്ടറിയുമായിരുന്ന കെ.കെ.അബ്ദുറഹിമാൻ സാഹിബ് (79) നിര്യാതനായി.ഭാര്യ: ഖദീജ .മക്കൾ: ആലികുട്ടി , മുജീബ്റഹ്മാൻ ,പരേതനായ ഗഫൂർ , നാസർ,സൗദ, റസീന, റുബീന .മരുമക്കൾ: അഷ്‌റഫ്‌പതിമംഗലം, സലീം എരവന്നുർ, അഷ്റഫ് കരുവൻപൊയിൽ.മയ്യത്തു നമസ്‍കാരം വൈകിട്ട് 05:00 മണിക്ക് തെക്കേതൊടുകയിൽ തായം ജുമാമസ്ജിദിൽ (ചോലക്കരത്തായം05:30 നു താന്നിയാടൻ കുന്നുമ്മൽ […]

Read More

‘അതിഥി പോർട്ടൽ’ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ നാലിരട്ടിയോളം വർദ്ധന

അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനായി സർക്കാർ ആവിഷ്കരിച്ച ‘അതിഥി പോർട്ടലിൽ ’ ഒരുവർഷത്തിനിടെ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ നാലിരട്ടിയോളം വർദ്ധന. ജില്ലയിൽ 22,145 പേരാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. ര​ജി​സ്‌​ട്രേ​ഷ​ൻ എളുപ്പമാക്കാനായി ആരംഭിച്ച ‘അ​തിഥി മൊ​ബൈ​ൽ ആ​പ്പിലൂടെയാണ് ഭൂരിഭാഗം രജിസ്ട്രേഷനും നടന്നത്. കഴിഞ്ഞ വർഷം 6045 പേരായിരുന്നു രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് സ​മ്പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്നതിനായി സംസ്ഥാന സർക്കാർ 2023ലാണ് അതിഥി പോർട്ടൽ രൂപകൽപ്പന ചെയ്തത്. […]

Read More

മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയ നീക്കം ചെയ്യണം;പൊഴി മുറിക്കാൻ അനുവദിക്കില്ല

മുതലപ്പൊഴിയിൽ മത്സ്യബന്ധനം നിലച്ചിട്ട് 12 ദിവസങ്ങൾ പിന്നിടുമ്പോൾ സമരം ശക്തമാക്കാൻ ഒരുങ്ങിസംയുക്ത സമര സമിതി. നിലവിലെ സാഹചര്യത്തിൽ പൊഴി മുറിക്കാൻ അനുവദിക്കില്ല. മണല്‍ അടിഞ്ഞ് പൊഴിമുഖം അടഞ്ഞതോടെ ചെറുവള്ളങ്ങള്‍ പോലും അടുപ്പിക്കാനാകുന്നില്ല. മണൽ അടിഞ്ഞ് കൂടി മുതലപ്പൊഴിയിൽ മത്സ്യബന്ധനം നടക്കാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ സമരം തുടങ്ങിയത്.പൊഴിയിൽ നിന്ന് നീക്കിയ മണൽ അഴിമുഖത്ത് തന്നെ അടിഞ്ഞുകൂടി കിടക്കുന്നു അത് ആദ്യം . എങ്കിൽ മാത്രമേ പൊഴി മുറിക്കാൻ അനുവദിക്കൂവെന്ന് മത്സ്യ തൊഴിലാളികൾ പറഞ്ഞു. കൂടുതൽ എസ്‌കവേറ്ററുകൾ മണൽ നീക്കത്തിനായി […]

Read More

വയനാട് പുനർധിവാസം:ഭൂമി ഏറ്റെടുക്കാം, എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളി സുപ്രീം കോടതി

മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കലിനെതിരെ ഉടമകൾ നൽകിയ ഹർജി തള്ളി സുപ്രീം കോടതി.ആവശ്യം ഹർജിക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഉന്നയിക്കാൻ കോടതി നിർദേശിച്ചു.അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയുള്ള നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലാണ് സർക്കാരിന്റേതെന്ന് ഉൾപ്പെടെ വാദമാണ് എൽസ്റ്റൺ ഉടമകൾ കോടതിയിൽ ഉന്നയിച്ചത്. ഇത് സംബന്ധിച്ച വിവിധ വിഷയങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്നതും കോടതി പരിഗണിച്ചു. പൊതുതാൽപര്യമുള്ള വിഷയമാണെന്നതും കണക്കിലെടുത്തു. ഫലത്തിൽ ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാരിനു മുന്നോട്ടുപോകാം.

Read More

ഫ്രാൻസിസ് മാർപ്പാപ്പ അന്തരിച്ചു

ആ​ഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ ഫ്രാൻസിസ് മാർപ്പാപ്പ(88 ) അന്തരിച്ചു. വത്തിക്കാനിലെ വസതിയിലായിരുന്നു അന്ത്യം.ശ്വാസകോശ അണുബാധയുൾപ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങൾ മൂലം ചികിത്സയിലായിരുന്ന മാർപ്പാപ്പ ഏതാനും ദിവസങ്ങൾ മുമ്പാണ് വത്തിക്കാനിലെ വീട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് വിശ്രമത്തിലായിരുന്നു.ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 13നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് അധ്യക്ഷനായി സ്ഥാനമേറ്റത്. കർദിനാൾ ബെർഗോളിയോ എന്നതാണ് യഥാർഥ പേര്.

Read More

പനമരത്ത് വാഹനാപകടത്തിൽ യുവതി മരിച്ചു

പനമരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ യുവതി മരിച്ചു.ലക്കാട് പറമ്പിക്കുളം സ്വദേശിനി സന്ധ്യ (20) ആണ് മരിച്ചത്. പനമരം വരദൂർ വലിയ പാലത്തിന് സമീപത്തു വെച്ചായിരുന്നു അപകടം.ഇന്നു രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സന്ധ്യയോടൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന പുൽപ്പള്ളി പാക്കം സ്വദേശി അഞ്ചലിന് ഗുരുതരമായി പരുക്കേറ്റു. അഞ്ചലിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Read More

ഷൈൻ ടോം ചാക്കോ അന്വേഷണവുമായി സഹകരിക്കുന്നുണ്ട് :പൊലീസ് കമ്മിഷണർ

നടൻ ഷൈനുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ.അതെ സമയം ഷൈൻഅന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഷൈനിനെ പൊലീസ് അറിയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന മൂന്ന് എസിപിമാരുമായി കമ്മിഷണർ ഇന്നു ചർച്ച നടത്തുന്നുണ്ട്. ലഹരി ഉപയോഗിക്കുന്നതിന്റെ വ്യാപ്തി സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് കമ്മിഷണർ പറഞ്ഞു. സ്ഥിരമായി ഉപയോഗിക്കുന്ന ആളാണോ ഷൈൻ എന്ന് ഔദ്യോഗികമായി ഇപ്പോൾ […]

Read More